പലസ്തീൻ ഐക്യദാർഢ്യ റാലി: സിപിഎം ക്ഷണിച്ചാൽ ലീഗ് സഹകരിക്കുമെന്ന് ഇ.ടി.മുഹമ്മദ് ബഷീർ
കൊച്ചി∙ സിപിഎം ക്ഷണിച്ചാൽ പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ മുസ്‍ലിം ലീഗ് പങ്കെടുക്കുമെന്ന് ഇ.ടി.മുഹമ്മദ് ബഷീർ എംപി. എല്ലാവരും ഒരുമിച്ചു നിൽക്കേണ്ട സമയാണെന്നും ഏക സിവിൽ കോഡിന് എതിരായ സിപിഎം സെമിനാറിൽ പങ്കെടുക്കാത്തതിന്റെ സാഹചര്യം വേറെയാണെന്നും ഇ.ടി.മുഹമ്മദ് ബഷീർ വിശദീകരിച്ചു. ‘‘സിപിഎം ഇതുവരെ റാലിയിലേക്കു

കൊച്ചി∙ സിപിഎം ക്ഷണിച്ചാൽ പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ മുസ്‍ലിം ലീഗ് പങ്കെടുക്കുമെന്ന് ഇ.ടി.മുഹമ്മദ് ബഷീർ എംപി. എല്ലാവരും ഒരുമിച്ചു നിൽക്കേണ്ട സമയാണെന്നും ഏക സിവിൽ കോഡിന് എതിരായ സിപിഎം സെമിനാറിൽ പങ്കെടുക്കാത്തതിന്റെ സാഹചര്യം വേറെയാണെന്നും ഇ.ടി.മുഹമ്മദ് ബഷീർ വിശദീകരിച്ചു.
‘‘സിപിഎം ഇതുവരെ റാലിയിലേക്കു ലീഗിനെ ക്ഷണിച്ചിട്ടില്ല. വിളിച്ചാൽ പോകാവുന്നതാണ്. പലസ്തീൻ വിഷയത്തിൽ രാജ്യവ്യാപകമായി ചർച്ച നടക്കണം. ഓരോ ദിവസവും ലോകത്തെ നടുക്കിയ സംഭവവികാസങ്ങളാണു വായിക്കുന്നത്. വിഷയത്തിൽ അഭിപ്രായരൂപീകരണം നടക്കണം. അതിനുവേണ്ടിയുള്ള പരിശ്രമം നടക്കേണ്ടതുണ്ട്. വിഷയത്തിൽ മുസ്‍ലിം ലീഗ് വളരെ വലിയ റാലി കോഴിക്കോട്ട് നടത്തിയിരുന്നു. കക്ഷി രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങൾ ഇല്ലാതെ എല്ലാവരും അതിനെ പ്രകീർത്തിച്ചു. അതുപോലെയുള്ള നീക്കങ്ങൾ ആവശ്യമാണ്’’–മുഹമ്മദ് ബഷീർ വിശദീകരിച്ചു. ഈ മാസം 11 നാണു മുഖ്യമന്ത്രി പങ്കെടുക്കുന്ന സിപിഎം പലസ്തീൻ ഐക്യദാർഢ്യ റാലി.