‘ഇന്ത്യ – ദ് ഫ്യൂച്ചർ സ്റ്റോറി’: പ്രൗഢഗംഭീരം, ആശയ സമ്പന്നം മനോരമ ന്യൂസ് കോൺക്ലേവ്
കൊച്ചി∙ ഇന്ത്യയുടെ ഭാവി നിശ്ചയിക്കുന്ന രാഷ്ട്രീയ, സാങ്കേതിക, സാമ്പത്തിക രംഗങ്ങളിലെ പുതിയ മാറ്റങ്ങൾക്ക് ക്രിയാത്മകമായ ചർച്ചകളിലൂടെ വഴിയൊരുക്കി മനോരമ ന്യൂസ് കോൺക്ലേവ് 2023ന് കൊടിയിറങ്ങി. കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി ഉദ്ഘാടനം ചെയ്ത കോൺക്ലേവിന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ വാക്കുകളിലൂടെയാണ് തിരശ്ശീല വീണത്. ഇന്ത്യയുടെ
കൊച്ചി∙ ഇന്ത്യയുടെ ഭാവി നിശ്ചയിക്കുന്ന രാഷ്ട്രീയ, സാങ്കേതിക, സാമ്പത്തിക രംഗങ്ങളിലെ പുതിയ മാറ്റങ്ങൾക്ക് ക്രിയാത്മകമായ ചർച്ചകളിലൂടെ വഴിയൊരുക്കി മനോരമ ന്യൂസ് കോൺക്ലേവ് 2023ന് കൊടിയിറങ്ങി. കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി ഉദ്ഘാടനം ചെയ്ത കോൺക്ലേവിന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ വാക്കുകളിലൂടെയാണ് തിരശ്ശീല വീണത്. ഇന്ത്യയുടെ
കൊച്ചി∙ ഇന്ത്യയുടെ ഭാവി നിശ്ചയിക്കുന്ന രാഷ്ട്രീയ, സാങ്കേതിക, സാമ്പത്തിക രംഗങ്ങളിലെ പുതിയ മാറ്റങ്ങൾക്ക് ക്രിയാത്മകമായ ചർച്ചകളിലൂടെ വഴിയൊരുക്കി മനോരമ ന്യൂസ് കോൺക്ലേവ് 2023ന് കൊടിയിറങ്ങി. കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി ഉദ്ഘാടനം ചെയ്ത കോൺക്ലേവിന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ വാക്കുകളിലൂടെയാണ് തിരശ്ശീല വീണത്. ഇന്ത്യയുടെ
കൊച്ചി∙ ഇന്ത്യയുടെ ഭാവി നിശ്ചയിക്കുന്ന രാഷ്ട്രീയ, സാങ്കേതിക, സാമ്പത്തിക രംഗങ്ങളിലെ പുതിയ മാറ്റങ്ങൾക്ക് ക്രിയാത്മകമായ ചർച്ചകളിലൂടെ വഴിയൊരുക്കി മനോരമ ന്യൂസ് കോൺക്ലേവ് 2023ന് കൊടിയിറങ്ങി. കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി ഉദ്ഘാടനം ചെയ്ത കോൺക്ലേവിന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ വാക്കുകളിലൂടെയാണ് തിരശ്ശീല വീണത്. ഇന്ത്യയുടെ അഭിമാനമുയർത്തി, ഏഷ്യൻ ഗെയിംസിൽ മികച്ച നേട്ടം കരസ്ഥമാക്കിയ കായിക താരങ്ങളെ ആദരിച്ച കോൺക്ലേവിൽ, എഐ സാങ്കേതിക വിദ്യയുടെ മുന്നേറ്റവും പ്രത്യേക പദവി പിൻവലിച്ചതുകൊണ്ട് കശ്മീർ നേരിടുന്ന പ്രശ്നങ്ങളും വരാനിരിക്കുന്ന 2024 പൊതുതിരഞ്ഞെടുപ്പും കേരള രാഷ്ട്രീയവും ഇന്ത്യയുടെ ബഹിരാകാശ രംഗത്തെ പുതിയ പ്രതീക്ഷകളും രാഷ്ട്രീയ രംഗത്തെ പുതിയ നീക്കങ്ങളും സിനിമയിലെ മാറുന്ന പ്രവണതകളും ഉൾപ്പെടെ ചർച്ചയായി.
ഇന്ത്യ 2027ൽ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്ന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ഒരു പ്രശ്നത്തിന്റെ പേരിലല്ല, നരേന്ദ്രമോദിയെ എതിർക്കാൻ മാത്രമാണ്‘ഇന്ത്യ’ മുന്നണി രൂപീകരിച്ചിരിക്കുന്നതെന്നും നരേന്ദ്രമോദി 2024ൽ അധികാരത്തിൽ വരുമെന്നതിന്റെ സൂചകമാണിതെന്നും വ്യക്തമാക്കി ലോക്സഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ ആത്മവിശ്വാസവും അവർ പ്രകടിപ്പിച്ചു.
കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിൽ വലിയ വിഭാഗം ജനങ്ങള്‍ക്കുള്ള പ്രതിഷേധം പ്രകടിപ്പിക്കുന്നതായി മുൻ മുഖ്യമന്ത്രി ഒമർ അബ്ദുല്ലയുടെ വാക്കുകൾ. പ്രത്യേക പദവി എടുത്തു മാറ്റിയതിനെതിരെയുള്ള കേസ് സുപ്രീംകോടതിയിലാണെന്നും ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിൽ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2014ന് ശേഷം കശ്മീരിൽ തിരഞ്ഞെടുപ്പു നടക്കാത്തതിനെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു.
‘ഇന്ത്യ’ മുന്നണിയെക്കുറിച്ചും ലോക്സഭാ തിരഞ്ഞെടുപ്പിലെ വിജയത്തെക്കുറിച്ചും നിലപാട് വ്യക്തമാക്കി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഭാരതവും ഇന്ത്യയും ഒന്നിച്ചു നിൽക്കുമെന്നും ഇന്ത്യ മുന്നണി തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്നും സീതാറാം യെച്ചൂരി പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിൽ സിപിഎം ‘ഇന്ത്യ’ മുന്നണിയുമായി എത്രമാത്രം സഹകരിക്കുമെന്ന ചർച്ച ശക്തമായിരിക്കെയാണ് ജനറൽ സെക്രട്ടറി നിലപാട് വ്യക്തമാക്കിയത്.
കോൺഗ്രസിൽ സ്ത്രീകൾക്ക് അർഹമായ പരിഗണന നൽകിയില്ലെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ തുറന്നു പറഞ്ഞു. ഇന്ത്യ മുന്നണിയിലെ കോ ഓർഡിനേഷൻ കമ്മിറ്റിയിൽ സിപിഎം പ്രതിനിധിയെ അയയ്ക്കാത്തത് കേരളഘടകത്തിന്റെ പ്രതിഷേധത്തെ തുടർന്നാണെന്നു അദ്ദേഹം വിമർശിച്ചു. തിരഞ്ഞെടുപ്പിൽ ഓരോ സംസ്ഥാനത്തെയും ഓരോ യൂണിറ്റായി കാണണമെന്നു പറഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഇന്ത്യ മുന്നണി സഖ്യത്തെ തള്ളിപ്പറഞ്ഞില്ല. കേരളത്തിൽ സഖ്യത്തിന് സാധ്യതയില്ലെന്ന് ഇരുവരും പറയാതെ പറഞ്ഞു. ചന്ദ്രയാൻ 3 പദ്ധതിയുടെ വിജയത്തിലൂടെ ലോക ശ്രദ്ധ നേടിയ ഐഎസ്ആർഒയുടെ ചെയർമാൻ എസ്.സോമനാഥ് സ്ഥാപനത്തിന്റെ ഭാവി ദൗത്യങ്ങളെക്കുറിച്ചും ചന്ദ്രയാന്റെ തുടർ പ്രവർത്തനത്തെക്കുറിച്ചും സദസുമായി സംവദിച്ചു. ചന്ദ്രയാൻ 3 എന്നെന്നേക്കുമായി ‘ഉറങ്ങിയിട്ടില്ല’ എന്നും ഇനിയും പ്രതീക്ഷകളേറെയാണെന്നും അദ്ദേഹം പറഞ്ഞു.
പാൻ ഇന്ത്യൻ സിനിമ എന്നു പറഞ്ഞ് സിനിമ ഇറക്കാൻ കഴിയില്ലെന്നും എല്ലാവർക്കും ഇഷ്ടമാകുമ്പോഴാണ് ഒരു ചിത്രം പാൻ ഇന്ത്യന്‍ സിനിമയായി വളരുന്നതെന്നും വ്യക്തമാക്കി സംവിധായകരായ ബേസിൽ ജോസഫും, ജൂഡ് ആന്റണിയും, നടി നിഖിലാ വിമലും. മുഖ്യമന്ത്രിയാകാൻ അവസരം ലഭിച്ചാൽ എന്തൊക്കെ ചെയ്യുമെന്നായിരുന്നു കെ.കെ.ശൈലജയോടും, കെ.കെ.രമയോടും, ശോഭ സുരേന്ദ്രനോടുമുള്ള ചോദ്യം. വനിതാ സംവരണ ബില്ലിനോട് മൂവരും യോജിച്ചു. രാഷ്ട്രീയത്തിൽ സ്ത്രീകൾക്ക് പ്രാധാന്യം വേണമെന്ന കാര്യത്തില്‍ രാഷ്ട്രീയഭേദമെന്യേ മൂന്നുപേർക്കും ഒരേ അഭിപ്രായം.
കേരളത്തിൽനിന്ന് വിദ്യാർഥികളും യുവാക്കളും ഉൾപ്പെടെ വിദേശ രാജ്യങ്ങളിലേക്ക് കുടിയേറുന്നതിനെപ്പറ്റി പറയുന്നതിനു മുൻപ് കേരളം ഇവർക്കായി എന്താണ് ഒരുക്കിയിട്ടുള്ളത് എന്നതിനെപ്പറ്റി ചിന്തിക്കണമെന്ന് കോൺക്ലേവിൽ പങ്കെടുത്ത വ്യവസായ പ്രമുഖർ അഭിപ്രായപ്പെട്ടു. ‘ചോദ്യചിഹ്നമാകുന്ന കേരളത്തിലെ ബൗദ്ധിക ചോർച്ച’ എന്ന വിഷയത്തിലെ എവിഎ ഗ്രൂപ്പ് ഓഫ് കമ്പനീസ് ഡയറക്ടർ ചർച്ചയിൽ വിവേക് വേണുഗോപാലും ഇന്റർഗ്രോ ബ്രാൻഡ്സ് എംഡിയും സിഇഒയുമായ അശോക് മണിയും പങ്കെടുത്തു. ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സിന്റെ സാധ്യതകളെക്കുറിച്ചുള്ള ചർച്ചയിൽ ഗൂഗിൾ ഡിപ് മൈൻഡ് റിസർച്ച് ഡയറക്ടർ ദിലീപ് ജോർജ്, ക്രെഡ് ചീഫ് ഡിസൈൻ ഓഫീസറും ഗായകനുമായ ഹാരീഷ് ശിവരാമകൃഷ്ണൻ എന്നിവർ പങ്കെടുത്തു. കേരളത്തിൽ ഇനി തുടർ ഭരണം ഉണ്ടാകില്ലെന്നും കോൺഗ്രസിനു മുന്നിൽ വലിയ സാധ്യതകളാണുള്ളതെന്നും ശശി തരൂർ എംപി പറഞ്ഞു. സമ്പാദ്യത്തിന് നമ്മുടെ സന്തോഷവുമായി യാതൊരു ബന്ധവുമില്ലെന്നു പറഞ്ഞു ആത്മീയഗുരുവും പ്രഭാഷകനുമായ ഗൗർ ഗോപാൽദാസ്.
2024ലെ പൊതുതിരഞ്ഞെടുപ്പിൽ ഇന്ത്യയുടെ ഭാവിഭാഗധേയം നിർണയിക്കുക ദക്ഷിണേന്ത്യയായിരിക്കുമെന്ന് ഡി.കെ.ശിവകുമാർ സമാപന പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു. തനതായ സംസ്കാരവും ചരിത്രവും ആത്മാവുമുള്ള ഇന്ത്യ ഫാഷിസ്റ്റുകളുടെ ഇടമല്ല. എങ്ങനെ ഇന്ത്യയുടെ ഭാവി മാറ്റിമറിക്കാമെന്നതാണ് നാം ചർച്ച ചെയ്യുന്നത്. ഭരണഘടനയെ സംരക്ഷിക്കേണ്ടത് അത്യാവശ്യമായിരിക്കുന്നു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും സംരക്ഷിക്കേണ്ട ഘട്ടത്തിലാണ് ഇന്ത്യ. ലോകം ഇന്ത്യയിലേക്ക് ഉറ്റുനോക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.