കൊച്ചി∙ നമ്മുടെ സമ്പാദ്യത്തിന് നമ്മുടെ സന്തോഷവുമായി യാതൊരു ബന്ധവുമില്ല– പറയുന്നത് ആത്മീയഗുരുവും പ്രഭാഷകനുമായ ഗൗർ ഗോപാൽദാസ്. ‘നിർമിതബുദ്ധിയുടെ കാലത്തെ സന്തോഷം’ എന്ന വിഷയത്തിൽ മനോരമ ന്യൂസ് കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗോപാൽദാസിന്റെ വാക്കുകൾ തുടരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനോരമ ന്യൂസ് കോൺക്ലേവിൽ സംസാരിക്കുന്ന ആത്മീയഗുരുവും പ്രഭാഷകനുമായ ഗൗർ ഗോപാൽദാസ്. (ചിത്രം: റോബർട്ട് വിനോദ്∙ മനോരമ)

‘‘നിങ്ങളുടെ കയ്യിലെ സമ്പാദ്യം നിങ്ങളുടെ ജീവിതസൗകര്യം മെച്ചപ്പെടുത്താനേ സഹായിക്കൂ. ലംബോർഗിനി കാറുള്ളയാൾ ഒരു വിവാഹമോചനത്തിലൂടെയും കുടുംബപ്രശ്നങ്ങളിലൂടെയുമാണ് കടന്നു പോകുന്നതെങ്കിൽ പിന്നെ ആ കാർകൊണ്ട് എന്താണു കാര്യം? വിലപിടിച്ച ഫോൺ കയ്യിലുണ്ടെങ്കിലും സന്തോഷമില്ലെങ്കിൽ എന്തു കാര്യം? വിലയേറിയ ഫോണിലല്ല അതിലൂടെ സംസാരിക്കുന്ന കാര്യങ്ങളിലാണ് സന്തോഷമിരിക്കുന്നത്. 

മനോരമ ന്യൂസ് കോൺക്ലേവിൽ സംസാരിക്കുന്ന ആത്മീയഗുരുവും പ്രഭാഷകനുമായ ഗൗർ ഗോപാൽദാസ്. (ചിത്രം: റോബർട്ട് വിനോദ്∙ മനോരമ)
ADVERTISEMENT

വിലയേറിയ വാച്ചിലല്ല അതിലെ സമയം എങ്ങനെ ഉപയോഗപ്പെടുത്തുന്നു എന്നതിലാണു സന്തോഷം ഒളിഞ്ഞിരിക്കുന്നത്. നിങ്ങളുടെ കയ്യിലെ വിലയേറിയ കാറിലൂടെയല്ല, അതിൽ നടത്തുന്ന മികച്ച യാത്രകളിലൂടെയാണ് സന്തോഷം ലഭിക്കുക. വമ്പൻ വീട് നിർമിച്ചല്ല, ആ വീടിനകത്തുള്ളവരുമായുള്ള നല്ല ബന്ധങ്ങളിലൂടെ വേണം സന്തോഷം സൃഷ്ടിക്കാൻ. സന്തോഷവും വേണം, ജീവിത സൗകര്യങ്ങളും വേണം. ഇതു രണ്ടും സാധ്യമാക്കുകയാണു വേണ്ടത്. 

മനോരമ ന്യൂസ് കോൺക്ലേവിൽ സംസാരിക്കുന്ന ആത്മീയഗുരുവും പ്രഭാഷകനുമായ ഗൗർ ഗോപാൽദാസ്. (ചിത്രം: റോബർട്ട് വിനോദ്∙ മനോരമ)

പരസ്പര വിരുദ്ധങ്ങളായ കാര്യങ്ങളാണ് സന്തോഷത്തെപ്പറ്റി പലരും പറയുന്നത്. ചിലർ പറയുന്നത്, മറ്റൊന്നും കാര്യമാക്കേണ്ട നിങ്ങളുടെ ലക്ഷ്യത്തിലേക്ക് പായൂ എന്നാണ്. മറ്റു ചിലർ പറയുന്നത്, സന്തോഷമെന്നതെല്ലാം വെറും തോന്നൽ മാത്രമാണെന്നും. നമുക്കെല്ലാവർക്കും പ്രശ്നങ്ങളുണ്ട്. എല്ലാ ദിവസവും എന്തെങ്കിലുമൊക്കെ പ്രശ്നമുണ്ടാകും. ഇത് ലോകത്ത് എല്ലായിടത്തും സംഭവിക്കുന്നതാണ്. ഇന്നത്തെ ലോകത്ത് പ്രത്യയശാസ്ത്രം, ജാതി, മതം ഇങ്ങനെ എല്ലാറ്റിന്റെയും പേരിൽ വിഭാഗീയതയാണ്. പക്ഷേ മനുഷ്യത്വത്തിനാണു പ്രാധാന്യം നൽകേണ്ടത്. സാങ്കേതികത നല്ലതാണ്. പക്ഷേ അതിന് മനുഷ്യന്റെ വികാരങ്ങൾക്കു പകരമാകാനാകില്ലെന്നും ഗോപാൽദാസ് പറഞ്ഞു.

മനോരമ ന്യൂസ് കോൺക്ലേവിൽ സംസാരിക്കുന്ന ആത്മീയഗുരുവും പ്രഭാഷകനുമായ ഗൗർ ഗോപാൽദാസ്. (ചിത്രം: റോബർട്ട് വിനോദ്∙ മനോരമ)
ADVERTISEMENT

ദേഷ്യം സ്വാഭാവികമായി വരുന്നതാണ്. പക്ഷേ ശാന്തരായിരിക്കുക എന്നത് നിങ്ങളുടെ തീരുമാനമാണ്. നെഗറ്റിവിറ്റി വരുന്നത് സ്വാഭാവികമാണ്. പക്ഷേ പോസിറ്റിവായിരിക്കുന്ന എന്നതാകണം നിങ്ങളുടെ തീരുമാനം. വെറുപ്പ് എന്നത് സമൂഹത്തില്‍ സ്വാഭാവികമാണ്. നിങ്ങൾ ഒന്നും ചെയ്തില്ലെങ്കിലും ചുറ്റിലും വെറുപ്പ് പടരും. പക്ഷേ സമാധാനത്തോടെ ജീവിക്കാൻ തീരുമാനിക്കുക. തെറ്റുകൾ ഏറെ ചുറ്റിലും വരും പക്ഷേ, ശരിക്കൊപ്പം നിൽക്കുക– ഗൗർ ഗോപാൽദാസ് വ്യക്തമാക്കി.

മനോരമ ന്യൂസ് കോൺക്ലേവിൽ സംസാരിക്കുന്ന ആത്മീയഗുരുവും പ്രഭാഷകനുമായ ഗൗർ ഗോപാൽദാസ്. (ചിത്രം: റോബർട്ട് വിനോദ്∙ മനോരമ)

മനോരമ ന്യൂസ് ചീഫ് കോ–ഓർഡിനേറ്റിങ് എഡിറ്റർ റോമി മാത്യു ഗോപാൽദാസിന് ഉപഹാരം സമ്മാനിച്ചു.

മനോരമ ന്യൂസ് കോൺക്ലേവിൽ സംസാരിക്കുന്ന ആത്മീയഗുരുവും പ്രഭാഷകനുമായ ഗൗർ ഗോപാൽദാസ്. (ചിത്രം: റോബർട്ട് വിനോദ്∙ മനോരമ)
English Summary:

Manorama News Conclave 2023: Happiness in AI Era: Gaur Gopal Das Speaks