‘52 പേർ ചികിത്സയിൽ; 18 പേർ തീവ്ര പരിചരണ വിഭാഗത്തിൽ, 12 വയസ്സുള്ള കുട്ടിയുടെ നില ഗുരുതരം’
കളമശേരി∙ കൺവൻഷൻ സെന്ററിലുണ്ടായ സ്ഫോടനത്തിൽ പരുക്കേറ്റവരെ സന്ദർശിച്ച് ആരോഗ്യ മന്ത്രി വീണാ ജോർജ്. പരുക്കേറ്റവർക്ക് എല്ലാവിധ ചികിത്സാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കളമശേരി∙ കൺവൻഷൻ സെന്ററിലുണ്ടായ സ്ഫോടനത്തിൽ പരുക്കേറ്റവരെ സന്ദർശിച്ച് ആരോഗ്യ മന്ത്രി വീണാ ജോർജ്. പരുക്കേറ്റവർക്ക് എല്ലാവിധ ചികിത്സാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വിവിധ ആശുപത്രികളിലായി 52 പേർ ചികിത്സ തേടി. 18 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്. ആറു പേരുടെ നില ഗുരുതരമാണ്. 12 വയസ്സുള്ള കുട്ടിയുടെ നിലയും ഗുരുതരമായി തുടരുകയാണ്. തൃശൂർ, കോട്ടയം മെഡിക്കൽ കോളജുകളിൽനിന്നുൾപ്പെടെയുള്ള സർജൻമാർ എത്തിയിട്ടുണ്ട്. വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതിനു മെഡിക്കൽ ബോർഡ് രൂപീകരിച്ചു.
കളമശേരി മെഡിക്കൽ കോളജ്, ആസ്റ്റർ മെഡിസിറ്റി, സൺറൈസ് ആശുപത്രി, രാജഗിരി ആശുപത്രി എന്നിവിടങ്ങളിലാണ് പരുക്കേറ്റവർ ചികിത്സയിലുള്ളത്. സ്ഫോടനത്തിൽ കുഞ്ഞുങ്ങൾക്കുൾപ്പെടെ വലിയ ഭയമുണ്ടായി. ഇവിടെനിന്നു വീട്ടിൽ പോയാലും ആഘാതത്തിൽനിന്നു മുക്തി നേടുന്നതിനായ സഹായം ആവശ്യമായി വരും. ഇത് ഉറപ്പുവരുത്തും. ആരോഗ്യ വകുപ്പ് പ്രത്യേകം ഹെൽപ്‌ലൈൻ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഒരു മണിക്കൂറിലധികം നേരം മന്ത്രി പരുക്കേറ്റവരുമായി സംസാരിച്ചശേഷമാണു മടങ്ങിയത്.
കളമശേരിയിൽ സ്ഫോടനമുണ്ടായതിനു പിന്നാലെ സംസ്ഥാന പൊലീസ് കനത്ത ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. പ്രധാന സ്ഥലങ്ങളിലെല്ലാം 24 മണിക്കൂറും പൊലീസ് പട്രോളിങ് ഉറപ്പാക്കണം. ഷോപ്പിങ് മാൾ, ചന്തകൾ, കൺെവൻഷൻ സെന്ററുകൾ, സിനിമാ തിയറ്റർ, ബസ് സ്റ്റേഷൻ, റെയിൽവേ സ്റ്റേഷൻ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ, പ്രാർഥനാലയങ്ങൾ, ആളുകൾ കൂട്ടംചേരുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ പരിശോധന കർശനമാക്കണമെന്നും പൊ ലീസ് ഉന്നത ഉദ്യോഗസ്ഥർക്ക് ഡിജിപി നൽകിയ സന്ദേശത്തിൽ പറയുന്നു.