കള്ളപ്പണം വെളുപ്പിക്കൽ: ജെറ്റ് എയർവെയ്സിന്റെ 538 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഇഡി
ന്യൂഡൽഹി ∙ കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടു ജെറ്റ് എയർവെയ്സിന്റെ 538 കോടിയുടെ സ്വത്തുവകകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. ബാങ്ക് തട്ടിപ്പ് കേസിൽ ജെറ്റ് എയർവെയ്സ് സ്ഥാപകൻ നരേഷ് ഗോയലിനെ അറസ്റ്റ് ചെയ്തതിനു പിന്നാലെയാണു നടപടി. നരേഷ് ഗോയൽ, ഭാര്യ അനിത ഗോയൽ, മകൻ നിവാൻ ഗോയൽ

ന്യൂഡൽഹി∙ കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടു ജെറ്റ് എയർവെയ്സിന്റെ 538 കോടിയുടെ സ്വത്തുവകകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. ബാങ്ക് തട്ടിപ്പ് കേസിൽ ജെറ്റ് എയർവെയ്സ് സ്ഥാപകൻ നരേഷ് ഗോയലിനെ അറസ്റ്റ് ചെയ്തതിനു പിന്നാലെയാണു നടപടി.
നരേഷ് ഗോയൽ, ഭാര്യ അനിത ഗോയൽ, മകൻ നിവാൻ ഗോയൽ എന്നിവരുടെ പേരിൽ ലണ്ടനിലും ദുബായിലും ഇന്ത്യയിലുമുള്ള വസ്തുവകകളാണു കണ്ടുകെട്ടിയത്. 17 ഫ്ലാറ്റുകൾ, ബംഗ്ലാവുകൾ, വാണിജ്യ കെട്ടിടങ്ങൾ തുടങ്ങിയ ഇക്കൂട്ടത്തിലുണ്ട്. ജെറ്റ് എയർ, ജെറ്റ് എന്റർപ്രൈസസ് എന്നിവയുടെ പേരിൽ റജിസ്റ്റർ ചെയ്ത സ്വത്തുക്കൾക്കെതിരെയും നടപടിയെടുത്തു.
ക്രിമിനൽ ഗൂഢാലോചന, വിശ്വാസ വഞ്ചന എന്നിങ്ങനെയുള്ള കുറ്റങ്ങൾ ചുമത്തിയാണു നരേഷ് ഗോയലിനെതിരെ കേസെടുത്തിരിക്കുന്നത്. സെപ്റ്റംബർ ഒന്നിന് അറസ്റ്റിലായ ഗോയൽ നിലവിൽ മുംബൈ ആർതർ റോഡ് ജയിലിലാണ്. ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ടു നേരത്തെ സിബിഐയും നരേഷ് ഗോയലിനെതിരെ കേസെടുത്തിരുന്നു. ഗോയലിന്റെ വീട് ഉൾപ്പെടെ ഏഴ് സ്ഥലങ്ങളിൽ സിബിഐ റെയ്ഡ് നടത്തി.