ലാലുവിന്റെ മകൻ തേജ് പ്രതാപ് യാദവ് ലോക്സഭയിലേക്ക്; സാരൻ മണ്ഡലത്തിൽനിന്ന് ജനവിധി തേടും
പട്ന∙ ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിന്റെ മൂത്ത മകൻ തേജ് പ്രതാപ് യാദവ് സാരൻ ലോക്സഭാ മണ്ഡലത്തിൽ സ്ഥാനാർഥിയായേക്കും. ബിഹാർ സർക്കാരിൽ വനം, പരിസ്ഥിതി മന്ത്രിയായ തേജ് പ്രതാപ് സാരൻ മണ്ഡലത്തിലെ പൊതുപരിപാടിയിൽ പങ്കെടുക്കവേയാണ് ഇക്കാര്യം സൂചിപ്പിച്ചത്.

പട്ന∙ ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിന്റെ മൂത്ത മകൻ തേജ് പ്രതാപ് യാദവ് സാരൻ ലോക്സഭാ മണ്ഡലത്തിൽ സ്ഥാനാർഥിയായേക്കും. ബിഹാർ സർക്കാരിൽ വനം, പരിസ്ഥിതി മന്ത്രിയായ തേജ് പ്രതാപ് സാരൻ മണ്ഡലത്തിലെ പൊതുപരിപാടിയിൽ പങ്കെടുക്കവേയാണ് ഇക്കാര്യം സൂചിപ്പിച്ചത്. ലാലു യാദവ് ആദ്യമായി ലോക്സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട സാരൻ മണ്ഡലത്തിന്റെ പ്രതിനിധിയാകാൻ തനിക്കു താൽപര്യമുണ്ടെന്നു തേജ് പ്രതാപ് പറഞ്ഞു.
ടിവിയിലും സിനിമയിലും രാമായണത്തെ വക്രീകരിച്ചു ചിത്രീകരിച്ചിരിക്കുകയാണെന്നും യുവജനങ്ങൾ വാൽമീകിയും തുളസീദാസും രചിച്ച രാമായണങ്ങൾ വായിക്കണമെന്നും തേജ് പ്രതാപ് ഉപദേശിച്ചു. ‘ഭരത് മിലാപ്’ എന്ന മതപരമായ ആഘോഷപരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
സഹോദരനും ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് വൈകാതെ മുഖ്യമന്ത്രിയാകുമെന്ന പ്രചരണത്തിനിടെയാണ് തേജ് പ്രതാപ് യാദവ് ലോക്സഭയിലേക്കു കളംമാറാനുള്ള താൽപര്യം വെളിപ്പെടുത്തിയത്.