തിരുവനന്തപുരം ∙ പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന (പിഎംജികെഎവൈ) പദ്ധതി പ്രകാരം സംസ്ഥാനത്ത് റേഷൻ കടകളിലൂടെ വിതരണം ചെയ്ത അരി ഉപഭോക്താക്കളിലെത്തിയോ എന്നറിയാൻ കേന്ദ്ര

തിരുവനന്തപുരം ∙ പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന (പിഎംജികെഎവൈ) പദ്ധതി പ്രകാരം സംസ്ഥാനത്ത് റേഷൻ കടകളിലൂടെ വിതരണം ചെയ്ത അരി ഉപഭോക്താക്കളിലെത്തിയോ എന്നറിയാൻ കേന്ദ്ര

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന (പിഎംജികെഎവൈ) പദ്ധതി പ്രകാരം സംസ്ഥാനത്ത് റേഷൻ കടകളിലൂടെ വിതരണം ചെയ്ത അരി ഉപഭോക്താക്കളിലെത്തിയോ എന്നറിയാൻ കേന്ദ്ര സർക്കാരിന്റെ സർവേ. വിവിധ ജില്ലകളിലെ തിരഞ്ഞെടുക്കപ്പെട്ട റേഷൻ കടകളിലെ ഉപഭോക്താക്കൾക്ക് ഇടയിലാണ് സർവേ. കേന്ദ്ര വ്യാപാര വ്യവസായ മന്ത്രാലയത്തിനു കീഴിലുള്ള ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യയാണ് (ക്യുഐസി) സർവേ നടത്തുന്നത്. ഇതിനായി പരിശീലനം നൽകിയ ഉദ്യോഗസ്ഥരെ ജില്ലകളിൽ വിന്യസിച്ചു.

റേഷൻ സർവേ നടത്തുമെന്ന് പ്രഖ്യാപിച്ചു കൊണ്ട് കേന്ദ്ര സർക്കാരിന്റെ ഉത്തരവ്

കോവിഡുമായി ബന്ധപ്പെട്ട് 2020 ഏപ്രിൽ മുതലാണ് പദ്ധതി നടപ്പിലാക്കിയത്. പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന പദ്ധതിയിലൂടെ എഎവൈ, മുൻഗണനാ വിഭാഗങ്ങളിൽപ്പെടുന്ന കാർഡിലുള്ള ഒരാൾക്ക് 5 കിലോഗ്രാം ഭക്ഷ്യധാന്യം ലഭിച്ചിരുന്നു. ഏഴു ഘട്ടങ്ങളിലായി നടപ്പിലാക്കിയ പദ്ധതി 2022 ഡിസംബർ 23ൽ കേന്ദ്രം അവസാനിപ്പിച്ചു. റേഷൻ കടകളിലെത്തുന്ന ഉപഭോക്താക്കളോടാണ് കേന്ദ്രം നിയോഗിച്ച ഉദ്യോഗസ്ഥർ വിവരങ്ങൾ ആവശ്യപ്പെടുന്നത്.

കോവിഡ് കാലത്ത് പിഎംജികെഎവൈ പദ്ധതി അനുസരിച്ചുള്ള ധാന്യം ലഭിച്ചിരുന്നോ? എത്ര കിലോ ധാന്യമാണ് കിട്ടിയത്? ലഭിച്ച ധാന്യം ഗുണമേൻമയുള്ളതായിരുന്നോ? റേഷൻ കടകളിൽനിന്ന് ധാന്യം ലഭിക്കാൻ ബുദ്ധിമുട്ട് നേരിട്ടോ? തുടങ്ങിയ ചോദ്യങ്ങളാണ് ഉപഭോക്താക്കളോട് ചോദിക്കുന്നത്. റേഷൻ കാർഡിന്റെ വിവരങ്ങളും ചോദ്യങ്ങളുടെ ഉത്തരവും ശേഖരിച്ച് പ്രത്യേക സോഫ്റ്റുവെയറിലേക്ക് മാറ്റും. സർവേയ്ക്ക് സഹകരണം ആവശ്യപ്പെട്ട്  ഓഗസ്റ്റ് 21ന് കേന്ദ്രം സംസ്ഥാനത്തിന് കത്തു നൽകിയിരുന്നു. ഓരോ പ്രദേശത്തെയും റേഷനിങ് ഇൻസ്പെക്ടർമാരും സര്‍വേ ഉദ്യോഗസ്ഥരെ അനുഗമിക്കുന്നുണ്ട്.

ADVERTISEMENT

സംസ്ഥാനത്ത് 93 ലക്ഷത്തിലധികം റേഷന്‍ കാർഡ് ഉടമകളാണ് ഉള്ളത്. എഎവൈ (മഞ്ഞ)- 5,87,412, പിഎച്ച്എച്ച് (പിങ്ക്)- 35,40,066, പൊതുവിഭാഗം സബ്സിഡി (നീല)- 23,11,318, പൊതുവിഭാഗം നോൺ സബ്സിഡി (വെള്ള) - 28,77,505, പൊതുവിഭാഗം സ്ഥാപനം (ബ്രൗൺ) - 27,787.

English Summary:

Central Government's Survey On Ration Distribution