റായ്പുര്‍∙ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഛത്തീസ്ഗഡില്‍ വലിയ രാഷ്ട്രീയ കോലാഹലങ്ങള്‍ക്കിടയാക്കുന്ന വെളിപ്പെടുത്തലുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന് മഹാദേവ് ബെറ്റിങ് ആപ്പിന്റെ പ്രമോട്ടര്‍മാര്‍ 508 കോടി രൂപ നല്‍കിയതായി ഇഡി വെളിപ്പെടുത്തി. ഇ.ഡിയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മഹാദേവ് ആപ്പിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റായ്പുര്‍∙ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഛത്തീസ്ഗഡില്‍ വലിയ രാഷ്ട്രീയ കോലാഹലങ്ങള്‍ക്കിടയാക്കുന്ന വെളിപ്പെടുത്തലുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന് മഹാദേവ് ബെറ്റിങ് ആപ്പിന്റെ പ്രമോട്ടര്‍മാര്‍ 508 കോടി രൂപ നല്‍കിയതായി ഇഡി വെളിപ്പെടുത്തി. ഇ.ഡിയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മഹാദേവ് ആപ്പിന്റെ ഉടമകള്‍ക്കെതിരെ ഇ.ഡി അന്വേഷണം നടക്കുകയാണ്. ഇതിനിടെയാണ് ഇക്കാര്യം പുറത്തുവന്നത്.

സംസ്ഥാനത്തുനിന്ന് 5.39 കോടി രൂപ കണ്ടെടുത്തതിനു പിന്നാലെ അറസ്റ്റിലായ അസിം ദാസ് എന്നയാളെ ചോദ്യം ചെയ്തതില്‍നിന്നാണ് മുഖ്യമന്ത്രിക്കു പണം നല്‍കിയ വിവരം ലഭിച്ചതെന്ന് ഇ.ഡി വ്യക്തമാക്കി. തന്റെ കൈവശമുള്ള പണം സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ചെലവുകൾക്കായി ‘ബാഗേൽ’ എന്നയാൾക്ക് നൽകാനുള്ളതാണെന്ന് ഇയാൾ പറഞ്ഞതായി ഇഡി പറയുന്നു. ഇയാളില്‍നിന്നു പിടിച്ചെടുത്ത ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്കു വിധേയാക്കിയതില്‍നിന്നും മഹാദേവ് നെറ്റ്‌വര്‍ക്കിന്റെ ഉയര്‍ന്ന ഉദ്യോഗസ്ഥനായ ശുഭം സോണിയുടെ ഇമെയില്‍ പരിശോധിച്ചതില്‍നിന്നുമാണ് നിര്‍ണായക വിവരം ലഭിച്ചത്.

ADVERTISEMENT

കഴിഞ്ഞ കുറേ നാളുകളായി മഹാദേവ് ആപ് ഉടമകള്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന് പണം നല്‍കുന്നുണ്ടെന്നും ഇതുവരെ 508 കോടി രൂപ നല്‍കിയതായും ഇ.ഡിയുടെ പ്രസ്താവനയില്‍ പറയുന്നു. വിഷയത്തില്‍ അന്വേഷണം തുടരുകയാണെന്നും ഇ.ഡി അറിയിച്ചു. ഛത്തീസ്ഗഡ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിന് 4 ദിവസം മാത്രം അവശേഷിക്കെയാണ് ഇക്കാര്യം പുറത്തുവന്നത്. നവംബര്‍ 7, 17 തീയതികളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ഡിസംബർ 3നാണ് വോട്ടെണ്ണൽ.

English Summary:

ED claims Mahadev betting app promoters gave Rs 508 cr to Chhattisgarh CM Baghel