കർഷകക്ഷേമം ഉറപ്പാക്കും, തൊഴിൽനിയമനങ്ങളിൽ സുതാര്യത, വനിതകൾക്ക് ധനസഹായം; ചത്തീസ്ഗഡിൽ ബിജെപിയുടെ ‘മോദി കി ഗ്യാരന്റി 2023’
റായ്‌പുർ∙ കർഷകക്ഷേമം ഉറപ്പാക്കി ഛത്തീസ്ഗഡിനെ അഞ്ചുവർഷത്തിനുള്ളിൽ വികസിപ്പിക്കുമെന്ന് വാഗ്‌ദാനം ചെയ്ത് ബിജെപിയുടെ പ്രകടനപത്രിക. ഡൽഹി വികസന മാതൃകയിലായിരിക്കും സംസ്ഥാന വികസനം. തിരഞ്ഞെടുപ്പിന് എതാനം ദിവസങ്ങൾ ബാക്കി നിൽക്കേയാണ് ‘മോദി കി ഗ്യാരന്റി 2023’ എന്ന പ്രകടനപത്രിക കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

റായ്‌പുർ∙ കർഷകക്ഷേമം ഉറപ്പാക്കി ഛത്തീസ്ഗഡിനെ അഞ്ചുവർഷത്തിനുള്ളിൽ വികസിപ്പിക്കുമെന്ന് വാഗ്‌ദാനം ചെയ്ത് ബിജെപിയുടെ പ്രകടനപത്രിക. ഡൽഹി വികസന മാതൃകയിലായിരിക്കും സംസ്ഥാന വികസനം. തിരഞ്ഞെടുപ്പിന് എതാനും ദിവസങ്ങൾ ബാക്കി നിൽക്കേയാണ് ‘മോദി കി ഗ്യാരന്റി 2023’ എന്ന പ്രകടനപത്രിക കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പുറത്തിറക്കിയത്. ബിജെപി അധികാരത്തിലെത്തിയാൽ ഇരട്ട എൻജിൻ സർക്കാർ ഛത്തീസ്ഗഡിനെ വികസിത സംസ്ഥാനമാക്കി മാറ്റുമെന്ന് അമിത് ഷാ പറഞ്ഞു. സംസ്ഥാനത്ത് കോൺഗ്രസ് അഴിമതി നടത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കാർഷികരംഗം, തൊഴിൽമേഖല, ആരോഗ്യമേഖലകളില്‍ ഊന്നിയാണ് ബിജെപിയുടെ പ്രഖ്യാപനങ്ങൾ. കൃഷി ഉന്നതി യോജന പദ്ധതിയിൽ ഒരേക്കറിൽ നിന്ന് 21 ക്വിന്റൽ നെല്ല് 3,100 രൂപ വിതം നൽകി സംഭരിക്കുമെന്നതാണ് സുപ്രധാന പ്രഖ്യാപനം. ഇതിനു പുറമെ കാർഷിക ക്ഷേമ പദ്ധതികൾ നടപ്പാക്കും. നെല്ല് നൽകുമ്പോൾ തന്നെ പഞ്ചായത്തുകൾ വഴി കർഷകർക്ക് പണം ലഭ്യമാക്കും.
ഭൂരഹിതരായ കർഷകർക്ക് പ്രതിവർഷം 10,000 രൂപവീതം നൽകും. വിവാഹിതരായ വനിതകൾക്ക് പ്രതിവർഷം 12,000 രൂപ വീതം ലഭ്യമാക്കും. പാവപ്പെട്ടവർക്ക് ഗ്യാസ് സിലിൻഡറുകൾ 500 രൂപയ്‌ക്ക് നൽകും. ബിപിഎൽ കുടുംബത്തിൽ പെൺകുട്ടി ജനിച്ചാൽ 1.50 ലക്ഷം നൽകുന്ന പദ്ധതി നടപ്പാക്കും.
സംസ്ഥാനത്ത് ഒരു ലക്ഷം നിയമനങ്ങൾ നടത്തുമെന്നതാണ് മറ്റൊരു പ്രഖ്യാപനം. ഒഴിവുകൾ കൃത്യമായി നികത്തും, സുത്യാരത ഉറപ്പാക്കി അഴിമതിയും സ്വജനപക്ഷപാതവും ഒഴിവാക്കിയാകും നിയമനങ്ങളെന്നും ബിജെപി വാദ്ഗാനം ചെയ്യുന്നു.
അധികാരത്തിലെത്തിയാൽ ബിജെപി സർക്കാരിന്റെ ആദ്യമന്ത്രിസഭാ യോഗത്തിൽ തന്നെ പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയിൽ 18 ലക്ഷം ഗുണഭോക്താക്കൾക്കായി വീട് നിർമിക്കുന്നതിനായി തുക വകയിരുത്തും. രണ്ടു വർഷത്തിനുള്ളിൽ എല്ലാ വീടുകളിലേക്കും ശുദ്ധജലം എത്തിക്കുമെന്നതാണ് മറ്റൊരു വാഗ്‌ദാനം.
പുകയില ശരാശരി ബാഗിന് 5,500 രൂപയ്‌ക്ക് സംഭരിക്കും. പുകയില ശേഖരിക്കുന്നവർക്ക് പാദരക്ഷകൾ നൽകുന്ന പദ്ധതി പുനസ്ഥാപിക്കും. വിദ്യാഭ്യാസ ആരോഗ്യ മേഖലകളിലായി എയിംസ്, ഐഐടി മാതൃകയിൽ ഛത്തീസ്ഗഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (സിഐഎംഎസ്), ഛത്തീസ്ഗഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എന്നിവ ഓരോ മേഖലയിലും സ്ഥാപിക്കും. കോളജ് വിദ്യാർഥികൾക്കായി യാത്രാബത്ത നൽകും. ആയുഷ്‌മാൻ ഭാരത് യോജന പദ്ധതിയിൽ ഇൻഷുറൻസ് പരിരക്ഷ അഞ്ചുലക്ഷത്തിൽ നിന്ന് 10 ലക്ഷമാക്കി വർധിപ്പിക്കും. ആരോഗ്യ ബജറ്റ് ഇരട്ടിയാക്കുമെന്നാണ് മറ്റൊരു പ്രഖ്യാപനം. ബിജെപി സർക്കാർ അധികാരത്തിലെത്തിയാൽ ജനങ്ങൾക്ക് അയോധ്യയിലെ രാമക്ഷേത്രത്തിലെ ശിലാസ്‌ഥാപനം കാണാനാകുമെന്നും വാഗ്‌ദാനമുണ്ട്. അഴിമതി കേസുകൾ കൈകാര്യം ചെയ്യുന്നതിനായി പ്രത്യേക കമ്മിഷനെ നിയമിക്കും. ഇത് നിരീക്ഷിക്കുന്നതിനായി വെബ് പോർട്ടലുണ്ടാകും. അഴിമതി കേസുകൾ കൈകാര്യം ചെയ്യുന്നതിനായി മുഖ്യമന്ത്രിയുടെ ഓഫിസിൽ പ്രത്യേക സെൽ രൂപീകരിക്കുമെന്നും പ്രഖ്യാപനമുണ്ട്.