എന്‍ഡിഎ ബന്ധം: കർണാടക ജെഡിഎസിൽ പൊട്ടിത്തെറി; സംസ്ഥാന അധ്യക്ഷൻ സി.എം.ഇബ്രാഹിമിനെ പുറത്താക്കി
ബെംഗളൂരു∙ കർണാടക ജെഡിഎസിൽ പൊട്ടത്തെറി. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ സി.എം.ഇബ്രാഹിമിനെ സ്ഥാനത്തു നിന്നു പുറത്താക്കി. പാർട്ടി ദേശീയ അധ്യക്ഷന്‍ എച്ച്.ഡി. ദേവഗൗഡയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. പാർട്ടി അച്ചടക്കം ലംഘിച്ചെന്ന് ആരോപിച്ചാണ് നടപടി.

ബെംഗളൂരു∙ എന്‍ഡിഎ ബന്ധത്തെച്ചൊല്ലി കർണാടക ജെഡിഎസിൽ പൊട്ടിത്തെറി. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ സി.എം.ഇബ്രാഹിമിനെ സ്ഥാനത്തു നിന്നു പുറത്താക്കി. പാർട്ടി ദേശീയ അധ്യക്ഷന്‍ എച്ച്.ഡി. ദേവെഗൗഡയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. പാർട്ടി അച്ചടക്കം ലംഘിച്ചെന്ന് ആരോപിച്ചാണ് നടപടി. എച്ച്.ഡി.കുമാരസ്വാമി ആണ് പാര്‍ട്ടിയുടെ പുതിയ സംസ്ഥാന അധ്യക്ഷന്‍.
ജെഡിഎസ് എന്‍ഡിഎയില്‍ ചേരില്ലെന്നു സി.എം.ഇബ്രാഹിം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ജെഡിഎസ്-എന്‍ഡിഎ സഖ്യം പ്രഖ്യാപിച്ച ദേശീയ അധ്യക്ഷന്റെ തീരുമാനത്തെ തള്ളിയായിരുന്നു സി.എം.ഇബ്രാഹിമിന്റെ പ്രസ്താവന. ഇതിനു പിന്നാലെയാണു പുറത്താക്കല്‍. മതേതരമായി നിലകൊളളുന്നതിനാല്‍ ജെഡിഎസിലെ തന്റെ വിഭാഗമാണു ഒറിജിനലെന്നും താന്‍ സംസ്ഥാന അധ്യക്ഷനായതിനാല്‍ കര്‍ണാടകയിലെ ജെഡിഎസിന്റെ കാര്യത്തില്‍ തനിക്കു തീരുമാനം എടുക്കാന്‍ കഴിയുമെന്നുമാണ് ഇബ്രാഹിം പറഞ്ഞത്. ബിജെപിയുമായുള്ള ബന്ധത്തിന് അനുമതി കൊടുക്കരുതെന്നും നിരവധി പേരാണു ഇതിനോടകം പാര്‍ട്ടി വിട്ടതെന്നും പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ എച്ച്.ഡി.ദേവെഗൗഡയോട് ഇബ്രാഹിം പറഞ്ഞിരുന്നു.