അയവില്ലാതെ ഇസ്രയേൽ – ഹമാസ് സംഘർഷം; അറബ് ലീഗിന്റെ അടിയന്തര യോഗം നവംബർ 11ന് റിയാദിൽ
റിയാദ്∙ ഇസ്രയേൽ – ഹമാസ് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ അറബ് ലീഗിന്റെ അടിയന്തര യോഗം അടുത്ത മാസം 11ന് റിയാദിൽ ചേരും. ഇസ്രയേൽ – ഹമാസ് സംഘർഷം യുദ്ധസമാനമായ സാഹചര്യത്തിലേക്കു വഴിമാറിയ സാഹചര്യത്തിലാണ് അടിയന്തര യോഗം. പലസ്തീനിൽനിന്നും സൗദിയിൽ നിന്നുമുള്ള പ്രത്യേക അഭ്യർഥന കണക്കിലെടുത്താണ് അടിയന്തരയോഗം

റിയാദ്∙ ഇസ്രയേൽ – ഹമാസ് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ അറബ് ലീഗിന്റെ അടിയന്തര യോഗം അടുത്ത മാസം 11ന് റിയാദിൽ ചേരും. ഇസ്രയേൽ – ഹമാസ് സംഘർഷം യുദ്ധസമാനമായ സാഹചര്യത്തിലേക്കു വഴിമാറിയ സാഹചര്യത്തിലാണ് അടിയന്തര യോഗം. പലസ്തീനിൽനിന്നും സൗദിയിൽ നിന്നുമുള്ള പ്രത്യേക അഭ്യർഥന കണക്കിലെടുത്താണ് അടിയന്തരയോഗം ചേരുന്നതെന്ന് അറബ് ലീഗ് ജനറൽ സെക്രട്ടേറിയറ്റ് അറിയിച്ചു.
ഗാസാ മുനമ്പിൽ പലസ്തീൻ ജനതയ്‌ക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന ഇസ്രയേൽ ആക്രമണത്തെക്കുറിച്ച് ചർച്ച ചെയ്യണമെന്നാണ് ഇരുകൂട്ടരും കത്തിലൂടെ ആവശ്യപ്പെട്ടത്. പലസ്തീൻ, സൗദി മെമ്മോറാണ്ടം അറബ് അംഗരാജ്യങ്ങൾക്കു കൈമാറിയതായി അറബ് ലീഗ് അസിസ്റ്റന്റ് സെക്രട്ടറി ജനറൽ അംബാസഡർ ഹൊസാം സാക്കി അറിയിച്ചു. അറബ് ലീഗിന്റെ 32-ാം സെഷന് അധ്യക്ഷത വഹിക്കുന്നത് സൗദി അറേബ്യയാണ്.