ബന്ദികളുടെ മോചനം: കരയുദ്ധം വൈകിപ്പിക്കാന്‍ സമ്മര്‍ദം ചെലുത്തി യുഎസും മറ്റു രാജ്യങ്ങളും
ജെറുസലം∙ ഗാസയില്‍ ബന്ദികളാക്കിയ രണ്ട് യുഎസ് വനിതകളെ ഖത്തറിന്റെ മധ്യസ്ഥതയില്‍ ഹമാസ് മോചിപ്പിച്ചതിനു പിന്നാലെ, കരയുദ്ധം തുടങ്ങാനുള്ള ഇസ്രയേലിന്റെ നീക്കം വൈകിപ്പിക്കാനുള്ള ശ്രമം സജീവമാക്കി യുഎസും യൂറോപ്യന്‍ രാജ്യങ്ങളും. ഗാസ അതിര്‍ത്തിയില്‍ തമ്പടിച്ചിരിക്കുന്ന ഇസ്രയേല്‍ സൈനികര്‍ കരയിലൂടെയുള്ള സൈനിക

ജെറുസലം∙ ഗാസയില്‍ ബന്ദികളാക്കിയ രണ്ട് യുഎസ് വനിതകളെ ഖത്തറിന്റെ മധ്യസ്ഥതയില്‍ ഹമാസ് മോചിപ്പിച്ചതിനു പിന്നാലെ, കരയുദ്ധം തുടങ്ങാനുള്ള ഇസ്രയേലിന്റെ നീക്കം വൈകിപ്പിക്കാനുള്ള ശ്രമം സജീവമാക്കി യുഎസും യൂറോപ്യന്‍ രാജ്യങ്ങളും. ഗാസ അതിര്‍ത്തിയില്‍ തമ്പടിച്ചിരിക്കുന്ന ഇസ്രയേല്‍ സൈനികര്‍ കരയിലൂടെയുള്ള സൈനിക നീക്കം ആരംഭിച്ചാല്‍ ഗാസയില്‍ ബന്ദികളാക്കിയ വിദേശപൗരന്മാര്‍ ഉള്‍പ്പെടെയുള്ളവരുടെ ജീവനു ഭീഷണിയാകുമെന്ന് യുഎസ് ഉള്‍പ്പെടെ ഭയപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കരയുദ്ധം വൈകിപ്പിക്കാനുള്ള നീക്കം പാശ്ചാത്യശക്തികള്‍ നടത്തുന്നത്.
പല യൂറോപ്യന്‍ രാജ്യങ്ങളിലെയും പൗരന്മാര്‍ ഹമാസിന്റെ പിടിയിലാണ്. ഈ രാജ്യങ്ങളാണ് യുഎസിനൊപ്പം ഇസ്രയേല്‍ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുന്നത്. സമയം അതിക്രമിക്കും തോറും ബന്ദികളെ മോചിപ്പിക്കാനുള്ള നടപടികള്‍ സങ്കീര്‍ണമാകുമെന്നാണു വിലയിരുത്തല്‍. കരയുദ്ധം നടത്തരുതെന്ന് ഇസ്രയേലിനെ നിര്‍ബന്ധിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ സൈനികനീക്കം വൈകിപ്പിക്കാനുള്ള ശ്രമമാണ് വിവിധ സര്‍ക്കാരുകള്‍ നടത്തുന്നത്. ഈ സമയത്തിനുള്ളില്‍ നയതന്ത്ര നീക്കങ്ങളിലൂടെ തങ്ങളുടെ ബന്ദികളെ മോചിപ്പിക്കാനാകുമെന്നാണ് ഇവര്‍ പ്രതീക്ഷിക്കുന്നത്.
യുഎസ് പൗരന്മാരായ ജൂഡിത് റാനന്‍( 59), മകള്‍ നേറ്റില റാനന്‍(18) എന്നിവരെയാണ് ഹമാസ് ശനിയാഴ്ച മോചിപ്പിച്ചത്. ഇസ്രയേലില്‍ ഒക്ടോബര്‍ ഏഴിനു ഹമാസ് നടത്തിയ മിന്നലാക്രമണത്തിനു പിന്നാലെ പിടിച്ചുകൊണ്ടു പോയ ഇരുന്നോറോളം പേരില്‍ ഉള്‍പ്പെട്ടവരാണ് ഇവര്‍. ഇരുവരും വെള്ളിയാഴ്ച രാത്രിയോടെ ഇസ്രയേലില്‍ തിരിച്ചെത്തിയതായി ഇസ്രയേല്‍ സര്‍ക്കാര്‍ അറിയിച്ചു. ഖത്തറിന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയില്‍ 'മാനുഷിക പരിഗണന'വച്ചാണ് മോചന തീരുമാനമെന്ന് ഹമാസ് സൂചിപ്പിച്ചു.