റായ്പുര്‍∙ കര്‍ഷകക്ഷേമമാണു ഛത്തീസ്ഗഡിലെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനം. കാര്‍ഷികമേഖലയെ ലക്ഷ്യമിട്ടുള്ള നിരവധി പ്രഖ്യാപനങ്ങളുമായാണു പാര്‍ട്ടികൾ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. സംസ്ഥാനം രൂപീകൃതമായതു മുതല്‍ നീണ്ട 15 വര്‍ഷത്തെ ബിജെപി ഭരണം അവസാനിപ്പിക്കുന്നതിനു സഹായകമായ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്ന പ്രഖ്യാപനം തന്നെയാണു കോണ്‍ഗ്രസിന്റെ ഇത്തവണത്തെയും വജ്രായുധം.

റായ്പുര്‍∙ കര്‍ഷകക്ഷേമമാണു ഛത്തീസ്ഗഡിലെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനം. കാര്‍ഷികമേഖലയെ ലക്ഷ്യമിട്ടുള്ള നിരവധി പ്രഖ്യാപനങ്ങളുമായാണു പാര്‍ട്ടികൾ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. സംസ്ഥാനം രൂപീകൃതമായതു മുതല്‍ നീണ്ട 15 വര്‍ഷത്തെ ബിജെപി ഭരണം അവസാനിപ്പിക്കുന്നതിനു സഹായകമായ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്ന പ്രഖ്യാപനം തന്നെയാണു കോണ്‍ഗ്രസിന്റെ ഇത്തവണത്തെയും വജ്രായുധം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റായ്പുര്‍∙ കര്‍ഷകക്ഷേമമാണു ഛത്തീസ്ഗഡിലെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനം. കാര്‍ഷികമേഖലയെ ലക്ഷ്യമിട്ടുള്ള നിരവധി പ്രഖ്യാപനങ്ങളുമായാണു പാര്‍ട്ടികൾ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. സംസ്ഥാനം രൂപീകൃതമായതു മുതല്‍ നീണ്ട 15 വര്‍ഷത്തെ ബിജെപി ഭരണം അവസാനിപ്പിക്കുന്നതിനു സഹായകമായ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്ന പ്രഖ്യാപനം തന്നെയാണു കോണ്‍ഗ്രസിന്റെ ഇത്തവണത്തെയും വജ്രായുധം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റായ്പുര്‍∙ കര്‍ഷകക്ഷേമമാണു ഛത്തീസ്ഗഡിലെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനം. കാര്‍ഷികമേഖലയെ ലക്ഷ്യമിട്ടുള്ള നിരവധി പ്രഖ്യാപനങ്ങളുമായാണു പാര്‍ട്ടികൾ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. സംസ്ഥാനം രൂപീകൃതമായതു മുതല്‍ നീണ്ട 15 വര്‍ഷത്തെ ബിജെപി ഭരണം അവസാനിപ്പിക്കുന്നതിനു സഹായകമായ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്ന പ്രഖ്യാപനം തന്നെയാണു കോണ്‍ഗ്രസിന്റെ ഇത്തവണത്തെയും വജ്രായുധം. ഇതോടൊപ്പം പാവപ്പെട്ടവര്‍ക്കു വീട് ലഭ്യമാക്കുമെന്നതും ഗ്യാസ് സിലിണ്ടര്‍ സബ്‌സിഡി, ജാതി സെന്‍സസ് അടക്കമുള്ളവയും വാഗ്ദാനം ചെയ്യുന്നു.

കോണ്‍ഗ്രസ് സര്‍ക്കാരിന്റെ അഴിമതികളെ ചോദ്യം ചെയ്താണു ബിജെപി രംഗത്തെത്തിയിട്ടുള്ളത്. കോണ്‍ഗ്രസ് രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി, മല്ലികാര്‍ജുന്‍ ഖര്‍ഗെ എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ തിരഞ്ഞെടുപ്പ് ക്യാംപെയ്ൻ‌ നടത്തുന്നു. തിരഞ്ഞെടുപ്പ് പത്രികയായി പുറത്തിറക്കാതെ ഓരോ നേതാക്കളുടെയും മഹാറാലിയില്‍ സുപ്രധാന പ്രഖ്യാപനങ്ങളാണു കോണ്‍ഗ്രസ് നടത്തിയിട്ടുള്ളത്. കര്‍ഷകര്‍ക്കും വനിതകള്‍ക്കും വിദ്യാഭ്യാസ മേഖലയിലും വികസനം ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങളിലൂടെ തുടര്‍ഭരണം നേടാനാകുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്റെ സ്വീകാര്യതയും, ഗോത്രമേഖലയിലെ സ്വാധീനവും വോട്ടാകുമെന്ന് കോണ്‍ഗ്രസ് പ്രതീക്ഷ.

Show more

ADVERTISEMENT

ആദ്യഘട്ട തിരഞ്ഞെടുപ്പിന് എതാനും ദിവസങ്ങള്‍ മാത്രമുള്ളപ്പോള്‍ മുഖ്യമന്ത്രിക്കെതിരെയുണ്ടായ അഴിമതി ആരോപണം എങ്ങനെ ബാധിക്കുമെന്നത് കോണ്‍ഗ്രസിന് ആശങ്ക സൃഷ്ടിക്കുന്നു. ഇതിനെ ശക്തമായി പ്രതിരോധിക്കാനാണു പാർട്ടിയുടെ ശ്രമം. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രി സ്മൃതി ഇറാനി എന്നിവരുടെ നേതൃത്വത്തില്‍ രൂക്ഷമായ കടന്നാക്രമണമാണ് കോണ്‍ഗ്രസിനെതിരെയും ബാഗേലിനെതിരെയും ഉണ്ടായിട്ടുള്ളത്. കോണ്‍ഗ്രസിനെതിരെ അഴിമതി ആരോപണങ്ങള്‍ നിരവധി തവണ ബിജെപി ഉന്നയിച്ചിട്ടുണ്ടെങ്കിലും, ആദ്യഘട്ട പ്രചാരണത്തിന്റെ അവസാനസമയത്ത് ഇ.ഡി നടത്തിയ വെളിപ്പെടുത്തല്‍ ജനങ്ങളില്‍ സ്വാധീനമുണ്ടാക്കുമെന്നാണു ബിജെപിയുടെ കണക്കുകൂട്ടൽ.

ഇ.ഡി. വെളിപ്പെടുത്തല്‍ സ്വാധീനമുണ്ടാക്കുമോ?

തിരഞ്ഞെടുപ്പിന് എതാനും ദിവസങ്ങൾ മാത്രമുള്ളപ്പോഴാണു മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെതിരെ അഴിമതി ആരോപണം ഉയരുന്നത്. മഹാദേവ് ബെറ്റിങ് ആപ്പിന്റെ പ്രമോട്ടര്‍മാര്‍ 508 കോടി രൂപ നല്‍കിയെന്നതാണു വെളിപ്പെടുത്തല്‍. മഹാദേവ് ആപ്പിന്റെ ഉടമകള്‍ക്കെതിരെ ഇ.ഡി അന്വേഷണം നടക്കുന്നതിനിടെയാണിത്. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി പണം ഉപയോഗിച്ചെന്നാണു പ്രധാന ആരോപണം. എന്നാല്‍ തന്റെ പ്രതിഛായയെ മോശമാക്കാനുള്ള ശ്രമമാണ് ഉണ്ടാകുന്നതെന്നാണു ബാഗേലിന്റെ പ്രതികരണം.

കോൺഗ്രസിന്റെ വാഗ്ദാനങ്ങൾ

∙ കാർഷിക വായ്‌പകൾ എഴുതിത്തള്ളും

∙ കർഷകരിൽനിന്ന് നെല്ല് സംഭരിക്കുന്നത് 15 ക്വിന്റലിൽനിന്ന് 20 ക്വിന്റലായി ഉയർത്തും

∙ ജാതി സെൻസസ് നടപ്പാക്കും

∙ 17.5 ലക്ഷം ദരിദ്രർക്കായി വീട് നിർമിച്ചു നൽകും

ADVERTISEMENT

∙ സർക്കാർ സ്ഥാപനങ്ങളിൽ എൽകെജി മുതൽ ബിരുദാനന്തര ബിരുദം വരെ സൗജന്യ വിദ്യാഭ്യാസം

പറക്കും വോട്ട്: ഛത്തീസ്ഗഡിലെ സുക്മ ജില്ലാ ആസ്ഥാനത്തുനിന്ന് പോളിങ് സാമഗ്രികളുമായി ഹെലികോപ്റ്ററിൽ കയറാൻ തയാറെടുക്കുന്ന പോളിങ് ഉദ്യോഗസ്ഥർ. മാവോയിസ്റ്റ് സാന്നിധ്യമുള്ള പ്രദേശങ്ങളിലെ 42 പോളിങ് സ്റ്റേഷനുകളിലേക്കുമുള്ള പോളിങ് ഉദ്യോഗസ്ഥരെ ഹെലികോപ്റ്ററിൽ അയച്ചു തുടങ്ങി. മാവോയിസ്റ്റുകൾ റോഡ് തടസ്സപ്പെടുത്താനും സാമഗ്രികൾ തട്ടിക്കൊണ്ടുപോകാനും സാധ്യതയുള്ളതിനാലാണു ഹെലികോപ്റ്റർ ഉപയോഗിക്കുന്നത്. ചിത്രം: മനോരമ

∙ ബീഡിത്തൊഴിലാളികൾക്ക് പ്രതിവർഷം 4,000 രൂപ വീതം രാജീവ് ഗാന്ധി പ്രോത്സാഹൻ യോജന പദ്ധതിയിൽ ധനസഹായം

∙ എല്ലാ ഭാഷകൾക്കും വിദ്യാഭ്യാസത്തിൽ പ്രധാന്യം

∙ വനിതകൾക്ക് സ്വയം സഹായ സംഘങ്ങൾ വഴി നൽകിയ വായ്‌പകൾ എഴുതിത്തള്ളും

ADVERTISEMENT

∙ മഹ്താരി ന്യായ് യോജന പദ്ധതിയിലൂടെ വനിതകൾക്ക് ഗ്യാസ് സിലിണ്ടറിന് 500 രൂപ സബ്‌സിഡി

∙ റോഡ് അപകടങ്ങളിൽപ്പെടുന്നവർക്ക് മുഖ്യമന്ത്രിയുടെ പ്രത്യേക ആരോഗ്യ സഹായ പദ്ധതിയിലൂടെ സൗജന്യ ചികിത്സ

∙ 200 യൂണിറ്റ് സൗജന്യ വൈദ്യുതി

Show more

∙ 6,000 ഹയർ സെക്കൻഡറി, ഹൈസ്‌കൂളുകൾ എന്നിവ സ്വാമി ആത്മാനന്ദ് ഇംഗ്ലിഷ്, ഹിന്ദി മീഡിയം സ്‌കൂളുകളാക്കും.

ബിജെപിയുടെ വാഗ്ദാനങ്ങൾ

∙ ഡൽഹി വികസന മാതൃകയിൽ സംസ്ഥാന വികസനം

∙ കൃഷി ഉന്നതി യോജന പദ്ധതിയിൽ ഒരേക്കറിൽനിന്ന് 21 ക്വിന്റൽ നെല്ല് 3,100 രൂപ വീതം നൽകി സംഭരിക്കും

∙ കാർഷിക ക്ഷേമ പദ്ധതികൾ നടപ്പാക്കും

ചത്തീസ്ഗഡിൽ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രിക കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പുറത്തിറക്കിയപ്പോൾ. (X/@AmitShah)

∙ നെല്ല് നൽകുമ്പോൾതന്നെ പഞ്ചായത്തുകൾ വഴി കർഷകർക്ക് പണം ലഭ്യമാക്കും.

∙ ഭൂരഹിതരായ കർഷകർക്ക് പ്രതിവർഷം 10,000 രൂപവീതം നൽകും.

∙ വിവാഹിതരായ വനിതകൾക്ക് പ്രതിവർഷം 12,000 രൂപ വീതം

∙ പാവപ്പെട്ടവർക്ക് ഗ്യാസ് സിലിണ്ടറുകൾ 500 രൂപയ്‌ക്ക് നൽകും

∙ ബിപിഎൽ കുടുംബത്തിൽ പെൺകുട്ടി ജനിച്ചാൽ 1.50 ലക്ഷം നൽകുന്ന പദ്ധതി

∙ സംസ്ഥാനത്ത് ഒരു ലക്ഷം നിയമനങ്ങൾ നടത്തും.

∙ പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയിൽ 18 ലക്ഷം ഗുണഭോക്താക്കൾക്കു വീട് നിർമിക്കാൻ പണം

Show more

∙ രണ്ടു വർഷത്തിനുള്ളിൽ എല്ലാ വീടുകളിലേക്കും ശുദ്ധജലം

∙ എയിംസ്, ഐഐടി മാതൃകയിൽ ഛത്തീസ്ഗഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (സിഐഎംഎസ്), ഛത്തീസ്ഗഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എന്നിവ ഓരോ മേഖലയിലും സ്ഥാപിക്കും.

∙ കോളജ് വിദ്യാർഥികൾക്ക് യാത്രാബത്ത

∙ ആയുഷ്‌മാൻ ഭാരത് യോജന പദ്ധതിയിൽ ഇൻഷുറൻസ് പരിരക്ഷ 5 ലക്ഷത്തിൽനിന്ന് 10 ലക്ഷമാക്കി വർധിപ്പിക്കും.

∙ അഴിമതി കേസുകൾ കൈകാര്യം ചെയ്യുന്നതിനായി പ്രത്യേക കമ്മിഷനെ നിയമിക്കും.

സിലിഗേർ ഗ്രാമത്തിൽ ആദ്യമായി വോട്ടെടുപ്പ് കേന്ദ്രം ഒരുക്കുന്ന സ്കൂളിൽ പരിശോധന നടത്തുന്ന സായുധ സേനാംഗങ്ങൾ. ചിത്രം: വിഷ്ണു വി. നായർ ∙മനോരമ

സംസ്ഥാനത്തിന്റെ 70 ശതമാനത്തോളം കൃഷിയെയും കാര്‍ഷികമേഖലയ‌െയും ആശ്രയിച്ചു കഴിയുന്ന കര്‍ഷകരാണ്. ക്ഷേമ പദ്ധതികളിലൂടെ കാര്‍ഷിക മേഖലയുടെ കൂട്ടുപിടിച്ച് വിജയം ഉറപ്പാക്കാനാണ് ഇരുപാര്‍ട്ടികളുടെയും ശ്രമം. നവംബർ 7, 17 തീയതികളിലായി രണ്ടു ഘട്ടമായാണ് തിരഞ്ഞെടുപ്പ്. ഏഴിന് 20 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ആദ്യഘട്ട തിരഞ്ഞെടുപ്പ്. ഡിസംബർ മൂന്നിനാണ് വോട്ടെണ്ണൽ.

ജാൽബന്ധയിലെ തിരഞ്ഞെടുപ്പ് റാലിയിൽ പ്രിയങ്ക ഗാന്ധി സ്ത്രീകൾക്കായുള്ള തിരഞ്ഞെടുപ്പു വാഗ്ദാനങ്ങൾ പ്രഖ്യാപിക്കുമ്പോൾ സന്തോഷത്തോടെ കൈകൾ ഉയർത്തി മുദ്രാവാക്യം വിളിക്കുന്ന വനിതാ പ്രവർത്തകർ. ചിത്രം: വിഷ്ണു വി. നായർ ∙മനോരമ
English Summary:

Who will win in Chhattisgarh Assembly poll, BJP or Congress?- Analysis