‘സിനിമാറ്റിക് ആക്‌ഷൻ പ്രതീക്ഷിക്കേണ്ട; സാധാരണക്കാരെ കയ്യേറ്റമെന്ന് പറഞ്ഞ് ഒഴിപ്പിക്കില്ല’
തിരുവനന്തപുരം∙ ജെസിബികളും കരിമ്പൂച്ചകളുമല്ല മൂന്നാർ ഒഴിപ്പിക്കൽ ദൗത്യത്തിന്റെ മുഖമുദ്രയെന്ന് റവന്യൂ മന്ത്രി കെ. രാജൻ. ചട്ടം അനുസരിച്ചുള്ള നടപടിക്രമങ്ങൾ ഉണ്ടാകും. സാധാരണ മനുഷ്യരുടെ ജീവിതത്തിൽ ഒരുവിധത്തിലും അപകടമുണ്ടാക്കാവുന്ന ഒരു നടപടിയും സർക്കാരിന്റെ ലക്ഷ്യത്തിലോ മനസ്സിലോ ഇല്ല. മൂന്നാർ

തിരുവനന്തപുരം∙ ജെസിബികളും കരിമ്പൂച്ചകളുമല്ല മൂന്നാർ ഒഴിപ്പിക്കൽ ദൗത്യത്തിന്റെ മുഖമുദ്രയെന്ന് റവന്യൂ മന്ത്രി കെ. രാജൻ. ചട്ടം അനുസരിച്ചുള്ള നടപടിക്രമങ്ങൾ ഉണ്ടാകും. സാധാരണ മനുഷ്യരുടെ ജീവിതത്തിൽ ഒരുവിധത്തിലും അപകടമുണ്ടാക്കാവുന്ന ഒരു നടപടിയും സർക്കാരിന്റെ ലക്ഷ്യത്തിലോ മനസ്സിലോ ഇല്ല. മൂന്നാർ ഒഴിപ്പിക്കലിൽ സിനിമാറ്റിക് ആക്‌ഷൻ പ്രതീക്ഷിക്കേണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
‘‘ജില്ലാ ഭരണകൂടവുമായി വേണ്ടതുപോലെ ആലോചന നടത്തിയിട്ടാണ് ദൗത്യവുമായി മുന്നോട്ടുപോകുന്നത്. അനാവശ്യമായി ഒരു ധൃതിയും സർക്കാരിനു മുന്നിലില്ല. നടപടിക്രമങ്ങൾ മുന്നോട്ടുപോകണം. അതല്ലാതെ മറ്റൊരു കാര്യവും സർക്കാരിനു മുന്നിലില്ല. ഏതെങ്കിലും വിധത്തിൽ ആരെയെങ്കിലും ഉന്നംവച്ചോ ലക്ഷ്യത്തിലേക്കു പോകാനോ സർക്കാർ ഉദ്ദേശിക്കുന്നില്ല. കരിമ്പൂച്ചകളും ജെസിബികളുമാണ് ദൗത്യസംഘത്തിന്റെ മുഖമുദ്രയെന്ന് ആരും ദുഃസ്വപ്നം കാണേണ്ടെന്നു ഞാൻ നേരത്തേ പറഞ്ഞതാണ്. സർക്കാർ സർക്കാരിന്റെ നടപടികളുമായി മുന്നോട്ടുപോകും.
ഇപ്പോൾ പുതിയതായി വെളിപ്പെടുത്താനൊന്നുമില്ല. സർക്കാർ അധികാരത്തിൽവന്നപ്പോൾത്തന്നെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കുമെന്നു വ്യക്തമാക്കിയിട്ടുണ്ട്. ഒരു തണ്ടപ്പേരിനുപോലും അവകാശമില്ലാത്ത മുഴുവൻ മനുഷ്യരെയും ഭൂമിയുടെ അവകാശികളാക്കാനുള്ള വലിയ പരിശ്രമമാണ് സർക്കാർ നടത്തുന്നത്. കയ്യേറ്റങ്ങളോടും കുടിയേറ്റങ്ങളോടുമുള്ള സർക്കാരിന്റെ സമീപനം രണ്ടാണ്. അതു നേരത്തേ വ്യക്തമാക്കിയിട്ടുള്ളതാണ്. മരിച്ചാൽ കുഴിച്ചിടാൻ ആറടി മണ്ണുപോലും സ്വന്തമല്ലാത്ത ജനതയെ ഏതെങ്കിലും വിധത്തിൽ കയ്യേറ്റക്കാരെന്നു പറഞ്ഞ് ഒഴിപ്പിക്കാനുള്ള ഒരു നടപടിയും സർക്കാരിന്റെ പക്ഷത്തുനിന്ന് ഉണ്ടായിട്ടില്ല. പക്ഷേ, മറ്റുകാര്യങ്ങൾ കോടതി പറഞ്ഞതുപോലെ സർക്കാർ സർക്കാരിന്റെ ഭാഷയിൽ പരിശോധിക്കും.
ഹൈക്കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിലാണു സർക്കാർ മുന്നോട്ടുപോകുന്നത്. ഒരു മുൻവിധികളുമില്ല. തീരുമാനങ്ങൾ പൊതുസമൂഹത്തിനു മുന്നിലെടുക്കും. അതിന്റെ ഒരുപാടു ഘട്ടങ്ങൾ ഇനിയും മുന്നോട്ടുപോകാനുണ്ട്. ഭൂപതിവു നിയമത്തിനു ഭേദഗതി വരുത്തി ചില കാര്യങ്ങൾ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ആ ഭേദഗതികൾ കയ്യേറ്റത്തിനു കുടചൂടാനുള്ള നടപടികളല്ല. സർക്കാരിന് ആ കാര്യത്തിൽ കർശനമായ ധാരണയുണ്ട്. ഭൂരഹിതരില്ലാത്ത കേരളമാണ് സർക്കാരിന്റെ സ്വപ്നം. ജീവിക്കാനും താമസിക്കാനുമായി ഭൂമി കൈവശപ്പെടുത്തിയവരെ ഭീകരരായി ഒഴിപ്പിക്കുക എന്ന നയമേ സർക്കാരിനില്ല.
എം.എം. മണിയുടെ വിമർശനത്തിനു മറുപടിയില്ല. സർക്കാർ സർക്കാരിന്റെ നടപടിയുമായി മുന്നോട്ടുപോകും. മറുപടികളല്ല, നടപ്പിലാക്കേണ്ടവയാണ് അവ. അതിൽ സർക്കാർ ഒറ്റക്കെട്ടാണ്. ഏതെങ്കിലും വിധത്തിലുള്ള പാർട്ടികളോ കക്ഷിഭേദങ്ങളോ സർക്കാരിനു മുന്നിലില്ല. സിനിമാറ്റിക് ഡയലോഗോ സിനിമാറ്റിക് ആക്‌ഷനോ അല്ല സർക്കാർ നടപ്പിലാക്കുന്നത്. കേരളത്തിലെ സർക്കാർ അവരുടെ ഭൂമി സ്വന്തമാക്കി വയ്ക്കും. സാധാരണക്കാരുടെ അവകാശങ്ങൾ കൃത്യതയോടെ കൊടുക്കും. അനാവശ്യമായ കയ്യേറ്റങ്ങൾ സർക്കാരിന്റെ ലിസ്റ്റിൽപ്പെടുന്നവയല്ല. അതിനാവശ്യമായ നടപടികളെടുക്കും’’ – അദ്ദേഹം വ്യക്തമാക്കി.