ഒരുനാൾ യുഎസ്എസ്ആറിനെ പോലെ യുഎസും തകരും: മുന്നറിയിപ്പുമായി ഹമാസ് നേതാവ്
ബെയ്‌റൂട്ട്∙ ഇസ്രയേൽ-ഹമാസ് സംഘർഷം അയവില്ലാതെ തുടരുന്നതിനിടെ, ഒരുനാൾ യുഎസ്എസ്ആറിനെ പോലെ യുഎസും തകരുമെന്ന മുന്നറിയിപ്പുമായി മുതിർന്ന ഹമാസ് നേതാവ് അലി ബറാക്ക. അലി ബറാക്കയെ ഉദ്ധരിച്ച് ‘ജറുസലേം പോസ്റ്റ്’ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. നവംബർ 2ന് ഒരു ലെബനീസ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ്

ബെയ്‌റൂട്ട്∙ ഇസ്രയേൽ-ഹമാസ് സംഘർഷം അയവില്ലാതെ തുടരുന്നതിനിടെ, ഒരുനാൾ യുഎസ്എസ്ആറിനെ പോലെ യുഎസും തകരുമെന്ന മുന്നറിയിപ്പുമായി മുതിർന്ന ഹമാസ് നേതാവ് അലി ബറാക്ക. അലി ബറാക്കയെ ഉദ്ധരിച്ച് ‘ജറുസലേം പോസ്റ്റ്’ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. നവംബർ 2ന് ഒരു ലെബനീസ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അലി ബറാക്ക ഇക്കാര്യം പറഞ്ഞത്.
‘ബ്രിട്ടനും രാജ്യാന്തര കൂട്ടായ്മയും ചേർന്നാണ് യുണൈറ്റഡ് സ്റ്റേറ്റ്സ് സ്ഥാപിച്ചത്. സോവിയറ്റ് യൂണിയനെപ്പോലെ അത് തകരും. മേഖലയിലെ യുഎസിന്റെ എല്ലാ ശത്രുക്കളും കൂടിയാലോചന നടത്തുകയും അടുത്തുവരികയും ചെയ്യുന്നു. അവർ ഒരുമിച്ച് യുദ്ധത്തിൽ ചേരുന്ന ഒരു ദിവസം വരാം. ശേഷം അമേരിക്കയെ ഭൂതകാലത്തെ കഥയാക്കി മാറ്റും. അമേരിക്ക ശക്തമായ രാഷ്ട്രമായി തുടരില്ല’– അഭിമുഖത്തിൽ അലി ബറാക്ക പറയുന്നു.
യുഎസിനെ ആക്രമിക്കാനുള്ള ഉത്തരകൊറിയയുടെ കഴിവിനെയും അലി ബറാക്ക പ്രശംസിച്ചു. ‘നിങ്ങൾക്കറിയാവുന്നതുപോലെ, ഉത്തരകൊറിയയുടെ നേതാവ്, ഒരുപക്ഷേ, യുഎസിനെ ആക്രമിക്കാൻ കഴിവുള്ള ലോകത്തിലെ ഒരേയൊരു വ്യക്തി അദ്ദേഹം മാത്രമാണ്. യുഎസിനെ ആക്രമിക്കാനുള്ള കഴിവ് ഉത്തര കൊറിയയ്ക്കുണ്ട്. ഉത്തര കൊറിയ ഇടപെടുന്ന ദിവസം വരാം. അത് നമ്മുടെ സഖ്യത്തിന്റെയും ഭാഗമാണ്’– അലി ബറാക്ക പറഞ്ഞു.
യുഎസിനെ ആക്രമിക്കാനുള്ള കഴിവ് ഇറാനില്ലെന്നും അലി ബറാക്ക പറഞ്ഞു. ‘യുഎസിനെ ആക്രമിക്കാനുള്ള കഴിവ് ഇറാനില്ല. ഇറാൻ ഇടപെടാൻ തീരുമാനിച്ചാൽ അത്, സയണിസ്റ്റ് പ്രസ്ഥാനത്തെയും മേഖലയിലെ അമേരിക്കൻ താവളങ്ങളെയും ആക്രമിക്കും. യുഎസിനടുത്ത് എത്താൻ കഴിയുന്ന ആയുധങ്ങളൊന്നും ഇറാന്റെ പക്കലില്ല. പക്ഷേ ഇസ്രയേലിനെയും ഈ മേഖലയിലെ അമേരിക്കൻ താവളങ്ങളെയും ആക്രമിക്കാൻ കഴിയും’’– അലി ബറാക്ക പറഞ്ഞു.