കേരളീയം: മഹത്തായ ആശയത്തിന്റെ തുടക്കമെന്ന് മമ്മൂട്ടി; മലയാളി ആയതിൽ അഭിമാനമെന്ന് മോഹൻലാൽ
തിരുവനന്തപുരം∙ മലയാളിയായതിൽ അഭിമാനിക്കുന്നുെവന്ന് കേരളീയം വേദിയിൽ മോഹൻലാൽ പറഞ്ഞു. ഇത് തന്റെനഗരമാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തോളം പരിചിതമായ നഗരമില്ല. ഓരോ മുക്കും മൂലയും അറിയാം

തിരുവനന്തപുരം∙ കേരളീയം പരിപാടിക്ക് ആശംസയര്‍പ്പിച്ച് മമ്മൂട്ടിയും മോഹന്‍ലാലും കേരളീയം വേദിയിലെത്തി. മഹത്തായ ആശയത്തിന്റെ തുടക്കമാണ് കേരളീയമെന്ന് നടൻ മമ്മൂട്ടി. കേരള ചരിത്രത്തിലെ മഹാ സംഭവമായി കേരളീയം മാറട്ടെയെന്ന് മമ്മൂട്ടി ആശംസിച്ചു. കേരളീയം കേരളത്തിന്റെ മാത്രം വികാരമല്ല. ലോക സാഹോദര്യത്തിന്റെ വികാരമായി കേരളീയം മാറും. നമ്മൾ ലോകത്തിനു തന്നെ മാതൃകയാകും. സ്നേഹത്തിനും സൗഹാർദത്തിനും ലോകത്തിന്റെ ഏറ്റവും വലിയ മാതൃക കേരളമാകട്ടെ. നമ്മുടെ രാഷ്ട്രീയം, മതം, ജാതി എല്ലാം വേറെവേറെയാണ്. എന്നാൽ എല്ലാവർക്കും ഉണ്ടാകുന്ന വികാരം കേരളീയരാണെന്നതാണ്. ഞങ്ങളെ നോക്കി പഠിക്കൂ ഞങ്ങളുടെ ആശയങ്ങളും സ്വപ്നങ്ങളും ഒന്നാണ് എന്നാണ് കേരളീയം മുന്നോട്ടുവയ്ക്കുന്ന സന്ദേശം. എല്ലാ വ്യത്യാസങ്ങളെയും മറികടന്ന് ലോകത്തെ ശ്രദ്ധാ കേന്ദ്രമായി, എല്ലാവരും ആദരിക്കുന്ന ജനതയായി മാറട്ടെയെന്നും മമ്മൂട്ടി പറഞ്ഞു.
മലയാളിയായതിൽ അഭിമാനിക്കുന്നുവെന്ന് കേരളീയം വേദിയിൽ മോഹൻലാൽ പറഞ്ഞു. ഇത് തന്റെ നഗരമാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തോളം പരിചിതമായ നഗരമില്ല. ഓരോ മുക്കും മൂലയും അറിയാം. കേരളീയത്തിന് ഈ നഗരം തിരഞ്ഞെടുത്തതിൽ സന്തോഷമുണ്ട്. മലയാളി ആയതിലും കേരളത്തിൽ ജനിച്ചതിലും അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അടുത്ത വർഷത്തെ കേരളീയം പരിപാടിയുെട പ്രചാരണത്തിന്റെ ഭാഗമായി മോഹൻലാൽ കേരളീയം പരിപാടിയുെട ബ്രാൻഡ് അംബാസഡർമാരായ കമൽഹാസൻ, മമ്മൂട്ടി, ശോഭന എന്നിവർക്കൊപ്പം സെൽഫിയും എടുത്തു.