നോയിഡ∙ വിഷപ്പാമ്പുകളെ ഉപയോഗിച്ച് റേവ് പാർട്ടി നടത്തിയ സംഭവത്തിൽ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. ഇൻഫ്ലൂവൻസറും ബിഗ് ബോസ് താരവുമായ എൽവിഷ് യാദവിനെയും സംഘത്തെയുമാണ് പൊലീസ് പിടികൂടിയത്. ഉന്നത ബന്ധങ്ങളും സ്വാധീനങ്ങളും ഇയാൾക്കുള്ളതായാണ് വിവരം. സ്വാധീനം ഉപയോഗിച്ചാണ് വിദേശ വനിതകളെ ഉൾപ്പെടെ പാർട്ടിയിലേക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നോയിഡ∙ വിഷപ്പാമ്പുകളെ ഉപയോഗിച്ച് റേവ് പാർട്ടി നടത്തിയ സംഭവത്തിൽ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. ഇൻഫ്ലൂവൻസറും ബിഗ് ബോസ് താരവുമായ എൽവിഷ് യാദവിനെയും സംഘത്തെയുമാണ് പൊലീസ് പിടികൂടിയത്. ഉന്നത ബന്ധങ്ങളും സ്വാധീനങ്ങളും ഇയാൾക്കുള്ളതായാണ് വിവരം. സ്വാധീനം ഉപയോഗിച്ചാണ് വിദേശ വനിതകളെ ഉൾപ്പെടെ പാർട്ടിയിലേക്ക് എത്തിച്ചുകൊണ്ടിരുന്നത്. ലഹരി മരുന്നും പാമ്പിൻ വിഷവും ഉൾപ്പെടെയുള്ളവയുടെ വിൽപ്പനയിലൂടെ വൻ ഇടപാടുകളാണ് നടത്തിയിരുന്നതെന്നാണ് പ്രാഥമിക നിഗമനം. 

ഗുരുഗ്രാമിൽ നിന്നുള്ള യുട്യൂബറും പാട്ടുകാരനുമായ എൽവിഷ് യാദവ് ഈ വർഷത്തെ ബിഗ് ബോസ് ഒടിടി 2ൽ വിജയിച്ചതോടെയാണ് പ്രസിദ്ധനാകുന്നത്. സൽമാൻ ഖാനാണ് ഈ പരിപാടി നിയന്ത്രിച്ചിരുന്നത്. 2016ലാണ് എൽവിഷ് ‘ദ് സോഷ്യൽ ഫാക്ടറി’ എന്ന പേരിൽ യുട്യൂബ് ചാനൽ തുടങ്ങിയത്. ഹ്രസ്വ ചിത്രങ്ങളുൾപ്പെടെയുള്ളവയാണ് ആദ്യം ചാനലിലൂടെ പുറത്തുവിട്ടിരുന്നത്. 2019ൽ ചാനൽ ‘എൽവിഷ് യാദവ് വ്ലോഗ്’ എന്നാക്കി മാറ്റി. തുടർന്ന് ദിവസവും സിനിമ ഉൾപ്പെടെയുള്ളവയെ വിമർശിച്ചുകൊണ്ട് പരിപാടികൾ ചെയ്യാൻ ആരംഭിച്ചു. 2023ൽ ‘എൽവിഷ് യാദവ് ഗെയ്മിങ്’ എന്ന പേരിൽ മറ്റൊരു യുട്യൂബ് ചാനൽ കൂടി ആരംഭിച്ചു. 

ADVERTISEMENT

സോഷ്യൽ മീഡിയ ഇൻഫ്ലൂവൻസർ ആയതോടെ സ്വന്തമായി രണ്ട് വസ്ത്ര ബ്രാൻഡുകൾ ആരംഭിച്ചു. ‘സിസ്റ്റം ക്ലോത്തിങ്’, ‘എൽഗ്രോ വുമൺ’ എന്നിവങ്ങനെയായിരുന്നു പേര്. ഇതിന് പുറമെ ‘എൽവിഷ് യാദവ് ഫൗണ്ടേഷൻ’ എന്ന പേരിൽ എൻജിഒ സ്ഥാപിക്കുകയും നിർധനരായ വിദ്യാർഥികൾക്ക് വിദ്യാഭ്യാസവും ഭക്ഷണവും നൽകുകയും ചെയ്തു. 

തനിക്കെതിരായ ആരോപണങ്ങൾ തികച്ചും അടിസ്ഥാനരഹിതവും വ്യാജവുമാണെന്ന് പൊലീസ് നടപടിക്കു പിന്നാലെ എൽവിഷ് പ്രതികരിച്ചു. ആരോപണങ്ങളിൽ ഒരു ശതമാനമെങ്കിലും പങ്കുണ്ടെന്ന് തെളിയിക്കാനായാൽ പൂർണ ഉത്തരവാദിത്തം താൻ ഏറ്റെടുക്കും. മാധ്യമങ്ങൾ വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും എൽവിഷ് ആവശ്യപ്പെട്ടു. 

ADVERTISEMENT

എൽവിഷ് യാദവിന്റെ ഫാൻസ് വൻ പിന്തുണയുമായി രംഗത്തെത്തി. അക ആർമി എന്ന പേരിലുള്ള സംഘമാണ് പിന്തുണയുമായി രംഗത്തുള്ളത്. എക്സ് പ്ലാറ്റ്ഫോമിൽ ‘എൽവിഷിനെ അപമാനിക്കുന്നത് നിർത്തുക’ എന്ന പേരിൽ പ്രചാരണം ആരംഭിച്ചു. 

എൽവിഷ് ബിജെപി അനുഭാവിയാണെന്നും അതുകൊണ്ടാണ് നിയമവിരുദ്ധമായ പ്രവർത്തനങ്ങളിൽ നിർബാധം ഏർപ്പെടാൻ സാധിക്കുന്നതെന്നും ആരോപിച്ച് രാഷ്ട്രീയ പാർട്ടികളും രംഗത്തെത്തി. കേന്ദ്ര മന്ത്രിമാരായ സ്മൃതി ഇറാനി, നിർമല സീതാരാമൻ, ഹരിയാന മുഖ്യന്ത്രി മനോഹർ ലാൽ ഖട്ടർ എന്നിവർക്കൊപ്പം എൽവിഷ്  നിൽക്കുന്ന ചിത്രങ്ങളും പുറത്തുവിട്ടു. ഇതോടെ എൽവിഷിന്റെ അറസ്റ്റിന് രാഷ്ട്രീയമാനം കൈവന്നിരിക്കുകയാണ്. 

ADVERTISEMENT

ഡൽഹി നോയിഡയിൽ കഴിഞ്ഞദിവസം നടന്ന റേവ് പാർട്ടിയിലാണു വിഷപ്പാമ്പുകളെ എത്തിച്ചത്. ഇരുപത്തിയാറുകാരനായ എൽവിഷ് യാദവിനൊപ്പം 5 സഹായികളെയും പൊലീസ് അറസ്റ്റ് ചെയ്തു. എൽവിഷിനു യുട്യൂബിൽ 7.51 ദശലക്ഷം സബ്സ്ക്രൈബർമാരും ഇൻസ്റ്റഗ്രാമിൽ 15.6 ദശലക്ഷം ഫോളോവർമാരുമുണ്ട്.

പ്രതികളിൽനിന്ന് 20 മില്ലിലീറ്റർ പാമ്പിൻവിഷവും 9 വിഷപ്പാമ്പുകളെയും കസ്റ്റഡിയിലെടുത്തു. 5 മൂർഖൻ, പെരുമ്പാമ്പ്, ഇരുതല മൂരി, ചേര എന്നിവയാണ് ഇവരുടെ കൈവശമുണ്ടായിരുന്നത്. ബിജെപി എംപി മേനകാ ഗാന്ധിയുടെ എൻജിഒ നൽകിയ പരാതിയെ തുടർന്നാണു പൊലീസ് റേവ് പാർട്ടിക്കെതിരെ നടപടി സ്വീകരിച്ചത്. എൽവിഷിന്റെ നോയിഡയിലെ ഫാം ഹൗസിൽ വിഷപ്പാമ്പുകളെ സൂക്ഷിച്ചിട്ടുണ്ടെന്നും ഇവയെ ഉപയോഗിച്ച് വിഡിയോ ചിത്രീകരിക്കുന്നതായും പരാതിക്കാർ പൊലീസിനോടു പറഞ്ഞിരുന്നു.

English Summary:

Who is Elvish Yadav, Bigg Boss winner booked for snake venom use