‘പെറ്റി പിടിക്കാനും മുഖ്യനും കൂട്ടർക്കും സുരക്ഷയൊരുക്കാനും മാത്രമുള്ളതല്ല പൊലീസ്’: വിമർശനവുമായി രാഹുൽ
കോട്ടയം ∙ കേരളം സുരക്ഷിതമാണ് എന്ന നമ്മുടെ ആത്മവിശ്വാസത്തിനു നേർക്കുള്ള സ്ഫോടനം കൂടിയാണു കളമശേരിയിലേതെന്നു യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. കളമശേരി സ്ഫോടനം സംസ്ഥാനത്തെ ഇന്റലിജൻസ് സംവിധാനത്തിന്റെ പരാജയമാണെന്നു പറഞ്ഞ രാഹുൽ, ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയനെയും സമൂഹമാധ്യമത്തിലെ കുറിപ്പിൽ വിമർശിച്ചു.

‘‘സുരക്ഷാ ജീവനക്കാരുടെ നടുവിൽ വിരാജിക്കുന്ന മുഖ്യമന്ത്രിക്കുനേരെ എവിടെയെങ്കിലും കരിങ്കൊടി പ്രതിഷേധമുണ്ടോയെന്നു സെൻസ് ചെയ്യുന്ന പൊലീസ് സംവിധാനം ഇത്ര ഗുരുതരമായ സ്ഫോടനം അറിഞ്ഞില്ലായെന്ന് പറഞ്ഞാൽ ‘ആരാണ് ആ വകുപ്പ് കൈകാര്യം ചെയ്യുന്നത്’ എന്ന് ജനം പുച്ഛത്തോടെ ചോദിക്കും. പെറ്റി പിടിക്കാനും മുഖ്യനും പരിവാരങ്ങൾക്കും സുരക്ഷയൊരുക്കുവാനും മുഖ്യന്റെ മൈക്ക് നോക്കാനും മാത്രമുള്ളതല്ല പൊലീസ് സേന. ജനത്തിന്റെ ജീവനും സ്വത്തിനും സംരക്ഷണം ഒരുക്കുകയാണ് പ്രാഥമിക ഉത്തരവാദിത്തമെന്ന് മറക്കരുത്.’’– രാഹുൽ പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിലിന്റെ കുറിപ്പ്:
കളമശേരിയിലെ യഹോവ സാക്ഷികളുടെ കൺവൻഷൻ സ്ഥലത്തെ ബോംബ് സ്ഫോടനം അങ്ങേയറ്റം ആശങ്കാജനമാണ്. മനുഷ്യർ കണ്ണുകളടച്ച് പ്രാർഥനാനിരതരായി ആരാധനാലയത്തിൽ ഇരിക്കുമ്പോൾ സ്ഫോടനം നടക്കുന്ന വാർത്തയൊക്കെ മാധ്യമങ്ങളിൽ കണ്ടുള്ള പരിചയം മാത്രമെ കേരളത്തിനുള്ളൂ. കേരളം സുരക്ഷിതമാണ് എന്ന നമ്മുടെ ആത്മവിശ്വാസത്തിന് നേർക്കുള്ള സ്ഫോടനം കൂടിയാണിത്.
സംസ്ഥാനത്തെ ഇന്റലിജൻസ് സംവിധാനത്തിന്റെ പരാജയം കൂടിയാണിത്. സുരക്ഷാ ജീവനക്കാരുടെ നടുവിൽ വിരാജിക്കുന്ന മുഖ്യമന്ത്രിക്കുനേരെ എവിടെയെങ്കിലും കരിങ്കൊടി പ്രതിഷേധമുണ്ടോയെന്നു സെൻസ് ചെയ്യുന്ന പൊലീസ് സംവിധാനം ഇത്ര ഗുരുതരമായ സ്ഫോടനം അറിഞ്ഞില്ലായെന്നു പറഞ്ഞാൽ ‘ആരാണ് ആ വകുപ്പ് കൈകാര്യം ചെയ്യുന്നത്’ എന്ന് ജനം പുച്ഛത്തോടെ ചോദിക്കും. പെറ്റി പിടിക്കാനും മുഖ്യനും പരിവാരങ്ങൾക്കും സുരക്ഷയൊരുക്കുവാനും മുഖ്യന്റെ മൈക്ക് നോക്കാനും മാത്രമുള്ളതല്ല പൊലീസ് സേന. ജനത്തിന്റെ ജീവനും സ്വത്തിനും സംരക്ഷണം ഒരുക്കുകയാണ് പ്രാഥമിക ഉത്തരവാദിത്തമെന്നു മറക്കരുത്.
ഡൽഹിയിൽ പാർട്ടി കേന്ദ്രകമ്മിറ്റി യോഗത്തിൽ പങ്കെടുത്തിരിക്കാതെ വിഷയത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞ് മുഖ്യമന്ത്രി നാട്ടിൽ തിരിച്ചെത്തണം. കേരളത്തിന്റെ നിലവിലെ സാമൂഹിക സാഹോദര്യത്തിനു കോട്ടം തട്ടുന്ന ഒരു വാക്കും പ്രവർത്തിയും സമൂഹമാധ്യമങ്ങളിലും പുറത്തും ആരുടെ ഭാഗത്തുനിന്നും ഉണ്ടാകാതിരിക്കാനുള്ള പൗരധർമം എല്ലാവരിൽ നിന്നുമുണ്ടാകണം. ഊഹാപോഹങ്ങളുടെ വക്താക്കളാകാതെ എല്ലാവരും ശ്രദ്ധിക്കണം. നാം ഒന്നിച്ച് ഈ ഭീതിജനക നിമിഷത്തെ അതിജീവിക്കും, ഒറ്റക്കെട്ടായി.