‘പട്ടിണി പുറത്തറിയാതിരിക്കാൻ പുരപ്പുറത്ത് വിരിച്ച പട്ടു കോണകമാണ് കേരളീയം; ഭരിക്കുന്നത് കൊള്ളസംഘം’
പത്തനംതിട്ട∙ വീട്ടിലെ പട്ടിണി പുറത്തറിയാതിരിക്കാൻ പുരപ്പുറത്തു വിരിച്ചിരിക്കുന്ന പട്ടു കോണകമാണു ‘കേരളീയ’മെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ജില്ലാ കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തുമ്പോഴായിരുന്നു രൂക്ഷ വിമർശനം.

കൊള്ളക്കാരുടെ സംഘമാണു നാടു ഭരിക്കുന്നത്. പ്രതിപക്ഷം പറയുന്ന കാര്യങ്ങൾ തെറ്റാണെങ്കിൽ സാമ്പത്തിക സ്ഥിതി സംബന്ധിച്ചു ധവളപത്രം പുറത്തിറക്കാൻ സർക്കാരിനെ വെല്ലുവിളിക്കുന്നു. ശബരിമലയിൽ ഒരുക്കങ്ങൾ ഒന്നുമായിട്ടില്ല. ഖജനാവിൽ പണമില്ല. ഡിഎ കുടിശിക മാത്രം കോടികൾ കൊടുക്കാനുണ്ട്. മെഡിക്കൽ സർവീസ് കോർപറേഷനിലെ അഴിമതി സംബന്ധിച്ച് കൃത്യമായ വിശദീകരണം നൽകാൻ ആരോഗ്യമന്ത്രിക്കായിട്ടില്ല – സതീശൻ കുറ്റപ്പെടുത്തി.
സ്കൂളുകളിൽ ഉച്ചക്കഞ്ഞി നൽകാൻപോലും പണമില്ലാത്ത സർക്കാർ ഒരു മനഃസാക്ഷിയുമില്ലാതെ 27 കോടി രൂപ ചെലവിട്ടു നടത്തുന്ന ‘കേരളീയം ധൂർത്ത്’ കേരളത്തിന് അപമാനമാണെന്നു കഴിഞ്ഞദിവസം സതീശൻ പറഞ്ഞിരുന്നു. കെഎസ്ആർടിസിയിൽ 3 മാസമായി ശമ്പളമില്ല. സപ്ലൈകോയിൽ 13 ഇന സബ്സിഡി സാധനങ്ങൾ കിട്ടാനില്ല. 1957 മുതൽ 2016 വരെ 1083 കോടി രൂപ കടമുണ്ടായിരുന്ന കെഎസ്ഇബിയെ ഈ സർക്കാർ 7 വർഷം കൊണ്ടു 40,000 കോടി രൂപയുടെ ബാധ്യതയിലാക്കി– സതീശൻ പറഞ്ഞു.