18 മണിക്കൂർ അനിശ്ചിതത്വം, തോക്കും പെട്രോൾ ബോംബും; മകളെ ബന്ദിയാക്കി വിമാനത്താവളത്തിൽ, യുവാവ് കീഴടങ്ങി
ഫ്രാങ്ക്‌ഫർട്ട്∙ നാലു വയസ്സുള്ള മകളുമായി ഹാംബർഗ് വിമാനത്താവളത്തിൽ മുപ്പത്തഞ്ചുകാരനായ യുവാവ് മണിക്കൂറുകളോളം നടത്തിവന്ന ‘ബന്ദി നാടകം’ അവസാനിച്ചു. തിരക്കേറിയ ഹാംബർഗ് വിമാനത്താവളത്തിലെ
ഫ്രാങ്ക്‌ഫർട്ട്∙ നാലു വയസ്സുള്ള മകളുമായി ഹാംബർഗ് വിമാനത്താവളത്തിൽ മുപ്പത്തഞ്ചുകാരനായ യുവാവ് മണിക്കൂറുകളോളം നടത്തിവന്ന ‘ബന്ദി നാടകം’ അവസാനിച്ചു. തിരക്കേറിയ ഹാംബർഗ് വിമാനത്താവളത്തിലെ
ഫ്രാങ്ക്‌ഫർട്ട്∙ നാലു വയസ്സുള്ള മകളുമായി ഹാംബർഗ് വിമാനത്താവളത്തിൽ മുപ്പത്തഞ്ചുകാരനായ യുവാവ് മണിക്കൂറുകളോളം നടത്തിവന്ന ‘ബന്ദി നാടകം’ അവസാനിച്ചു. തിരക്കേറിയ ഹാംബർഗ് വിമാനത്താവളത്തിലെ
ഫ്രാങ്ക്‌ഫർട്ട്∙ നാലു വയസ്സുള്ള മകളുമായി ഹാംബർഗ് വിമാനത്താവളത്തിൽ മുപ്പത്തഞ്ചുകാരനായ യുവാവ് മണിക്കൂറുകളോളം നടത്തിവന്ന ‘ബന്ദി നാടകം’ അവസാനിച്ചു. തിരക്കേറിയ ഹാംബർഗ് വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ 18 മണിക്കൂറോളം പൂർണമായും തടസ്സപ്പെടുത്തിയ ഇയാൾ, ഒടുവിൽ കാര്യമായ എതിർപ്പു കൂടാതെ കീഴടങ്ങിയതായി ജർമൻ പൊലീസ് അറിയിച്ചു. പ്രാദേശിക സമയം ശനിയാഴ്ച വൈകിട്ടാണ് സ്വന്തം മകളെ ബന്ദിയാക്കി യുവാവ് സുരക്ഷാവലയം ഭേദിച്ച് വിമാനത്താവളനത്തിനുള്ളിൽ കടന്നത്. ഇയാളുടെ കൈവശം ആയുധങ്ങൾ ഉണ്ടെന്നു വ്യക്തമായതോടെ വിമാനത്താവളത്തിന്റെ പ്രവർത്തനം നിർത്തിവയ്ക്കുകയായിരുന്നു.
നീണ്ട ചർച്ചകൾക്കും അനുനയ ശ്രമങ്ങൾക്കും ഒടുവിലാണ് യുവാവ് കീഴടങ്ങാൻ സന്നദ്ധത പ്രകടിപ്പിച്ചത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. ഇയാളുടെ മകൾ സുരക്ഷിതയാണെന്നും അധികൃതർ വ്യക്തമാക്കി. കുഞ്ഞിന്റെ കാര്യത്തിൽ ഭാര്യയുമായുള്ള തർക്കത്തിന്റെ തുടർച്ചയായാണ് യുവാവ് കുഞ്ഞിനെ ബന്ദിയാക്കി വിമാനത്താവളത്തിനുള്ളിൽ കടന്നതെന്നാണ് സൂചന.
മനഃശാസ്ത്രജ്ഞനെ ഉൾപ്പെടെ രംഗത്തിറക്കി യുവാവിനെ അനുനയിപ്പിക്കാൻ ശ്രമം നടത്തിയിരുന്നു. ഇയാൾ തുർക്കി പൗരനാണെന്ന സൂചനയെ തുടർന്ന് പരിഭാഷകനെ വരുത്തി പൊലീസ് സംഘം ടർക്കിഷ് ഭാഷയിലാണ് അക്രമിയുമായി സന്ധിസംഭാഷണം നടത്തിയതെന്നാണു റിപ്പോർട്ട്. മണിക്കൂറുകൾ ശ്രമിച്ചിട്ടും യുവാവിനെ കീഴടക്കാനോ അനുനയിപ്പിച്ച് പുറത്തെത്തിക്കാനോ സാധിക്കാത്തതിനെ തുടർന്നാണ് വിമാനത്താവളത്തിന്റെ പ്രവർത്തനം നിർത്തിവച്ചത്.
ശനിയാഴ്ച വൈകിട്ട് ഇവിടെയിറങ്ങേണ്ടിയിരുന്ന 17 വിമാനങ്ങൾ വഴിതിരിച്ചു വിട്ടിരുന്നു. ഒട്ടേറെ വിമാനങ്ങൾ റദ്ദാക്കിയത് യാത്രക്കാരെ വലച്ചു. അക്രമി വിമാനത്താവളത്തിൽ തുടരുന്ന സാഹചര്യത്തിൽ തൽക്കാലത്തേക്ക് ഹാംബർഗ് വിമാനത്താവളം വഴിയുള്ള യാത്ര ഉപേക്ഷിക്കാൻ ജർമൻ പൊലീസ് യാത്രക്കാർക്ക് നിർദ്ദേശം നൽകി.
ഹാംബർഗ് നഗരത്തിന്റെ വടക്കു ഭാഗത്തായി സ്ഥിതി ചെയ്യുന്ന വിമാനത്താവളത്തിൽ, ശനിയാഴ്ച വൈകിട്ടോടെയാണ് സുരക്ഷാ ക്രമീകരണങ്ങൾക്കിടയിലൂടെ കാറുമായി യുവാവ് അകത്തു പ്രവേശിച്ചത്. രണ്ടു റൗണ്ട് വെടിയുതിർത്ത് വിമാനത്താവള പരിസരത്ത് പരിഭ്രാന്തി സൃഷ്ടിച്ച ശേഷമാണ് ഇയാൾ അകത്തു കടന്നതെന്നാണ് വിവരം. രണ്ടു തവണ പെട്രോൾ ബോംബെറിഞ്ഞതായും സൂചനയുണ്ട്. റൺവേയിൽ പ്രവേശിച്ച ശേഷം ഒരു വിമാനത്തിന്റെ ചുവട്ടിൽ കാർ നിർത്തിയിട്ടു. യുവാവോ കുഞ്ഞോ കാറിൽനിന്ന് പുറത്തിറങ്ങിയുമില്ല.