അട്ടപ്പാടിയിൽ ആട് മേയ്ക്കുകയായിരുന്ന ആദിവാസി വയോധികനെ കാട്ടാന ചവിട്ടിക്കൊന്നു
അഗളി (പാലക്കാട്)∙ വീടിനടുത്ത് വനാതിർത്തിയിൽ ആട് മേയ്ക്കുകയായിരുന്ന ആദിവാസി വയോധികനെ കാട്ടാന ചവിട്ടിക്കൊന്നു. ഷോളയൂർ പഞ്ചായത്തിലെ സമ്പാർകോട് ഊരിലെ ബാലൻ(78)ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം.

വൈകിട്ട് ആടുകൾ തിരിച്ചെത്തിയിട്ടും ബാലനെ കാണാത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടത്. ദേഹത്ത് പരുക്കുകളുണ്ട്. ഷോളയൂർ പൊലീസും വനപാലകരും സ്ഥലത്തെത്തി. മൃതദേഹം അഗളി ഗവ.ആശുപത്രിയിൽ. ഭാര്യ:നഞ്ചി. മകൾ:രാജമ്മ.
പ്രദേശത്ത് നേരത്തെ 2 പേർ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. അട്ടപ്പാടിയിൽ 21 മാസത്തിനിടെ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 12 ആയി.