തിരുവനന്തപുരം∙ പാർട്ടി വിലക്കു മറികടന്നു മലപ്പുറത്തു പലസ്‌തീൻ ഐക്യദാർഢ്യ സദസ് സംഘടിപ്പിച്ചതിൽ കോൺഗ്രസ് നടപടിക്കൊരുങ്ങുന്നതിനിടെ ആര്യാടൻ ഷൗക്കത്തിനെ സ്വാഗതം ചെയ്തു സിപിഎം. കോൺഗ്രസ് നടപടിയെടുത്താൽ ആര്യാടൻ ഷൗക്കത്തിനെ എൽഡിഎഫ് സംരക്ഷിക്കുമെന്ന് എ.കെ.ബാലൻ പറഞ്ഞു. ‘‘തൊടാൻ കഴിയില്ല. ആര്യാടൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ പാർട്ടി വിലക്കു മറികടന്നു മലപ്പുറത്തു പലസ്‌തീൻ ഐക്യദാർഢ്യ സദസ് സംഘടിപ്പിച്ചതിൽ കോൺഗ്രസ് നടപടിക്കൊരുങ്ങുന്നതിനിടെ ആര്യാടൻ ഷൗക്കത്തിനെ സ്വാഗതം ചെയ്തു സിപിഎം. കോൺഗ്രസ് നടപടിയെടുത്താൽ ആര്യാടൻ ഷൗക്കത്തിനെ എൽഡിഎഫ് സംരക്ഷിക്കുമെന്ന് എ.കെ.ബാലൻ പറഞ്ഞു. 

‘‘തൊടാൻ കഴിയില്ല. ആര്യാടൻ ഷൗക്കത്തിനെതിരെ നടപടിയെടുത്താൽ വളപൊട്ടുന്നതുപോലെ കോൺഗ്രസ് പൊട്ടും. ആര്യാടൻ ഷൗക്കത്ത് കോൺഗ്രസിനുള്ളിലെ ശക്തനായ മതേതരവാദിയാണ്. പലസ്തീൻ കാര്യത്തിൽ ശക്തമായ നിലപാടുള്ള ആളാണ്. ഷൗക്കത്തിനെതിരായി അച്ചടക്കനടപടി എടുത്താൽ കോൺഗ്രസ് പരിപൂർണ്ണമായും ബിജെപിയുടെ നയത്തിന്റെ ഭാഗമാണെന്നു വ്യക്തമാകും. എന്തെങ്കിലും നടപടി വന്നാൽ ഷൗക്കത്തിനെ എല്ലാതരത്തിലും പിന്തുണയ്ക്കുന്ന നിലപാടായിരിക്കും ഇടതുപക്ഷം സ്വീകരിക്കുക’’–എ.കെ.ബാലൻ വിശദീകരിച്ചു.

ADVERTISEMENT

പാർട്ടി വിലക്കു മറികടന്ന് ആര്യാടൻ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ മലപ്പുറത്തു സംഘടിപ്പിച്ച പലസ്‌തീൻ ഐക്യദാർഢ്യ സദസ് വഴി ആര്യാടൻ ഷൗക്കത്ത് നടത്തിയത് അച്ചടക്ക ലംഘനമാണെന്നു കെപിസിസി വ്യക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ആര്യാടൻ ഷൗക്കത്ത് നൽകിയ വിശദീകരണം തൃപ്തികരമല്ലെന്നും കെപിസിസി പറഞ്ഞിരുന്നു. ഇതേത്തുടർന്ന് ഒരാഴ്ച പാർട്ടി പരിപാടികളിൽ നിന്ന് ആര്യാടൻ ഷൗക്കത്തിനെ വിലക്കിയിരിക്കുകയാണ്.

English Summary:

A K Balan speak in support of Aryadan Shoukath