‘മലയാളത്തിൽ എല്ലാം ‘അഡൽറ്റ്’ അല്ലേ എന്ന് ചോദിച്ചവരുണ്ട്; പാൻ ഇന്ത്യൻ സിനിമയെന്നു പറഞ്ഞ് പണം മുടക്കരുത്’
കൊച്ചി∙ ‘‘പാൻ ഇന്ത്യൻ സിനിമ എന്നു പറഞ്ഞ് സിനിമ ഇറക്കാൻ കഴിയില്ല. എല്ലാവർക്കും ഇഷ്ടമാകുമ്പോഴാണ് ഒരു ചിത്രം പാൻ ഇന്ത്യന്‍ സിനിമയായി വളരുന്നത്. അതിനായി പ്രത്യേകം ബജറ്റ് ഇറക്കി, പാൻ ഇന്ത്യൻ സിനിമയാണ് എന്നു പറഞ്ഞു നടന്നിട്ട് കാര്യമില്ല.’’– ‘ഒടിടി കാലത്ത് തിയറ്ററുകൾ മരിക്കുകയാണോ’ എന്ന വിഷയത്തിൽ മനോരമ ന്യൂസ് കോൺക്ലേവിൽ നടന്ന ചർച്ചയിലായിരുന്നു
കൊച്ചി∙ ‘‘പാൻ ഇന്ത്യൻ സിനിമ എന്നു പറഞ്ഞ് സിനിമ ഇറക്കാൻ കഴിയില്ല. എല്ലാവർക്കും ഇഷ്ടമാകുമ്പോഴാണ് ഒരു ചിത്രം പാൻ ഇന്ത്യന്‍ സിനിമയായി വളരുന്നത്. അതിനായി പ്രത്യേകം ബജറ്റ് ഇറക്കി, പാൻ ഇന്ത്യൻ സിനിമയാണ് എന്നു പറഞ്ഞു നടന്നിട്ട് കാര്യമില്ല.’’– ‘ഒടിടി കാലത്ത് തിയറ്ററുകൾ മരിക്കുകയാണോ’ എന്ന വിഷയത്തിൽ മനോരമ ന്യൂസ് കോൺക്ലേവിൽ നടന്ന ചർച്ചയിലായിരുന്നു
കൊച്ചി∙ ‘‘പാൻ ഇന്ത്യൻ സിനിമ എന്നു പറഞ്ഞ് സിനിമ ഇറക്കാൻ കഴിയില്ല. എല്ലാവർക്കും ഇഷ്ടമാകുമ്പോഴാണ് ഒരു ചിത്രം പാൻ ഇന്ത്യന്‍ സിനിമയായി വളരുന്നത്. അതിനായി പ്രത്യേകം ബജറ്റ് ഇറക്കി, പാൻ ഇന്ത്യൻ സിനിമയാണ് എന്നു പറഞ്ഞു നടന്നിട്ട് കാര്യമില്ല.’’– ‘ഒടിടി കാലത്ത് തിയറ്ററുകൾ മരിക്കുകയാണോ’ എന്ന വിഷയത്തിൽ മനോരമ ന്യൂസ് കോൺക്ലേവിൽ നടന്ന ചർച്ചയിലായിരുന്നു
കൊച്ചി∙ ‘‘പാൻ ഇന്ത്യൻ സിനിമ എന്നു പറഞ്ഞ് സിനിമ ഇറക്കാൻ കഴിയില്ല. എല്ലാവർക്കും ഇഷ്ടമാകുമ്പോഴാണ് ഒരു ചിത്രം പാൻ ഇന്ത്യന്‍ സിനിമയായി വളരുന്നത്. അതിനായി പ്രത്യേകം ബജറ്റ് ഇറക്കി, പാൻ ഇന്ത്യൻ സിനിമയാണ് എന്നു പറഞ്ഞു നടന്നിട്ട് കാര്യമില്ല.’’– ‘ഒടിടി കാലത്ത് തിയറ്ററുകൾ മരിക്കുകയാണോ’ എന്ന വിഷയത്തിൽ മനോരമ ന്യൂസ് കോൺക്ലേവിൽ നടന്ന ചർച്ചയിലായിരുന്നു ഈ അഭിപ്രായം ഉയർന്നത്. ഇതൊരു പാൻ ഇന്ത്യൻ സിനിമയായി ഇറക്കണം എന്നു കരുതി ഏതെങ്കിലും സിനിമ റിലീസ് ചെയ്താൽ അത് പരാജയപ്പെടാനേ സാധ്യതയുള്ളൂവെന്ന് നടനും സംവിധായകനുമായ ബേസിൽ ജോസഫ്. ഒരു സിനിമയ്ക്ക് ആഗോളതലത്തിൽ ആസ്വദിക്കാവുന്ന, എല്ലാവർക്കും ‘കണക്ട്’ ചെയ്യാവുന്ന ഒരു ചലച്ചിത്രഭാഷയുണ്ടാകുമ്പോഴാണ് അത് പാൻ ഇന്ത്യനാകുന്നതെന്ന് നടി നിഖില വിമൽ. പാൻ ഇന്ത്യനായാലും അല്ലെങ്കിലും മികച്ചൊരു സിനിമ രൂപപ്പെടുന്നത് നല്ലൊരു കൂട്ടായ്മയിൽനിന്നാണെന്ന് നടനും സംവിധായകനുമായ ജൂഡ് ആന്തണി ജോസഫും. ഒടിടി, ബിഗ് ബജറ്റ്– മാസ് സിനിമകൾ, എഐ, കോപ്പിറൈറ്റ്, തിയറ്ററിലെ സൗകര്യങ്ങൾ തുടങ്ങിയ വിഷയങ്ങളെല്ലാം ചർച്ച ചെയ്താണ് സംവാദം അവസാനിച്ചത്. മൂവരുടെയും അഭിപ്രായങ്ങളിലൂടെ:
∙ ബേസിൽ ജോസഫ്
മിന്നൽ മുരളി തിയറ്റർ സിനിമയായിരുന്നു. ബിഗ് സ്ക്രീൻ എക്സിപീരിയൻസ് ആസ്വദിക്കാനുള്ള സിനിമ. അതിന്റെ തിയറ്റർ റിലീസിന് ആഗ്രഹമുണ്ടായിരുന്നു. ഇപ്പോഴുള്ള കുട്ടികൾ 20 വർഷം കഴിഞ്ഞും മിന്നൽ മുരളി ഓർക്കണം എന്ന് ആഗ്രഹമുണ്ടായിരുന്നു. കോവിഡ് കാരണം തിയറ്റർ റിലീസ് മാറ്റി വയ്ക്കണ്ടി വന്നു. അതിൽ വിഷമമുണ്ടായിരുന്നു. പക്ഷേ, ഒടിടിയിൽ വന്നപ്പോഴും മികച്ച പ്രതികരണം ലഭിച്ചു. സിനിമ തിയറ്ററിൽ വരാത്തതിൽ ഇപ്പോൾ പശ്ചാത്താപമില്ല.
പാൻ ഇന്ത്യനായി ഒരു സിനിമയും ഇറക്കാനാകില്ല. ഒരു സിനിമയുടെ കഥ എല്ലാവർക്കും ജീവിതവുമായി ബന്ധപ്പെടുത്താനോ മനസ്സിലാക്കാനോ സാധിക്കുമ്പോഴാണ് അത് പാൻ ഇന്ത്യനാകുന്നത്. അല്ലാതെ വൻ ബജറ്റിൽ, പല ഭാഷകളിലല്ല സിനിമ ഇറക്കേണ്ടത്. അത് പരാജയപ്പെടുകയേ ഉള്ളൂ. ആദ്യം പ്രാദേശിക പ്രേക്ഷകരെ വേണം നാം പരിഗണിക്കേണ്ടത്. കെജിഎഫും കാന്താരയും പുഷ്പയുമെല്ലാം അവരുടെ പ്രാദേശിക ഭാഷയിൽ ഇറങ്ങി പാൻ ഇന്ത്യനായതാണ്. മലയാള സിനിമയ്ക്ക് താങ്ങാനാകാത്ത ബജറ്റിൽ പാൻ ഇന്ത്യൻ സിനിമ ഇറക്കുന്നതും ശരിയാണെന്നു തോന്നുന്നില്ല. ആർആർആർ മാത്രമാണ് ഒരു പാൻ ഇന്ത്യൻ രീതിയിൽ സിനിമ ഡിസൈൻ ചെയ്തതെന്നു കാണാം.
ഇന്റർനെറ്റിലുള്ള എല്ലാം കണ്ടന്റായി മാറുകയാണ്. സമൂഹമാധ്യമത്തിലെ പോസ്റ്റ് പോലും കണ്ടന്റാണ്. സിനിമയിലും അതുതന്നെയാണ് സംഭവിക്കുന്നത്. സിനിമ കുറച്ചുകൂടി വാണിജ്യകേന്ദ്രീകൃതമായി. മാസ് ഓഡിയൻസിനെ ആകർഷിക്കുന്ന തരം സിനിമകളാണ് ഇപ്പോൾ തിയറ്ററുകളിലേക്ക് ആളെ എത്തിക്കുന്നത്. അവിടെ ബിസിനസിനാണ് മുഖ്യം. അവിടെ കലയുടെ പ്രസക്തി നഷ്ടമാകുന്നു. സിനിമ അനേകം വിനോദോപാധികളിൽ ഒന്നു മാത്രമാണിന്ന്. പണ്ട് അത് സിനിമയും ക്രിക്കറ്റും മാത്രമായിരുന്നു. ഇന്നൊരു കുടുംബം 1500 രൂപയെങ്കിലും ചെലവിട്ട് സിനിമയ്ക്കു വരണമെങ്കിൽ, അവരെ തിയറ്ററിലേക്ക് എത്തിക്കേണ്ട വലിയ ഉത്തരവാദിത്തം ചലച്ചിത്ര പ്രവർത്തകർക്കുണ്ട്. കലാരൂപം എന്ന നിലയിൽ സിനിമ മരിച്ചു കൊണ്ടിരിക്കുകയാണ്. ഒരു മാസ് ചിത്രം, അല്ലെങ്കിൽ വാണിജ്യവിജയം നേടുന്ന ചിത്രം എന്ന നിലയിലേക്ക് സിനിമ മാറിക്കൊണ്ടിരിക്കുന്നു. തിയറ്ററിനു വേണ്ടി മാത്രമായുള്ള ഒരു സിനിമ എന്നു പറഞ്ഞാൽ ഇപ്പോൾ അത്തരം ചിത്രങ്ങളാണ്.
ക്രിക്കറ്റിൽ പോലും 50 ഓവറിനേക്കാൾ ട്വന്റി 20ക്കായി പ്രാധാന്യം. ആ പ്രശ്നം സിനിമയുടെ കാര്യത്തിലുമുണ്ട്. പുതുതായി എന്തുണ്ട് എന്നാണ് എല്ലാവരും നോക്കുന്നത്. വീട്ടിലിരുന്നു കണ്ട എത്ര സിനിമകൾ നമ്മൾ ഓർക്കുന്നുണ്ട്? തിയറ്ററുമായി ബന്ധപ്പെട്ടല്ലേ നമ്മുടെ സിനിമാ ഓർമകളെല്ലാം! തിയറ്ററിൽ കയ്യടിച്ച് ആഘോഷിക്കപ്പെടുമ്പോഴാണ് സ്റ്റാർഡം അഥവാ താരപരിവേഷം രൂപപ്പെടുന്നത്. ഒടിടിയിൽ അങ്ങനെയൊരു സാധ്യതയില്ലല്ലോ. ഏതെങ്കിലും തരത്തിലുള്ള ഒരു മാറ്റം കൊണ്ടുവരണമെന്നത് ചലച്ചിത്ര പ്രവർത്തകരുടെ ഉത്തരവാദിത്തമായി. അല്ലെങ്കിൽ ആരും തിയറ്ററിലെത്തി സിനിമ കാണില്ല എന്ന അവസ്ഥയായി.
റൈറ്റേഴ്സ് ഗിൽഡ് ഓഫ് അമേരിക്ക ഹോളിവുഡിൽ സമരത്തിലായിരുന്നു. തിരക്കഥ എഴുത്തിൽ ഉൾപ്പെടെ എഐ ഉപയോഗിക്കുന്നതിൽ പ്രതിഷേധിച്ചാണിത്. എഐയിൽ സാധ്യതകളേറെയാണ്. ആരുടെയും ഡിജിറ്റൽ രൂപം സാധ്യമാക്കാം. ഒരു അഭിനേതാവിന്റെ കാലശേഷം അവരുടെ ബയോപിക് പുറത്തിറക്കുകയാണെങ്കിൽ എഐ ഉപയോഗിച്ച് ആ അഭിനേതാവിനെത്തന്നെ അഭിനയിപ്പിക്കാം. യേശുദാസിന്റെ പാട്ട് എം.ജി.ശ്രീകുമാറിന്റെ പാട്ടാക്കാനും എഐയിലൂടെ സാധിക്കും. പക്ഷേ കോപ്പിറൈറ്റ് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ നമ്മുടെ മുന്നിലുണ്ട്. ചില നിയന്ത്രണങ്ങളും വേണ്ടി വരും. മനുഷ്യൻ തന്നെ തിരക്കഥ എഴുതുക, അതിന് എഐയുടെ സഹായം തേടാം. ഈ രീതി നമുക്ക് പിന്തുടരാം. വയനാട്ടിൽ ജീവിച്ചു വളർന്ന എന്റെ അനുഭവം ഒരു എഐക്കും ലഭിക്കില്ല. ഒരു പിന്തുണ എന്ന നിലയിൽ എഐയെ ഉപയോഗിക്കാമെന്നു മാത്രം. അടുത്ത സിനിമ ബോളിവുഡിലാണെന്നു കേട്ടല്ലോ എന്ന ചോദ്യത്തിനുള്ള ഉത്തരം ബേസില്‍ ഒരു ചിരിയിലൊതുക്കി.
∙ നിഖില വിമൽ
എല്ലാ സിനിമയും വിജയിക്കുമെന്നു കരുതി മലയാള സിനിമയിൽ നിൽക്കാനാകില്ല. ആദ്യ സിനിമ ജയിച്ചാൽ ഭാഗ്യനായികയാവും. അടുത്ത സിനിമ ജയിച്ചില്ലെങ്കിൽ ആ ഭാഗ്യം പോകും. ‘ലക്ക് ഫാക്ടർ’ സിനിമയിൽ ഒരു പ്രധാന ഘടകമാണ്. നായകന്മാരാകുമ്പോൾ അതിനെ തിരിച്ചുവരവെന്നു വിളിക്കും. എന്നാൽ നായികമാരുടെ കാര്യത്തിൽ അതു ഭാഗ്യം കൊണ്ട് തിരിച്ചെത്തിയെന്നാണ്.
ഒരു കുടുംബത്തിന് സിനിമയ്ക്കു വരാൻ 2000 രൂപയെങ്കിലുമാകും. പക്ഷേ അങ്ങനെയൊരു കുടുംബത്തിന് സിനിമ വന്ന് കാണാനാകുന്ന വിധം തിയറ്റർ സൗകര്യങ്ങളുണ്ടോ എന്ന ചോദ്യം പ്രസക്തമാണ്. അരവിന്ദന്റെ അതിഥികൾ എന്ന സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി കേരളത്തിലെ 45 തിയറ്ററിലെങ്കിലും പോയിരുന്നു. അതിൽ അഞ്ചോ ആറോ തിയറ്ററിൽ മാത്രമേ മികച്ച ശബ്ദസംവിധാനങ്ങൾ ഉൾപ്പെടെ കാണാനായുള്ളൂ. ചില തിയറ്ററുകൾ അവർക്കു തോന്നിയപോലെയാണ് ശബ്ദവിന്യാസമൊക്കെ ഒരുക്കുന്നത്. ജയിലർ കാണാൻ പോയപ്പോൾ തിയറ്ററിൽ ശബ്ദം കുറച്ച അനുഭവം വരെയുണ്ടായിരുന്നു. മൾട്ടിപ്ലക്സായതിനാൽ പുറത്തേക്ക് ശബ്ദം വരുമെന്നു കരുതിയാകും. ഒടിടിയിലാണെങ്കിലും തിയറ്ററിലാണെങ്കിലും സിനിമ കാണാൻ ആഗ്രഹിക്കുന്നവർ അത് കൃത്യമായി തേടിപ്പിടിച്ചു കാണുന്നുണ്ട്.
മലയാള സിനിമ കൂടുതലും അഡൽറ്റ് കണ്ടന്റാണെന്നു പറഞ്ഞവരുണ്ട്. അന്യഭാഷ സിനിമയിലുള്ളവരാണ് അങ്ങനെ പറഞ്ഞത്. പക്ഷേ, അങ്ങനെയല്ലെന്ന് അവരെ തിരുത്തുകയാണ് ഞാൻ ചെയ്തത്. ആർആർആർ ഒരു പാൻ ഇന്ത്യൻ സിനിമയാക്കാൻ രാജമൗലിക്കു സാധിച്ചത് ബാഹുബലി സിനിമയുടെ വിജയം കണ്ടിട്ടാണ്.
∙ ജൂഡ് ആന്തണി ജോസഫ്
സിനിമയുടെ കണ്ടന്റ് മാത്രമാണ് എല്ലാ കാലത്തും ജയിച്ചിട്ടുള്ളത്. അതൊരു മാജിക് പോലെ സംഭവിക്കുന്നതാണ്. നല്ല തീരുമാനങ്ങളെ അടിസ്ഥാനമാക്കിയാണ് സിനിമയുണ്ടാകുന്നത്. തീരുമാനങ്ങളുടെ നല്ല ചേരുവ വരുമ്പോൾ നല്ല സിനിമ ഉണ്ടാകും. മലയാള സിനിമ എല്ലാക്കാലത്തും എല്ലാവരും ഉറ്റുനോക്കിയ മേഖലയായിരുന്നു. അടുത്തിടെ അതിന് അൽപം പ്രചാരം കൂടുതൽ ലഭിച്ചെന്നു മാത്രം. കെ.ജി.ജോർജ് മുതലുള്ള മഹാരഥന്മാരുടെ കാലത്തും മലയാള സിനിമയെപ്പറ്റി എല്ലാവരും ചർച്ച ചെയ്തിരുന്നു.
മലയാള സിനിമയിൽ മാത്രമേ എല്ലാവരെയും ഒരുമിച്ചു കാണാനാകൂ. നടീനടന്മാരും സാങ്കേതിക പ്രവർത്തകരും ഒരു കുടുംബം പോലെയാണിവിടെ പ്രവർത്തിക്കുന്നത്. ട്വന്റി 20 പോലെ ഒരു സിനിമ മലയാളത്തിലേ സംഭവിക്കൂ. എന്നാൽ മറ്റു ഭാഷകളിൽ കുറച്ചുകൂടി പ്രഫഷനലായാണു സമീപനം. 2018 പല താരങ്ങളുളള ഒരു സിനിമയായിരുന്നു. അതൊരു കൂട്ടായ്മയിൽനിന്നുണ്ടായതാണ്. അത് കാണികൾക്ക് എത്രമാത്രം ഇഷ്ടപ്പെടുന്നു എന്നാണ് നോക്കുന്നത്. അല്ലാതെ മറ്റു ഘടകങ്ങളൊന്നും അതിനെ സ്വാധീനിക്കുന്നില്ല. 2018 ന്റെ വിജയം എനിക്കൊരിക്കലും ബാധ്യതയല്ല, മികച്ച സിനിമകള്‍ ചെയ്യാനുള്ള കരുത്താണ് അതു നൽകുന്നത്.
കേരളത്തിൽ തിയറ്ററുകളുടെ ഗുണനിലവാരം ഒരു പ്രശ്നമാണ്. പക്ഷേ അതിന് തിയറ്റർ ഉടമകളെ പൂർണമായും കുറ്റപ്പെടുത്താനാകില്ല. സിനിമയെ ബിസിനസായി കാണാതെ, അതൊരു കലാരൂപമായി കാണുന്ന തിയറ്റർ ഉടമകൾ കൂടിയുണ്ടാകണം. ഒടിടിയുമായി ബന്ധപ്പെട്ട് 2018 സിനിമയുടെ അനുഭവമുണ്ട്. സിനിമയുടെ ഡിജിറ്റൽ അവകാശം വിൽക്കാൻ ഞങ്ങൾ പലരെയും കണ്ടു. ഒരു ഒടിടി പ്ലാറ്റ്ഫോം ആണ് 2018 സ്വീകരിക്കാൻ തയാറായത്. അവർ നൽകിയ തിയറ്റർ സമയം 30 ദിവസമാണ്. അത് കഴിഞ്ഞ് ഒടിടിയിൽ ഇറക്കാമെന്നു കരാറായി. സിനിമ ഇത്രയേറെ വിജയമാകുമെന്നൊന്നും പ്രതീക്ഷിക്കുന്നില്ലല്ലോ. ആത്യന്തികമായി നിർമാതാക്കളെ സുരക്ഷിതമാക്കാനാണു നമ്മൾ നോക്കുക. അതാണ് 2018 നു സംഭവിച്ചതും. എഐ ആണെങ്കിലും എന്തായാലും അത് ഉപയോഗിക്കാൻ അറിയാവുന്നവരുടെ കയ്യിൽ കിട്ടിയിട്ടേ കാര്യമുള്ളൂവെന്നും ജൂഡ് നിരീക്ഷിച്ചു.