‘ആഴത്തിൽ വേദന; ദുഷ്ടത ഉണ്ടാകില്ലാത്ത മനോഹരമായ ഭാവിയെക്കുറിച്ചുള്ള വാഗ്ദാനം ഞങ്ങളെ ആശ്വസിപ്പിക്കുന്നു’
കൊച്ചി ∙ കളമശേരി സ്ഫോടനത്തിൽ ആഴത്തിൽ വേദനയുണ്ടെന്നു യഹോവയുടെ സാക്ഷികൾ സഭ ദേശീയ വക്താവ് ജോഷുവ ഡേവിഡ്. ‘‘കേരളത്തിലെ സമാധാനാന്തരീക്ഷത്തിനു നേരെ നടന്ന ക്രൂരമായ ആക്രമണമാണിത്. ഈ കുറ്റകൃത്യത്തെക്കുറിച്ച് അന്വേഷണം നടത്തുകയും ഞങ്ങളുടെ ആരാധനാ സ്ഥലങ്ങൾക്കു സംരക്ഷണം നൽകുകയും ചെയ്യുന്ന അധികാരികളോടു

കൊച്ചി ∙ കളമശേരി സ്ഫോടനത്തിൽ ആഴത്തിൽ വേദനയുണ്ടെന്നു യഹോവയുടെ സാക്ഷികൾ സഭ ദേശീയ വക്താവ് ജോഷുവ ഡേവിഡ്. ‘‘കേരളത്തിലെ സമാധാനാന്തരീക്ഷത്തിനു നേരെ നടന്ന ക്രൂരമായ ആക്രമണമാണിത്. ഈ കുറ്റകൃത്യത്തെക്കുറിച്ച് അന്വേഷണം നടത്തുകയും ഞങ്ങളുടെ ആരാധനാ സ്ഥലങ്ങൾക്കു സംരക്ഷണം നൽകുകയും ചെയ്യുന്ന അധികാരികളോടു നന്ദിയുണ്ട്. ദുഃഖകരമായ ഈ സാഹചര്യത്തിൽ, ദുഷ്ടത ഇനി ഒരിക്കലും ഉണ്ടാകില്ലാത്ത മനോഹരമായ ഭാവിയെക്കുറിച്ചുള്ള ബൈബിളിന്റെ വാഗ്ദാനം ഞങ്ങളെ ആശ്വസിപ്പിക്കുന്നു’’– അദ്ദേഹം പ്രസ്താവനയിൽ അറിയിച്ചു.
ജോഷുവ ഡേവിഡിന്റെ പ്രസ്താവനയിൽനിന്ന്:
കേരളത്തിലുള്ള സമാധാന അന്തരീക്ഷത്തിനു നേരെ നടന്ന ക്രൂരമായ ആക്രമണത്തിൽ യഹോവയുടെ സാക്ഷികൾക്ക് ആഴമായ വേദനയുണ്ട്. 2023 ഒക്ടോബർ 29ന് യഹോവയുടെ സാക്ഷികളുടെ വാർഷിക മേഖലാ കൺവെൻഷനിൽ രണ്ടു തവണ ബോംബ് സ്ഫോടനമുണ്ടായി. സങ്കടകരമായ കാര്യം, കൂടിവന്നവരിൽ 3 പേർ കൊല്ലപ്പെടുകയും ഏകദേശം 59 പേർക്കു പരുക്ക് പറ്റുകയും ചെയ്തു എന്നതാണ്. കുടുംബങ്ങളും പൊതുജനങ്ങളും ഉൾപ്പെടെ 2,200-ലധികം ആളുകൾ കൺവെൻഷന് ഹാജരായിരുന്നു.
ബൈബിളിനെക്കുറിച്ചുള്ള സൗജന്യ വിദ്യാഭ്യാസത്തിൽനിന്ന് പ്രയോജനം നേടാനാണ് എല്ലാവരും അവിടെ കൂടിവന്നത്. ഈ കുറ്റകൃത്യത്തെക്കുറിച്ച് അന്വേഷണം നടത്തുകയും ഞങ്ങളുടെ ആരാധനാ സ്ഥലങ്ങൾക്കു സംരക്ഷണം നൽകുകയും ചെയ്യുന്ന അധികാരികളോടു യഹോവയുടെ സാക്ഷികൾക്കു വളരെയധികം നന്ദിയുണ്ട്. ഈ സമയത്ത് കുറ്റവാളികളെക്കുറിച്ചോ അവരുടെ ലക്ഷ്യങ്ങളെക്കുറിച്ചോ ഊഹാപോഹങ്ങൾ നടത്തുന്നത് ഉചിതമാണെന്നു ഞങ്ങൾക്കു തോന്നുന്നില്ല.
സംഭവസ്ഥലത്ത് പെട്ടെന്നുതന്നെ എത്തി ആവശ്യമായ സഹായം നൽകിയ അടിയന്തര മെഡിക്കൽ ഉദ്യോഗസ്ഥരോടും ഗുരുതരമായി പരുക്കേറ്റവരെ ശുശ്രൂഷിക്കുന്ന ആശുപ്രതി ജിവനക്കാരോടും നന്ദിയുണ്ട്. ലോകമെങ്ങുമുള്ള യഹോവയുടെ സാക്ഷികൾ വേദനാകരമായ ഈ സംഭവത്തിന് ഇരയായവരെ ഓർത്ത് വേദനിക്കുകയും ഇരയായവരുടെ കുടുംബാംഗങ്ങൾക്കുവേണ്ടി പ്രാർഥിക്കുകയും ചെയ്യുന്നു. ദുഃഖകരമായ ഈ സാഹചര്യത്തിൽ, ദുഷ്ടത ഇനി ഒരിക്കലും ഉണ്ടാകില്ലാത്ത മനോഹരമായ ഭാവിയെക്കുറിച്ചുള്ള ബൈബിളിന്റെ വാഗ്ദാനം ഞങ്ങളെ ആശ്വസിപ്പിക്കുന്നു.