ന്യൂഡൽഹി∙ വിവാദ മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി ഹാജരാകില്ലെന്നു കാണിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റി(ഇഡി)ന് കത്തുനൽകി. ഇഡിയുടെ നോട്ടിസ് നിയവിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കുമെന്നും കേജ്‌രിവാൾ അറിയിച്ചു. മദ്യനയവുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച ചോദ്യം

ന്യൂഡൽഹി∙ വിവാദ മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി ഹാജരാകില്ലെന്നു കാണിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റി(ഇഡി)ന് കത്തുനൽകി. ഇഡിയുടെ നോട്ടിസ് നിയവിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കുമെന്നും കേജ്‌രിവാൾ അറിയിച്ചു. മദ്യനയവുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച ചോദ്യം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ വിവാദ മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി ഹാജരാകില്ലെന്നു കാണിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റി(ഇഡി)ന് കത്തുനൽകി. ഇഡിയുടെ നോട്ടിസ് നിയവിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കുമെന്നും കേജ്‌രിവാൾ അറിയിച്ചു. മദ്യനയവുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച ചോദ്യം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ വിവാദ മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി ഹാജരാകില്ലെന്നു കാണിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റി(ഇഡി)ന് കത്തുനൽകി. ഇഡിയുടെ നോട്ടിസ്  നിയവിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കുമെന്നും കേജ്‌രിവാൾ അറിയിച്ചു. മദ്യനയവുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇഡി നൽകിയ നോട്ടിസിനാണ് കേജ്‌രിവാളിന്റെ മറുപടി. 

നോട്ടിസ് രാഷ്ട്രീയപ്രേരിതവും നിയമവിരുദ്ധവുമാണെന്ന് കേജ്‌രിവാൾ ഇഡിക്ക് നൽകിയ കത്തിൽ വ്യക്തമാക്കുന്നു. ഇന്ന് രാവിലെ പതിനൊന്നു മണിയോടു കൂടി ഇഡിയുടെ ഡൽഹി ഓഫിസിൽ ഹാജരാകണമെന്നായിരുന്നു ഇഡി നൽകിയ നോട്ടിസ്.

ADVERTISEMENT

തിരഞ്ഞെടുപ്പു നടക്കുന്ന സംസ്ഥാനങ്ങളിൽ പ്രചരണ പരിപാടികളുമായി മുന്നോട്ടു പോകുന്നത് തടയുക എന്നതാണ് ഈ നോട്ടിസിന്റെ ലക്ഷ്യമെന്നും കേജ്‌രിവാൾ പറഞ്ഞു. മധ്യപ്രദേശിലെ തിരഞ്ഞെടുപ്പു പ്രചാരണവുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം അറിയിച്ചു.

‌‌അതിനിടെ, വ്യാഴാഴ്ച രാവിലെ ഡൽഹിയിലെ പത്തോളം ഇടങ്ങളിൽ ഇ.ഡി റെയ്ഡ് നടത്തി. എഎപി നേതാവും ഡൽഹി മന്ത്രിയുമായ രാജ്കുമാർ ആനന്ദിന്റെ വസതിയിൽ ഉൾപ്പെടെയാണ് രാവിലെ 7 മണിമുതൽ റെയ്ഡ് നടന്നത്. 

ADVERTISEMENT

കേസുമായി ബന്ധപ്പെട്ട് ഏപ്രിലിൽ കേജ്‍രിവാളിനെ സിബിഐ ഒൻപതു മണിക്കൂർ ചോദ്യം ചെയ്തിരുന്നു. ഫെബ്രുവരിയിൽ അറസ്റ്റിലായ മുൻ ഉപമുഖ്യമന്ത്രി മനിഷ് സിസോദിയയും കഴിഞ്ഞ മാസം അറസ്റ്റിലായ എഎപി എംപി സഞ്ജയ് സിങ്ങും നിലവിൽ ജയിലിലാണ്. സിസോദിയയുടെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം സുപ്രീംകോടതി തള്ളിയിരുന്നു. ജാമ്യം നിഷേധിച്ചതിലൂടെ അന്വേഷണ ഏജൻസികളുടെ കണ്ടെത്തലിനെ പൂർണമായി തള്ളാൻ കോടതി തയാറായിട്ടില്ല എന്നാണ് വ്യക്തമാകുന്നത്. ഇതിനു പിന്നാലെയാണ് ഇ.ഡി കേജ്‌രിവാളിന് നോട്ടിസ് അയച്ചത്. 

അടുത്ത വർഷം നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി ‘ഇന്ത്യ’ സഖ്യത്തിലെ നേതാക്കളെ ഒതുക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്ന് എഎപി എംപി രാഘവ് ഛദ്ധ പ്രതികരിച്ചു. 2014നു ശേഷം അന്വേഷണ ഏജൻസികൾ റജിസ്റ്റർ ചെയ്തിട്ടുള്ള 95 ശതമാനം കേസുകളും പ്രതിപക്ഷ നേതാക്കൾക്കെതിരെയാണെന്നും ഛദ്ധ ചൂണ്ടിക്കാണിച്ചു. ‘ഇന്ത്യ’ സഖ്യത്തിന്റെ രൂപീകരണത്തിനു ശേഷം ബിജെപി ഭയപ്പെട്ടുവെന്നും പ്രധാന നേതാതാക്കളെ ഒതുക്കാനുള്ള പദ്ധതിയുടെ ഭാഗമായി അവർ ആദ്യം മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിനെയാകും അറസ്റ്റു ചെയ്യുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ADVERTISEMENT

എന്താണ് വിവാദം?

വിദഗ്ധ സമിതിയുടെ നിർദേശപ്രകാരം 2021 നവംബർ 17നാണ് വിവാദമായ എക്സൈസ് മദ്യ നയം പ്രാബല്യത്തിൽ വന്നത്. സർക്കാരിന്റെ വരുമാനം വർധിപ്പിക്കുക, മദ്യ മാഫിയകളുടെ കടന്നുകയറ്റം അവസാനിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് നയം അവതരിപ്പിച്ചത്. ഇതുപ്രകാരം നഗരത്തെ 32 സോണുകളായി തിരിച്ചു. ഓരോ സോണിലും പരമാവധി 27 ഔട്ട്‌ലെറ്റുകൾ തുറക്കാം. ലേലം നടത്തി 849 ഔട്ട്‌ലെറ്റുകൾ സ്വകാര്യ കമ്പനികൾക്ക് നൽകി. ഇതോടെ സർക്കാരിന് മദ്യവിൽപനയിലുള്ള നിയന്ത്രണം അവസാനിച്ചു. 

നയത്തിനെതിരെ വിദ്യാഭ്യാസ, മത സ്ഥാപനങ്ങൾ രംഗത്തെത്തി. പുതിയ നയത്തിലൂടെ എല്ലായിടത്തും തുല്യമായ രീതിയിൽ മദ്യം വിതരണം ചെയ്യപ്പെടുമെന്ന് സർക്കാർ വാദിച്ചെങ്കിലും വിലപ്പോയില്ല. തുടർന്ന് 2022 ജൂലൈയിൽ പുതിയ നയം റദ്ദാക്കുകയും പഴയത് പുനഃസ്ഥാപിക്കുകയുമായിരുന്നു. മദ്യവിൽപ്പനയ്ക്ക് ലൈസൻസ് നേടിയവർക്ക് സർക്കാർ സഹായം ചെയ്തുനൽകിയെന്നാണ് അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ. 

പണം കെട്ടിവയ്ക്കുന്നതിന് സർക്കാർ സമയം നീട്ടി നൽകുകയായിരുന്നു. ഇതിലൂടെ സ്വകാര്യ ചെറുകിട വ്യാപാരികൾ വൻ സാമ്പത്തിക ലാഭമുണ്ടാക്കി. അതേ സമയം, ഖജനാവിന് വലിയ സാമ്പത്തിക നഷ്ടം വരുത്തിവയ്ക്കുകയും ചെയ്തു. ഇതിന് പിന്നിൽ ഉന്നതതലത്തിലുള്ള അഴിമതി നടന്നതായാണ് സിബിഐയുടെ കണ്ടെത്തൽ. വലിയ തുക ഉപഹാരമായി നേതാക്കൾ കൈപ്പറ്റുകയും പണം ഗോവയിലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ഉപയോഗിക്കുകയും ചെയ്തുവെന്നും സിബിഐ പറയുന്നു. 

ഡൽഹി ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടാണ് ഡൽഹി മദ്യനയ അഴിമതിയിലേക്ക് വെളിച്ചം വീശിയത്. 1991ലെ ജിഎൻസിടിഡി നിയമം, 1993 ലെ ട്രാൻസ്ഫർ ഓഫ് ബിസിനസ് റൂൾസ്, 2009, 2010 വർഷങ്ങളിലെ ഡൽഹി എക്സൈസ് നിയമങ്ങൾ എന്നിവ ലംഘിക്കപ്പെട്ടുവെന്നായിരുന്നു റിപ്പോർട്ട്. ഈ റിപ്പോർട്ടിന് പിന്നാലെയാണ് ‍ഡൽഹി ലഫ്റ്റനന്റ് ഗവർണർ വി.െക.സക്േസന അന്വേഷണത്തിന് ഉത്തരവിട്ടത്. 2022 ജൂലൈ 22ന് ഗവർണർ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്തു. സിബിഐ കേസ് അന്വേഷണം ആരംഭിച്ചതിനു പിന്നാലെ ഇ.ഡിയും കേസ് റജിസ്റ്റർ ചെയ്യുകയായിരുന്നു.

English Summary:

CM Arvind Kejriwal summoned by ED today: BJP going after Oppn, says Chadha