തെലങ്കാനയിൽ രണ്ടാംഘട്ട സ്ഥാനാർഥിപ്പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്; ജനവിധി തേടാൻ അസറുദ്ദീനും
ഹൈദരാബാദ്∙ തെലങ്കാനയില്‍ രണ്ടാംഘട്ട സ്ഥാനാർഥിപ്പട്ടിക പുറത്തിറക്കി കോൺഗ്രസ്. മുൻ ക്രിക്കറ്റ് താരം മുഹമ്മദ് അസറുദ്ദീൻ ജൂബിലി ഹിൽസിൽനിന്ന് മത്സരിക്കും. മുൻ എംപി മധു യസ്കി ഗൗഡ് എൽബി നഗറിൽനിന്ന്

ഹൈദരാബാദ്∙ തെലങ്കാനയില്‍ രണ്ടാംഘട്ട സ്ഥാനാർഥിപ്പട്ടിക പുറത്തിറക്കി കോൺഗ്രസ്. മുൻ ക്രിക്കറ്റ് താരം മുഹമ്മദ് അസറുദ്ദീൻ ജൂബിലി ഹിൽസിൽനിന്ന് മത്സരിക്കും. മുൻ എംപി മധു യസ്കി ഗൗഡ് എൽബി നഗറിൽനിന്ന് ജനവിധി തേടും. സെക്കന്തരാബാദ് കന്റോണ്‍മെന്റിൽ നിന്ന് ഗദ്ദറിന്റെ മകൾ മത്സരിക്കും.
64 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളുടെ പട്ടികയാണ് പുറത്തുവന്നത്. 119ൽ 115 സീറ്റിലും ബിആർഎസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത് ഇടതുപാർട്ടികള്‍ക്ക് അസ്വാരസ്യമുണ്ടാക്കിയിരുന്നു. ഔദ്യോഗിക പ്രഖ്യാപനമുണ്ടായില്ലെങ്കിലും സിപിഐ കോൺഗ്രസുമായി ധാരണയിലെത്തിയെന്നാണു വിവരം.
മുനുഗോഡ സീറ്റിനു വേണ്ടി സിപിഐ ബലംപിടിച്ചെങ്കിലും കോത്തഗുഡെം, ചെന്നൂർ മണ്ഡലങ്ങൾ കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നു. മിരിയാലഗുഡ മണ്ഡലം കോൺഗ്രസ് സിപിഎമ്മിനു നൽകി. ഖമ്മം ജില്ലയിലെ ഭദ്രാചലം, മഥിര, പലൈർ എന്നീ മണ്ഡലങ്ങളിലൊന്നു കൂടി വേണമെന്ന് സിപിഎം ആവശ്യപ്പെട്ടിരുന്നു.