ഗാസ സിറ്റിയിലെ തകർന്ന വീടിനടിയിൽ തന്റെ നാല് മക്കളുടെ ശരീരം കണ്ടെടുക്കാൻ യൂസഫ് ഷറഫ് ശ്രമം ആരംഭിച്ചിട്ട് ഒരാഴ്ചയിലേറെയായി. ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ യുസഫിന്റെ മാതാപിതാക്കളും ഭാര്യയും കൊല്ലപ്പെട്ടു. മൂന്നു സഹോദരന്മാരും രണ്ടു സഹോദരിമാരും അവരുടെ പങ്കാളികളും കുട്ടികളുമെല്ലാം ഇതേ ആക്രമണത്തിൽ മരിച്ചു. എന്നാൽ സ്വന്തം മക്കളെ മാത്രം ഇതുവരെ കണ്ടെത്താൻ യൂസഫിനു സാധിച്ചില്ല.

ഗാസ സിറ്റിയിലെ തകർന്ന വീടിനടിയിൽ തന്റെ നാല് മക്കളുടെ ശരീരം കണ്ടെടുക്കാൻ യൂസഫ് ഷറഫ് ശ്രമം ആരംഭിച്ചിട്ട് ഒരാഴ്ചയിലേറെയായി. ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ യുസഫിന്റെ മാതാപിതാക്കളും ഭാര്യയും കൊല്ലപ്പെട്ടു. മൂന്നു സഹോദരന്മാരും രണ്ടു സഹോദരിമാരും അവരുടെ പങ്കാളികളും കുട്ടികളുമെല്ലാം ഇതേ ആക്രമണത്തിൽ മരിച്ചു. എന്നാൽ സ്വന്തം മക്കളെ മാത്രം ഇതുവരെ കണ്ടെത്താൻ യൂസഫിനു സാധിച്ചില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗാസ സിറ്റിയിലെ തകർന്ന വീടിനടിയിൽ തന്റെ നാല് മക്കളുടെ ശരീരം കണ്ടെടുക്കാൻ യൂസഫ് ഷറഫ് ശ്രമം ആരംഭിച്ചിട്ട് ഒരാഴ്ചയിലേറെയായി. ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ യുസഫിന്റെ മാതാപിതാക്കളും ഭാര്യയും കൊല്ലപ്പെട്ടു. മൂന്നു സഹോദരന്മാരും രണ്ടു സഹോദരിമാരും അവരുടെ പങ്കാളികളും കുട്ടികളുമെല്ലാം ഇതേ ആക്രമണത്തിൽ മരിച്ചു. എന്നാൽ സ്വന്തം മക്കളെ മാത്രം ഇതുവരെ കണ്ടെത്താൻ യൂസഫിനു സാധിച്ചില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗാസ സിറ്റിയിലെ തകർന്ന വീടിനടിയിൽ തന്റെ നാല് മക്കളുടെ ശരീരം കണ്ടെടുക്കാൻ യൂസഫ് ഷറഫ് ശ്രമം ആരംഭിച്ചിട്ട് ഒരാഴ്ചയിലേറെയായി. ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ യുസഫിന്റെ മാതാപിതാക്കളും ഭാര്യയും കൊല്ലപ്പെട്ടു. മൂന്നു സഹോദരന്മാരും രണ്ടു സഹോദരിമാരും അവരുടെ പങ്കാളികളും കുട്ടികളുമെല്ലാം ഇതേ ആക്രമണത്തിൽ മരിച്ചു. എന്നാൽ സ്വന്തം മക്കളെ മാത്രം ഇതുവരെ കണ്ടെത്താൻ യൂസഫിനു സാധിച്ചില്ല. മലക്ക് (11), യാസ്മിൻ (6), നൂർ (3) എന്നീ മൂന്നു പെൺമക്കളും പത്തു വയസ്സുള്ള മകൻ മാലിക്കും വീടിന്റെ തകർന്ന അവശിഷ്ടങ്ങളുടെ മറവിൽ ഇപ്പോഴും കിടക്കുന്നു.

ഒക്‌ടോബർ 25ന്, കിടപ്പാടം നഷ്ടപ്പെട്ട ഗാസയിലെ ആളുകൾക്കു ഭക്ഷണം വിതരണം ചെയ്യുന്നതിനിടെയാണ് മുപ്പത്തിയെട്ടു വയസ്സുകാരനായ യൂസഫ് ഷറഫിന് താനും കുടുംബവും താമസിക്കുന്ന അപ്പാർട്ട്മെന്റ് ടവറിൽ ഇസ്രയേൽ ആക്രമണം നടത്താൻ പോകുന്നതായി വിവരം ലഭിച്ചത്. പക്ഷേ യൂസഫ് അവിടെ എത്തിയപ്പോഴേക്കും എല്ലാ അവസാനിച്ചിരുന്നു. കോൺക്രീറ്റ് പാളികൾക്കിടയിൽ അമ്മയുടെയും പ്രിയതമയുടെയും കൂടപ്പിറപ്പുകളുടെയും ചേതനയറ്റ ശരീരങ്ങളാണ് യൂസഫ് കണ്ടത്. എന്നാൽ തന്റെ ഓമനമക്കളെ ഇനിയും കണ്ടെത്താനാകാതെ നെഞ്ചുതകർന്ന് യൂസഫ് കാത്തിരിക്കുന്നു. ‘‘എന്റെ വേദന നിങ്ങൾക്ക് ഊഹിക്കാനാകുമോ?’’– കലങ്ങിയ കണ്ണുകളുമായി യൂസഫിന്റെ ഈ ചോദ്യം ലോകത്തെയാകെ കണ്ണീരിലാഴ്ത്തുന്നു.

ADVERTISEMENT

“അവിടെയുള്ള എല്ലാ കുടുംബങ്ങളും ലളിതമായ ജീവിതം നയിക്കുന്ന സാധാരണക്കാരായിരുന്നു. സുരക്ഷിതമായ സ്ഥലത്താണ് താമസിക്കുന്നതെന്നാണ് ഞങ്ങൾ കരുതിയത്.’’– രാജ്യാന്തര മാധ്യമത്തോട് യൂസഫ് ഷറഫ് പറഞ്ഞു. മുപ്പതിലധികം ബന്ധുക്കൾക്കൊപ്പം ഒരുമിച്ചാണ് യൂസഫ് ഷറഫ് താമസിച്ചിരുന്നത്. ആക്രമണത്തിൽ സഹോദരങ്ങളുടെ കുട്ടികളായ 13 പേരാണ് കൊല്ലപ്പെട്ടത്. 16 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് യൂസഫിന്റെ സഹോദരനും ഭാര്യയ്ക്കും കുഞ്ഞ് ജനിച്ചത്. ആ കുഞ്ഞും മരിച്ചവരിൽ ഉൾപ്പെടുന്നു. അവർ മൂന്നു പേരെയും ഒരുമിച്ചാണ് അടക്കം ചെയ്തതെന്ന് യൂസഫ് പറഞ്ഞു.

ഗാസയിലെ അഭയാർഥി ക്യാംപുകളിൽ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളുടെ നേർക്കാഴ്ചയാണ് ഇത്. ഒക്‌ടോബർ 7ന് ആരംഭിച്ച യുദ്ധം, ഒരു മാസത്തോളം ആകുമ്പോഴേക്കും ഗാസയിൽ ഇതുവരെ 3,900 ലധികം കുട്ടികൾ കൊല്ലപ്പെട്ടതായാണ് ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചത്. കുടുംബങ്ങൾ വിലപിക്കുന്നത് സ്വന്തം നഷ്ടങ്ങളിൽ മാത്രമല്ല, ഒരു തലമുറ മുഴുവൻ ഇല്ലായ്മ ചെയ്യപ്പെട്ടതിൽ കൂടിയാണ്.

∙ കുട്ടികളുടെ ശ്മശാനം

ഗാസയിൽ സംഭവിക്കുന്ന ഓരോ അഞ്ച് മരണങ്ങളിലും രണ്ടെണ്ണം കുട്ടികളാണെന്ന് പലസ്തീൻ പ്രദേശങ്ങൾക്കായുള്ള സേവ് ദ് ചിൽഡ്രൻസ് ഡയറക്ടർ ജേസൻ ലീ പറയുന്നു. തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്ന ആയിരത്തിലധികം കുട്ടികളെ ഉൾപ്പെടുത്താതെയാണ് ഈ കണക്ക്. ‘‘ഓരോ 10 മിനിറ്റിലും ഒരു കുട്ടി കൊല്ലപ്പെടുന്ന സാഹചര്യമാണ് ഇപ്പോൾ.’’ ജേസൻ ലീ പറയുന്നു.

‘‘ഒരു കുട്ടിയുടെ മരണം ഒന്നിലേറെ മരണങ്ങൾക്കു തുല്യമാണ്. അവരുടെ സുരക്ഷ ഉറപ്പാക്കാനുള്ള ഏക മാർഗം വെടിനിർത്തൽ മാത്രമാണ്. ഓരോ ദിവസവും കുട്ടികൾ കൊല്ലപ്പെടുകയും പരുക്കേൽക്കുകയും ചെയ്യുന്നു. കുട്ടികൾ എല്ലായ്‌പ്പോഴും സംരക്ഷിക്കപ്പെടണം, പ്രത്യേകിച്ചും അവർ സ്‌കൂളുകളിലും ആശുപത്രികളിലും സുരക്ഷ തേടുമ്പോൾ.’’– ജേസൻ ലീ പറഞ്ഞു.

ഗാസയിലെ തകർന്ന കെട്ടിടങ്ങൾക്കിടയിൽ കുട്ടിയുമായി യുവതി. (Photo by MOHAMMED ABED / AFP)
ADVERTISEMENT

ഇസ്രയേൽ ആക്രമണത്തിൽ 3900 കുട്ടികളും 2509 സ്ത്രീകളും ഉൾപ്പെടെ, ഗാസയിൽ കൊല്ലപ്പെട്ട പലസ്തീൻകാരുടെ എണ്ണം 9500 ആയി. 2200 പേരാണ് കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നത്. ഒക്‌ടോബർ 7ന് തെക്കൻ ഇസ്രയേലിൽ ഹമാസ് ആക്രമണം നടത്തി 1400ലധികം ആളുകൾ കൊല്ലപ്പെടുകയും ഒരു ഡസനോളം കുട്ടികൾ ഉൾപ്പെടെ 230ലധികം പേരെ ബന്ദികളാക്കുകയും ചെയ്‌തതോടെയാണ് സംഘർഷം ആരംഭിച്ചത്.

“ആയിരക്കണക്കിന് കുട്ടികൾ കൊല്ലപ്പെടുന്ന ഒരു യുദ്ധത്തിൽ വിജയികളില്ല”– വെടിനിർത്തലിന് ആഹ്വാനം ചെയ്തുകൊണ്ട് യുഎൻ ‍കുട്ടികളുടെ അവകാശ സമിതിയുടെ പ്രസ്താവനയിലെ വാക്കുകൾ ഇങ്ങനെയായിരുന്നു.

വെറും മൂന്നാഴ്ചത്തെ യുദ്ധത്തിൽ, ഗാസയിൽ കൊല്ലപ്പെട്ട കുട്ടികളുടെ എണ്ണം 2019 മുതലുള്ള വർഷങ്ങളിൽ ലോകത്തിലെ എല്ലാ സംഘർഷ മേഖലകളിലും കൊല്ലപ്പെട്ട മൊത്തം കുട്ടികളുടെ എണ്ണത്തെ മറികടന്നതായി ആഗോള ചാരിറ്റി സംഘടനയായ സേവ് ദ് ചിൽഡ്രൻ പറയുന്നു. “ഗാസ കുട്ടികളുടെ ശ്മശാനമായി മാറിയിരിക്കുന്നു. മറ്റുള്ളവർക്ക് ഇത് ഒരു ജീവനുള്ള നരകമാണ്” യുനിസെഫ് വക്താവ് ജെയിംസ് എൽഡർ പറഞ്ഞു.

ഇസ്രയേൽ ആക്രമണം കനക്കുന്നതിനിടെ സ്വയം ഭക്ഷണമുണ്ടാക്കുന്ന ഗാസയിലെ കുട്ടികൾ. (Photo by MOHAMMED ABED / AFP)

കുട്ടികളെയും സായുധ സംഘട്ടനത്തെയും കുറിച്ചുള്ള യുഎൻ സെക്രട്ടറി ജനറലിന്റെ റിപ്പോർട്ടുകൾ പ്രകാരം 2022ൽ 24 രാജ്യങ്ങളിലായി 2985 കുട്ടികളും 2021ൽ 2515 കുട്ടികളും 2020ൽ 22 രാജ്യങ്ങളിലായി 2674 കുട്ടികളും കൊല്ലപ്പെട്ടു.

ADVERTISEMENT

∙ യുദ്ധത്തിന്റെ നേർസാക്ഷികൾ

ഗാസയിലുള്ള മിക്ക കുട്ടികളും ഇതിനകം ഒന്നിലധികം യുദ്ധങ്ങൾക്ക് സാക്ഷ്യം വഹിച്ചവരാണ്. ഐക്യരാഷ്ട്രസംഘടനയുടെ കണക്കനുസരിച്ച്, ലോകത്തിലെ ഏറ്റവും ജനസാന്ദ്രമായ നഗരപ്രദേശങ്ങളിലൊന്നായ ഗാസ മുനമ്പിലെ 2.3 ദശലക്ഷം ആളുകളിൽ പകുതിയോളം പേരും 18 വയസ്സിന് താഴെയുള്ളവരാണ്. ഹമാസ് അധികാരം പിടിച്ചെടുത്ത 2007 ജനിച്ചവർ മുതൽ ഭൂരിഭാഗവും ഗാസ വിട്ടിട്ടില്ല. കാരണം ഇതേ വർഷം തന്നെയാണ് ഇസ്രയേൽ ഉപരോധം ഏർപ്പെടുത്തിയത്. ഭൂരിപക്ഷവും ദാരിദ്ര്യത്തിലാണ് വളരുന്നത്; ചിലർക്ക് മാത്രമാണ് മതിയായ വൈദ്യസഹായമോ വിദ്യാഭ്യാസമോ ശുദ്ധജലമോ സ്ഥിരമായി ലഭിക്കുന്നത്.

ഗാസയിൽ കൊല്ലപ്പെടുന്നവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് പലസ്‌തീനിലെ കുട്ടികൾ നടത്തിയ റാലിയിൽനിന്ന്. (Photo by Zain JAAFAR / AFP)

ഈ കുട്ടികൾ എത്രത്തോളം ദുർബലരാണെന്ന് ഇപ്പോഴത്തെ യുദ്ധം അടിവരയിടുന്നു. അവർ നിരവധി ബന്ധുക്കൾക്കൊപ്പം വീടുകളിലും യുഎൻ അഭയാർഥിക്യാംപുകളിലും അവർ തന്നെ പഠിച്ചിരുന്ന സ്കൂളുകളിലെ ഡെസ്ക്കുകൾക്ക് കീഴിലും അഭയം തേടുന്നു. അനാഥരായ കുട്ടികൾ തെരുവിലോ താൽക്കാലിക ക്യാംപുകളിലോ താമസിക്കുന്നു. ഗാസയിൽ പലയിടത്തും വെള്ളവും ഭക്ഷണവും മരുന്നും ആവശ്യത്തിനു ലഭിക്കുന്നില്ല. കുട്ടികളിൽ മാരകമായേക്കാവുന്ന നിർജലീകരണവും വയറിളക്കവും വർധിച്ചുവരികയാണ്.

ഹമാസിന്റെ തുരങ്കങ്ങളിലും ഒളിത്താവളങ്ങളിലും മാത്രമല്ല, വീടുകൾക്കും സ്‌കൂളുകൾക്കും ആരാധനാലയങ്ങൾക്കും നേരെ രാവും പകലും ഇസ്രയേലിന്റെ വ്യോമാക്രമണങ്ങളുണ്ട്. പരുക്കേറ്റ കുട്ടികളെ ആശുപത്രികളിൽ എത്തിക്കുമ്പോൾ, അവരുടെ ജീവൻ രക്ഷിക്കുന്നതിനു വേണ്ടിയുള്ള ഡോക്ടർമാർ അവിടെ കുറവാണെന്ന് തെക്കൻ ഗാസയിലെ ഖാൻ യൂനിസിലെ നാസർ ഹോസ്പിറ്റലിലെ പീഡിയാട്രിക് വിഭാഗം മേധാവി അഹമ്മദ് അൽഫറ പറഞ്ഞു.

ഇസ്രയേൽ വ്യോമാക്രമണത്തെത്തുടർന്ന് വടക്കൻ ഗാസയിലെ ജബലിയയിൽ നിന്നുള്ളവരെ പുനരധിവസിപ്പിച്ചിരിക്കുന്ന സ്കൂളിൽ കരയുന്ന ബാലൻ. ചിത്രം: റോയിട്ടേഴ്സ്

‘‘മിസൈലുകൾ വളരെയധികം വിനാശകരമാണ്. ആക്രമണ സ്ഥലങ്ങളിൽനിന്നു പല കുട്ടികളും എത്തുന്നത് ഭയാനകമായ പരുക്കുകളോടെയാണ് - ശരീരഭാഗങ്ങളിലെ മുറിവുകൾ, ഗുരുതരമായ പൊള്ളലുകൾ, ആന്തരിക രക്തസ്രാവം എല്ലാം കാണാൻ സാധിക്കും.’’– അദ്ദേഹം പറഞ്ഞു. നാസറും ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽ-ഷിഫയും അവരുടെ പ്രസവ വാർഡുകൾ വരെ പരുക്കേറ്റവരെ ശുശ്രൂഷിക്കാനുള്ള ഇടമാക്കി മാറ്റിയിട്ടുണ്ട്.

ഇത്രയും ഭയാനകമായ പരുക്കുകളുമായി കുട്ടികളെ ഇതുവരെ കണ്ടിട്ടില്ലെന്ന് പല ഡോക്ടർമാരും പറയുന്നു. “ഞാൻ 25 വർഷത്തിലേറെയായി ഇവിടെ ജോലി ചെയ്യുന്നു. എല്ലാ യുദ്ധങ്ങളും ഞാൻ കണ്ടിട്ടുണ്ട്. എന്നാൽ ഈ യുദ്ധം വ്യത്യസ്തമാണ്.’’– വടക്കൻ ഗാസയിലെ കമാൽ അദ്‌വാൻ ആശുപത്രിയിലെ ഡോ.ഹുസാം അബു സഫിയ പറഞ്ഞു.

English Summary:

Gaza becomes ‘a graveyard for children’ as Israel intensifies airstrikes

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT