സാറാ അബ്ദുല്ലയുമായുള്ള വിവാഹബന്ധം വേർപെടുത്തി സച്ചിൻ പൈലറ്റ്; വെളിപ്പെടുത്തൽ നാമനിർദേശ പത്രികയിൽ
ജയ്പുർ ∙ നിയമസഭാ തിരഞ്ഞെടുപ്പിനു തയാറെടുക്കുന്ന രാജസ്ഥാനിൽ മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് നാമനിർദേശ പത്രിക സമർപ്പിച്ചു. നവംബർ 25നു നടക്കുന്ന തിരഞ്ഞെടുപ്പിൽ ടോങ്ക് മണ്ഡലത്തിൽനിന്നാണ് സച്ചിൻ പൈലറ്റ് മത്സരിക്കുന്നത്. 2018ൽ ബിജെപിയുടെ യൂനുസ് ഖാനെതിരെ 54,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചാണ് സച്ചിൻ

ജയ്പുർ ∙ ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫറൂഖ് അബ്ദുല്ലയുടെ മകൾ സാറാ അബ്ദുല്ലയുമായുള്ള വിവാഹബന്ധം വേർപ്പെടുത്തിയതായി സ്ഥിരീകരിച്ച് രാജസ്ഥാൻ മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ്. നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി നാമനിർദേശ പത്രികയ്‌ക്കൊപ്പം സമർപ്പിച്ച സത്യവാങ്‌മൂലത്തിൽ സാറയുമായുള്ള വിവാഹബന്ധം വേർപെടുത്തിയതായി സച്ചിൻ പൈലറ്റ് സ്ഥിരീകരിച്ചത് പലർക്കും ആശ്ചര്യമായി. പാർട്ടി വൃത്തങ്ങളിൽ പോലും പലരും ഇക്കാര്യം അറിഞ്ഞിരുന്നില്ല. സാറാ അബ്ദുല്ലയുമായുള്ള സച്ചിന്റെ പ്രണയവും വിവാഹവും വൻ വാർത്താ പ്രാധാന്യം നേടിയിരുന്നു.
നവംബർ 25നു നടക്കുന്ന തിരഞ്ഞെടുപ്പിൽ ടോങ്ക് മണ്ഡലത്തിൽനിന്നാണ് സച്ചിൻ പൈലറ്റ് മത്സരിക്കുന്നത്. 2018ൽ ബിജെപിയുടെ യൂനുസ് ഖാനെതിരെ 54,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചാണ് സച്ചിൻ നിയമസഭയിലെത്തിയത്.
യുഎസിലെ പെൻസിൽവാനിയ സർവകലാശാലയിൽവച്ചാണ് സച്ചിനും സാറയും കണ്ടുമുട്ടിയത്. ഏതാനും വർഷത്തെ പ്രണയബന്ധത്തിനൊടുവിൽ വീട്ടുകാരുടെ എതിർപ്പ് മറികടന്നാണ് 2004 ജനുവരിയിൽ ഇരുവരും വിവാഹിതരായത്. ഈ ബന്ധത്തിൽ ഇവർക്ക് രണ്ട് ആൺമക്കളും ഉണ്ട്. എന്നാൽ വിവാഹബന്ധം വേർപെടുത്തിയതായി സച്ചിനോ സാറയോ പൊതുവേദിയിൽ വെളിപ്പെടുത്തിയിരുന്നില്ല.
ബിബിസിയുടെ ഡൽഹി ബ്യൂറോയിലാണ് സച്ചിൻ തന്റെ പ്രഫഷനൽ ജീവിതത്തിനു തുടക്കമിട്ടത്. പിന്നീട് രണ്ടു വർഷത്തോളം ജനറൽ മോട്ടോർസിലും ജോലി ചെയ്തിട്ടുണ്ട്. 2004ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ 26 വയസ്സായിരുന്നു സച്ചിനു പ്രായം. അത്തവണ വിജയിച്ച സച്ചിൻ ഏറ്റവും പ്രായം കുറഞ്ഞ എംപിയുമായി. 2018ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ വിജയത്തിൽ സച്ചിന്റെ പ്രചാരണം നിർണായകമായി.
അതേസമയം, ഗുജ്ജറുകളുടെ ശക്തികേന്ദ്രമായ ടോങ്കിൽനിന്നുള്ള സ്ഥാനാർഥിയെ ബിജെപി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെന്നത് ശ്രദ്ധേയമാണ്. നവംബർ 6 ആണ് പത്രിക സ്വീകരിക്കുന്ന അവസാന തീയതി. 200 അംഗ നിയമസഭയിലേക്ക് നവംബർ 25ന് തിരഞ്ഞെടുപ്പ് നടക്കും. 5.25 കോടി വോട്ടർമാരാണ് സംസ്ഥാനത്തുള്ളത്. ഡിസംബർ മൂന്നിനാണ് ഫലപ്രഖ്യാപനം.