ഗാസ ആശുപത്രിയിലെ ആക്രമണം: ഇസ്രയേലിന് പിന്തുണയുമായി ബൈഡൻ
ജറുസലം∙ ഗാസ ആശുപത്രിയിലുണ്ടായ ആക്രമണത്തിൽ ഇസ്രയേലിനെ പിന്തുണച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ഗാസയിലെ ആശുപത്രിയിലുണ്ടായ ആക്രമണത്തിൽ അതീവ ദുഃഖിതനാണെന്നും ജോ ബൈഡൻ പറഞ്ഞു. താൻ കണ്ടതിന്റെ അടിസ്ഥാനത്തിൽ ഇതു മറ്റാരോ ചെയ്തതാകാനാണു സാധ്യതയെന്നു കരുതുന്നുവെന്നും ബൈഡൻ പറഞ്ഞു. വൻ സുരക്ഷാ വിന്യാസത്തിനിടെയാണു

ജറുസലം∙ ഗാസ ആശുപത്രിയിലുണ്ടായ ആക്രമണത്തിൽ ഇസ്രയേലിനെ പിന്തുണച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ഗാസയിലെ ആശുപത്രിയിലുണ്ടായ ആക്രമണത്തിൽ അതീവ ദുഃഖിതനാണെന്നും ജോ ബൈഡൻ പറഞ്ഞു. താൻ കണ്ടതിന്റെ അടിസ്ഥാനത്തിൽ ഇതു മറ്റാരോ ചെയ്തതാകാനാണു സാധ്യതയെന്നു കരുതുന്നുവെന്നും ബൈഡൻ പറഞ്ഞു. വൻ സുരക്ഷാ വിന്യാസത്തിനിടെയാണു ബുധനാഴ്ച സന്ദർശനത്തിനായി ബൈഡൻ ടെൽ അവീവിലെത്തിയത്. പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു, പ്രസിഡന്റ് ഐസക് ഹെർസോഗ് എന്നിവർ ബൈഡനെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തിയിരുന്നു.
ബൈഡൻ മറ്റു നേതാക്കളുമായി ചർച്ച ചെയ്ത് മാനുഷികമായ പിന്തുണ ഗാസയ്ക്കു ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുമെന്ന് സെക്യൂരിറ്റി കൗൺസിൽ കോഓഡിനേറ്റർ ഫോർ സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷൻസ് ജോൺ കിർബി അറിയിച്ചു.
‘‘പ്രാദേശിക നേതാക്കൻമാരുമായും ചർച്ച നടത്തി തടവിലാക്കപ്പെട്ടവരെ അവരുടെ വീടുകളിലേക്ക് മടക്കി അയയ്ക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കും. പ്രശ്നം കൂടുതൽ വഷളാകുന്നതിന് യുഎസ് ആഗ്രഹിക്കുന്നില്ല. ഇസ്രയേൽ നടത്തുന്ന പോരാട്ടത്തെ ഉത്തേജിപ്പിക്കുന്നതിന് യാതൊരു നീക്കവുമില്ല. ആക്രമണം തടയുന്നതിനാണ് ശ്രമിക്കുന്നത്. ഈജിപ്ത് പ്രസിഡന്റ്, ജോർദാന‍് രാജാവ് എന്നിവരുമായി ഇതിനകം ചർച്ച നടത്തി. തടവുകാരായി പിടിച്ചുകൊണ്ടുപോയ യുഎസ് പൗരൻമാരെ മോചിപ്പിക്കുക എന്നത് ബൈഡന്റെ പ്രധാന ലക്ഷ്യമാണ്.’’– കിർബി പറഞ്ഞു.
അതേസമയം ഇസ്രയേലിന്റെ വാക്കുകളിൽ ജോ ബൈഡൻ വീണു എന്നായിരുന്നു ബൈഡന്റെ ഇസ്രയേൽ സന്ദർശനത്തെ കുറിച്ച് ഹമാസ് വക്താവ് ഹാസെം ഖാസെമിന്റെ പ്രതികരണം. ‘‘ഗാസയിലെ ജനങ്ങൾക്കെതിരായ യുദ്ധത്തിൽ യുഎസും ഒരു കുറ്റവാളിയാണ്. ആക്രമണോത്സുക നിലപാടാണ് ഗാസയിലെ ജനങ്ങളോട് യുഎസ് സ്വീകരിക്കുന്നത്. പലസ്തീനിലെ ജനങ്ങളെ കൂട്ടക്കൊല ചെയ്യുന്നതിനു സാമ്പത്തികമുൾപ്പെടെയുള്ള സഹായം നൽകാനാണ് ബൈഡൻ എത്തുന്നത്. ചൊവ്വാഴ്ച ഇസ്രയേൽ നടത്തിയ ആക്രമണത്തിലും ഗാസയിലെ നിരവധിപ്പേർക്കു പരുക്കേറ്റു. ഇതിൽ മൂന്നിൽ രണ്ടും കുട്ടികളും സ്ത്രീകളുമാണ്’’.– ഖാസെം പറഞ്ഞു. ഖാസയിലെ ആശുപത്രിയിലുണ്ടായ അതിക്രമത്തെ ജോ ബൈഡൻ അപലപിച്ചിരുന്നു. മനുഷ്യരുടെ ജീവനാണ് യുഎസ് പ്രാധാന്യം നൽകുന്നതെന്നും കടുത്ത അമർഷമുണ്ടെന്നും ബൈഡൻ പ്രതികരിച്ചിരുന്നു.