‘അസന്തുഷ്ട വ്യക്തിബന്ധത്താലുണ്ടായ വിവാദം’: എത്തിക്സ് കമ്മിറ്റിയിൽ വിശദീകരണുമായി മഹുവ
ന്യൂഡൽഹി ∙ ലോക്സഭയിൽ ചോദ്യങ്ങൾ ചോദിക്കാൻ പണം കൈപ്പറ്റിയെന്ന ആരോപണം പാർലമെന്റ് എത്തിക്സ് കമ്മിറ്റിക്കു മുന്നിൽ നിഷേധിച്ച് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര. ‘അസന്തുഷ്ട വ്യക്തിബന്ധത്തിന്റെ ഫലമായുണ്ടായ വിവാദമാണ്’ എന്ന നിലപാടാണു മഹുവ സ്വീകരിച്ചതെന്നാണു റിപ്പോർട്ട്. മഹുവയെ പിന്തുണച്ച് പ്രതിപക്ഷ എംപിമാരും രംഗത്തെത്തി.

മഹുവയുടെ മുൻ പങ്കാളി കൂടിയായ സുപ്രീം കോടതി അഭിഭാഷകൻ ജയ് ആനന്ദ് ദെഹാദ്റായ് സിബിഐക്കു നൽകിയ പരാതിയാണു വിവാദത്തിനു തുടക്കമിട്ടത്. ഗൗതം അദാനിയെ അപകീർത്തിപ്പെടുത്താൻ വ്യവസായി ദർശൻ ഹിരാനന്ദാനി, മഹുവയുടെ അക്കൗണ്ട് ഉപയോഗിച്ചു പാർലമെന്റിൽ ചോദ്യങ്ങൾ ഉന്നയിച്ചുവെന്നാണു ദെഹാദ്റായ് ആരോപിച്ചത്. മഹുവയ്ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി എംപി നിഷികാന്ത് ദുബെയും രംഗത്തെത്തി. നിഷികാന്ത് ദുബെ ആദ്യം ലോക്സഭാ സ്പീക്കറെയും പിന്നീട് ലോക്പാലിനെയും സമീപിച്ചു.
ഏറെ അടുപ്പമുള്ള കുടുംബ സുഹൃത്തും വ്യവസായിയുമായ ദർശൻ ഹിരാനന്ദാനിക്കു തന്റെ ലോഗിൻ വിവരങ്ങൾ നൽകിയിരുന്നതായി കഴിഞ്ഞദിവസം മഹുവ സമ്മതിച്ചിരുന്നു. ഇതിനുപിന്നാലെ, ദുബായിൽനിന്നു മഹുവയുടെ പാർലമെന്ററി അക്കൗണ്ടിൽ 47 തവണ ലോഗിൻ ചെയ്തെന്ന വിവരം പുറത്തുവന്നു. അദാനി ഗ്രൂപ്പിനെതിരെ ചോദ്യമുന്നയിക്കാൻ മഹുവയ്ക്കു കൈക്കൂലി നൽകിയെന്നു ഹിരാനന്ദാനി ഗ്രൂപ്പ് സിഇഒ ദർശൻ ഹിരാനന്ദാനി സത്യവാങ്മൂലം നൽകിയതു മഹുവയ്ക്കു കുരുക്കാണ്.
പാർലമെന്റിലെ ചോദ്യങ്ങൾ മുൻകൂറായി നൽകേണ്ട പോർട്ടലിൽ എംപിമാർ ചോദ്യം സ്വയം അപ്‌ലോഡ് ചെയ്യാറില്ലെന്നാണു മഹുവയുടെ വാദം. എംപിയുടെ സംഘത്തിലുള്ളവരാണു ചോദ്യങ്ങൾ അപ്‍ലോഡ് ചെയ്യുന്നത്, ആർക്കൊക്കെ പാസ്‍വേഡ് കൈമാറാമെന്നതിനു ചട്ടങ്ങളില്ല, ചോദ്യങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ കൂടുതൽ സുരക്ഷ ഉറപ്പാക്കാനുള്ള ഒടിപി ലഭ്യമാകുന്ന നമ്പർ തന്റേതാണ്, അതുകൊണ്ട് അപ്‍ലോഡ് ചെയ്യപ്പെടുന്ന ചോദ്യങ്ങളെക്കുറിച്ചു തനിക്ക് അറിവുണ്ട് തുടങ്ങിയവയാണ് മഹുവയുടെ വിശദീകരണം.