കേരളവർമ ‘പിടിച്ചെന്ന്’ കെഎസ്യു, ആഘോഷം; റീ കൗണ്ടിങ്, വൈദ്യുതിമുടക്കം, ഒടുവിൽ എസ്എഫ്ഐ വിജയം
തൃശൂർ∙ വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഒടുവിൽ തൃശൂർ കേരളവർമ കോളജിലെ ചെയർമാൻ തിരഞ്ഞെടുപ്പില്‍ എസ്എഫ്ഐക്ക് ജയം. എസ്എഫ്ഐ സ്ഥാനാർഥി കെ.എസ്. അനിരുദ്ധൻ 11 വോട്ടിനു വിജയിച്ചതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. സ്വന്തം സ്ഥാനാർഥി ഒരു വോട്ടിനു വിജയിച്ചെന്ന് അവകാശപ്പെട്ട് കെഎസ്‌യു ആഘോഷം നടത്തുകയും വി.ടി. ബൽറാം
തൃശൂർ∙ വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഒടുവിൽ തൃശൂർ കേരളവർമ കോളജിലെ ചെയർമാൻ തിരഞ്ഞെടുപ്പില്‍ എസ്എഫ്ഐക്ക് ജയം. എസ്എഫ്ഐ സ്ഥാനാർഥി കെ.എസ്. അനിരുദ്ധൻ 11 വോട്ടിനു വിജയിച്ചതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. സ്വന്തം സ്ഥാനാർഥി ഒരു വോട്ടിനു വിജയിച്ചെന്ന് അവകാശപ്പെട്ട് കെഎസ്‌യു ആഘോഷം നടത്തുകയും വി.ടി. ബൽറാം
തൃശൂർ∙ വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഒടുവിൽ തൃശൂർ കേരളവർമ കോളജിലെ ചെയർമാൻ തിരഞ്ഞെടുപ്പില്‍ എസ്എഫ്ഐക്ക് ജയം. എസ്എഫ്ഐ സ്ഥാനാർഥി കെ.എസ്. അനിരുദ്ധൻ 11 വോട്ടിനു വിജയിച്ചതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. സ്വന്തം സ്ഥാനാർഥി ഒരു വോട്ടിനു വിജയിച്ചെന്ന് അവകാശപ്പെട്ട് കെഎസ്‌യു ആഘോഷം നടത്തുകയും വി.ടി. ബൽറാം
തൃശൂർ∙ വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഒടുവിൽ തൃശൂർ കേരളവർമ കോളജിലെ ചെയർമാൻ തിരഞ്ഞെടുപ്പില്‍ എസ്എഫ്ഐക്ക് ജയം. എസ്എഫ്ഐ സ്ഥാനാർഥി കെ.എസ്. അനിരുദ്ധൻ 11 വോട്ടിനു വിജയിച്ചതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. സ്വന്തം സ്ഥാനാർഥി ഒരു വോട്ടിനു വിജയിച്ചെന്ന് അവകാശപ്പെട്ട് കെഎസ്‌യു ആഘോഷം നടത്തുകയും വി.ടി. ബൽറാം ഉൾപ്പെടെയുള്ള നേതാക്കൾ ഫെയ്സ്ബുക്കിൽ കുറിപ്പുകൾ പങ്കുവയ്ക്കുകയും ചെയ്തതിനു പിന്നാലെയാണ്, റീ കൗണ്ടിങ്ങിൽ എസ്എഫ്ഐ സ്ഥാനാർഥി വിജയിച്ചെന്ന പ്രഖ്യാപനം. കെഎസ്‌യു റീ കൗണ്ടിങ് ബഹിഷ്കരിച്ചിരുന്നു.
യൂണിയൻ തിരഞ്ഞെടുപ്പിൽ നാലു പതിറ്റാണ്ടു നീണ്ട ചരിത്രം തിരുത്തി കേരളവർമയിൽ വിജയം നേടിയെന്ന കെഎസ്‌യു അവകാശവാദത്തിനിടെ, കോളജിൽ പകലും രാത്രിയുമായി അടിമുടി നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. കെഎസ്‌യുവിന്റെ ചെയർമാൻ സ്ഥാനാർഥിയായ മൂന്നാം വർഷ പൊളിറ്റിക്കൽ സയൻസ് വിദ്യാർഥി എസ്.ശ്രീക്കുട്ടൻ ഒരു വോട്ടിനു ജയിച്ചെങ്കിലും വീണ്ടും വോട്ടെണ്ണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ രംഗത്തെത്തിയതോടെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. 41 വർഷത്തിനുശേഷം ഇവിടെ ഒരു ജനറൽ സീറ്റിൽ വിജയിച്ചെന്നായിരുന്നു കെഎസ്‌യുവിന്റെ പ്രഖ്യാപനം.
ശ്രീക്കുട്ടൻ 896 വോട്ടും എസ്എഫ്ഐയിലെ അനിരുദ്ധൻ 895 വോട്ടും നേടിയെന്നായിരുന്നു ആദ്യ അറിയിപ്പ്. എസ്എഫ്ഐയുടെ ആവശ്യപ്രകാരം റീ കൗണ്ടിങ് തുടങ്ങിയെങ്കിലും രണ്ടു തവണ കോളജിൽ വൈദ്യുതി തടസ്സപ്പെട്ടു. ഇതോടെ വൈദ്യുതി ഇല്ലാത്ത സമയത്ത് റീ കൗണ്ടിങ് നിർത്തിവയ്ക്കണമെന്ന ആവശ്യവുമായി ശ്രീക്കുട്ടൻ അധികൃതർക്കു മുന്നിലെത്തി. ഇതിനിടെ, റീ കൗണ്ടിങ്ങിൽ കൃത്രിമം കാട്ടാൻ എസ്എഫ്ഐ ശ്രമിക്കുന്നതായി കെഎസ‌്‌യു പ്രവർത്തകർ ആരോപിച്ചതും ഇതു ചോദ്യം ചെയ്തതും നേരിയ സംഘർഷത്തിലെത്തി.
സംഘർഷാവസ്ഥ കണക്കിലെടുത്ത് അസി.സിറ്റി പൊലീസ് കമ്മിഷണറുടെ നേൃത്വത്തിൽ വൻ പൊലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു. സംഘർഷ സാധ്യത കണക്കിലെടുത്ത് കൗണ്ടിങ് നിർത്തിവയ്ക്കണമെന്ന് കോളജ് പ്രിൻസിപ്പലും പൊലീസും ആവശ്യപ്പെട്ടെങ്കിലും റിട്ടേണിങ് ഓഫിസർ തയാറായില്ല. ഇതിനിടെ കൗണ്ടിങ് ടേബിളിലെ അധ്യാപകരെ എസ്എഫ്ഐ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ, സനീഷ്കുമാർ ജോസഫ് എംഎൽഎ എന്നിവർ സ്ഥലത്തെത്തിയിരുന്നു. ഒടുവിൽ റീ കൗണ്ടിങ്ങിലൂടെ എസ്എഫ്ഐ സ്ഥാനാർഥി 11 വോട്ടുകൾക്കു വിജയിച്ചതായി രാത്രി വൈകി പ്രഖ്യാപിക്കുകയായിരുന്നു.
∙ ‘നീചരാ’ണ് നിങ്ങൾ: വിമർശിച്ച് കെഎസ്‌യു
പല സംസ്ഥാനങ്ങളിലും രായ്ക്കുരാമാനം ജനാധിപത്യത്തെ അട്ടിമറിച്ച സംഘപരിവാർ രാഷ്ട്രീയശൈലിയാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു വൈസ് പ്രിൻസിപ്പലും പ്രിൻസിപ്പൽ ഇൻ ചാർജും ആയിരുന്ന കേരളവർമയിൽ കാണുന്നതെന്ന് കെഎസ്‌യു. തൃശൂരിലെ കേരളവർമ കോളജിൽ ചെയർപഴ്സൺ ആയി കെഎസ്‌യു പാനലിൽ മത്സരിച്ച ശ്രീക്കുട്ടൻ എന്ന ഭിന്നശേഷിക്കാരനായ വിദ്യാർഥി വിജയിച്ചത് അംഗീകരിക്കാൻ കഴിയാതെയാണ് എസ്എഫ്ഐ വീണ്ടും വീണ്ടും റീകൗണ്ടിങ് നടത്തുന്നതെന്ന് കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് ആൻ സെബാസ്റ്റ്യൻ ഫെയ്സ്ബുക്കിൽ കുറിച്ചു.
‘സമയം അർധരാത്രി കടക്കുന്ന ഈ നേരത്തും ഭിന്നശേഷിക്കാരനായ ഒരു വിദ്യാർഥിയെ തോൽപിക്കാൻ തിരഞ്ഞെടുപ്പ് ഓഫിസർ എസ്എഫ്‌ഐക്ക് ഒത്താശ ചെയ്തുകൊണ്ടിരിക്കുന്നു. ഇത് എത്ര മനുഷ്യത്വരഹിതമാണ്. എത്ര ജനാധിപത്യ വിരുദ്ധമാണ്. ഈ ജനാധിപത്യ - മനുഷ്യത്വ വിരുദ്ധതയ്ക്കു കൂട്ടുനിൽക്കുന്നവരെ, നിങ്ങളെ ‘നീചർ’ എന്നു മുദ്രകുത്താതെ കാലം കടന്നു പോകില്ല. തീർച്ച’ – ആൻ സെബാസ്റ്റ്യൻ ഫെയ്സ്ബുക്കിൽ കുറിച്ചു.
∙ നേട്ടം അവകാശപ്പെട്ട് എംഎസ്എഫ്, കെഎസ്‌യു
കാലിക്കറ്റ് സർവകലാശാലയിൽ വലിയ മുന്നേറ്റമുണ്ടാക്കിയെന്ന് എംഎസ്എഫും കെഎസ്‌യുവും അവകാശപ്പെട്ടു. എന്നാൽ, ഭൂരിപക്ഷം കോളജുകളും ഒപ്പം തന്നെയാണെന്ന് എസ്എഫ്ഐ അറിയിച്ചു. മലപ്പുറം ജില്ലയിൽ മഞ്ചേരി എൻഎസ്എസ് കോളജിൽ 43 വർഷത്തിനു ശേഷം എസ്എഫ്ഐയെ അട്ടിമറിച്ച് യുഡിഎസ്എഫ് യൂണിയൻ പിടിച്ചെടുത്തു. പാലക്കാട് ഗവ. വിക്ടോറിയ കോളജ് യൂണിയൻ 23 വർഷത്തിനുശേഷവും ഒറ്റപ്പാലം എൻഎസ്എസ് കോളജ് യൂണിയൻ 20 വർഷത്തിനു ശേഷവും കെഎസ്‌യു പിടിച്ചെടുത്തു.
28 വർഷങ്ങൾക്കുശേഷം കോഴിക്കോട് ഗുരുവായൂരപ്പൻ കോളജ് എസ്എഫ്ഐയിൽനിന്ന് കെഎസ്‌യു പിടിച്ചെടുത്തു. ചേളന്നൂർ എസ്എൻ കോളജിലെ മുഴുവൻ സീറ്റും കെഎസ്‌യു പിടിച്ചെടുത്തു. തൃശൂർ ഗവ.ലോ കോളജിലും കെഎസ്‌യു മികച്ച വിജയം നേടി. പട്ടാമ്പി ഗവ.കോളേജ് യൂണിയൻ ഭരണം 42 വർഷത്തിനു ശേഷം കെഎസ്‌യു പിടിച്ചെടുത്തു.