കേരളത്തിലും തമിഴ്നാട്ടിലും തുലാവർഷം എത്തി; നാലു ജില്ലകളിൽ ഇന്ന് യെലോ അലർട്ട്

തിരുവനന്തപുരം∙ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനും മധ്യ ബംഗാൾ ഉൾക്കടലിനും മുകളിലായി സ്ഥിതി ചെയ്യുന്ന ശക്തി കൂടിയ ന്യുനമർദ്ദത്തിന്റെയും കന്യാകുമാരി മേഖലയ്ക്ക് മുകളിലുള്ള ചക്രവാതചുഴിയുടെയും സ്വാധീനഫലമായി തെക്കൻ ബംഗാൾ, മധ്യ ബംഗാൾ ഉൾക്കടലിനും മുകളിൽ വടക്ക് കിഴക്കൻ കാറ്റ് ശക്തി പ്രാപിച്ചതിനാൽ കേരളത്തിലും തമിഴ്നാട്ടിലും തുലാവർഷം ഇന്ന് എത്തിച്ചേർന്നതായി

തിരുവനന്തപുരം∙ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനും മധ്യ ബംഗാൾ ഉൾക്കടലിനും മുകളിലായി സ്ഥിതി ചെയ്യുന്ന ശക്തി കൂടിയ ന്യുനമർദ്ദത്തിന്റെയും കന്യാകുമാരി മേഖലയ്ക്ക് മുകളിലുള്ള ചക്രവാതചുഴിയുടെയും സ്വാധീനഫലമായി തെക്കൻ ബംഗാൾ, മധ്യ ബംഗാൾ ഉൾക്കടലിനും മുകളിൽ വടക്ക് കിഴക്കൻ കാറ്റ് ശക്തി പ്രാപിച്ചതിനാൽ കേരളത്തിലും തമിഴ്നാട്ടിലും തുലാവർഷം ഇന്ന് എത്തിച്ചേർന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അറബികടലിൽ തേജ് തീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു. ബംഗാൾ ഉൾക്കടൽ ന്യുനമർദ്ദം നാളെയോടെ തീവ്രന്യുനമർദമായി ശക്തിപ്രാപിക്കാൻ സാധ്യത. കേരളത്തിൽ അടുത്ത അഞ്ചു ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. വിവിധ ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു:
21-10-2023 :കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി
22-10-2023 :കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്
23-10-2023 :കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്
24-10-2023 :കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം
25-10-2023 :തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്
തെക്ക് പടിഞ്ഞാറൻ അറബിക്കടലിനും മുകളിൽ തേജ് ചുഴലിക്കാറ്റ് സ്ഥിതിചെയ്യുന്നു. അടുത്ത 12 മണിക്കൂറിനുള്ളിൽ തീവ്ര ചുഴലിക്കാറ്റായും തുടർന്നുള്ള 24 മണിക്കൂറിനുള്ളിൽ അതിതീവ്ര ചുഴലിക്കാറ്റായും ശക്തി പ്രാപിക്കാൻ സാധ്യത .
ഒക്ടോബർ 22 രാവിലെ വരെ വടക്ക് - വടക്ക് പടിഞ്ഞാറ് ദിശയിലും തുടർന്ന് ഒക്ടോബർ 24ന് രാവിലെ വരെ വടക്ക് പടിഞ്ഞാറു ദിശയിലും പിന്നീട് വടക്ക്-വടക്ക് പടിഞ്ഞാറ് ദിശയിലും സഞ്ചരിച്ച് ഒക്ടോബർ 25ന് രാവിലെയോടെ യെമൻ-ഒമാൻ തീരത്ത് അൽ ഗൈദാക്കും (യെമൻ) സലാലാക്കും ഇടയിൽ കരയിൽ പ്രവേശിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ബംഗാൾ ഉൾക്കടലിൽ ശക്തികൂടിയ ന്യുനമർദം
തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനും മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ന്യുനമർദ്ദം. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനും മധ്യ ബംഗാൾ ഉൾക്കടലിനും മുകളിലായി ശക്തി കൂടിയ ന്യുനമർദമായി മാറി. ഒക്ടോബർ 22 ഓടെ മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ തീവ്ര ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യത. തുടർന്നുള്ള 3 ദിവസം വടക്ക്-വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു ബംഗ്ലാദേശ് ബംഗാൾ തീരത്തേക്ക് നീങ്ങാൻ സാധ്യത.