കോഴിക്കോട്∙ കുന്നമംഗലം ഗവ. കോളജ് തിരഞ്ഞെടുപ്പ് അട്ടിമറിച്ചുവെന്ന് ആരോപിച്ച് പ്രതിഷേധവുമായി യുഡിഎഫ് നേതാക്കൾ പ്രിൻസിപ്പലിന്റെ ഓഫിസിലെത്തി കുത്തിയിരിപ്പ് സമരം നടത്തി.

കോഴിക്കോട്∙ കുന്നമംഗലം ഗവ. കോളജ് തിരഞ്ഞെടുപ്പ് അട്ടിമറിച്ചുവെന്ന് ആരോപിച്ച് പ്രതിഷേധവുമായി യുഡിഎഫ് നേതാക്കൾ പ്രിൻസിപ്പലിന്റെ ഓഫിസിലെത്തി കുത്തിയിരിപ്പ് സമരം നടത്തി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കെ.എം.അഭിജിത്ത്, മുസ്‌ലിം ലീഗ് സംസ്ഥാന സെകട്ടറി യു.സി.രാമൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിഷേധവുമായി ഓഫിസിൽ കുത്തിയിരിപ്പ് നടത്തിയത്. ബാലറ്റ് പേപ്പർ നശിപ്പിച്ച എസ്എഫ്ഐ പ്രവർത്തകർക്കതിരെ പൊലീസിൽ പരാതി നൽകണം എന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. പൊലീസിനു പരാതി കൈമാറാൻ കോളജ് അധികൃതർ ഇതുവരെ തയാറായിട്ടില്ലെന്ന് നേതാക്കൾ പറഞ്ഞു. 

ADVERTISEMENT

എസ്എഫ്ഐ പ്രവര്‍ത്തകര്‍ ബാലറ്റ് പേപ്പര്‍ കീറിയെറിഞ്ഞുവെന്നായിരുന്നു കെഎസ്‌യുവിന്‍റെ ആരോപണം. സംഘര്‍ഷത്തില്‍ ആറുപേര്‍ക്കു പരുക്കേറ്റിരുന്നു. ഇവര്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. സംഘര്‍ഷത്തെത്തെടര്‍ന്ന് ഫലപ്രഖ്യാപനം നിര്‍ത്തിവയ്ക്കുകയായിരുന്നു. 

വോട്ടെണ്ണലിനിടെ ഉണ്ടായ സംഘർഷത്തെതുടര്‍ന്ന്  വീണ്ടും തിരഞ്ഞെടുപ്പ് നടത്തും. ഈ ആവശ്യം ഉന്നയിച്ച് കോളജ് അധികൃതര്‍ കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് കത്തയച്ചിരുന്നു. സംഭവത്തില്‍ എസ്എഫ്ഐ, കെഎസ്‌യു സംഘടനകളില്‍ ഉള്‍പ്പെട്ട പത്തു വിദ്യാര്‍ഥികളെ സസ്‌പെൻഡ് ചെയ്തു. 

English Summary:

UDF leaders protest in Kunnamangalam Govt college