ഡൊമിനിക് മാർട്ടിൻ 10 ദിവസം പൊലീസ് കസ്റ്റഡിയിൽ; രാജ്യാന്തര ബന്ധം അന്വേഷിക്കും: അഭിഭാഷകൻ വേണ്ടെന്ന് ആവർത്തിച്ച് മാർട്ടിന്
കൊച്ചി∙ കളമശേരി സ്ഫോടനക്കേസ് പ്രതി ഡൊമിനിക് മാർട്ടിനെ 10 ദിവസത്തേക്കു പൊലീസ് കസ്റ്റഡിയിൽ വിട്ടു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണു മാർട്ടിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്. ഇതോടെ ഈ മാസം 15 വരെ മാർട്ടിൻ പൊലീസ് കസ്റ്റഡിയിലായിരിക്കും.

കൊച്ചി∙ കളമശേരി സ്ഫോടനക്കേസ് പ്രതി ഡൊമിനിക് മാർട്ടിനെ 10 ദിവസത്തേക്കു പൊലീസ് കസ്റ്റഡിയിൽ വിട്ടു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണു മാർട്ടിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്. ഇതോടെ ഈ മാസം 15 വരെ മാർട്ടിൻ പൊലീസ് കസ്റ്റഡിയിലായിരിക്കും. പ്രതിയുടെ രാജ്യാന്തര ബന്ധങ്ങൾ അന്വേഷിക്കണമെന്നും പത്തിലേറെ സ്ഥലങ്ങളിൽ എത്തിച്ചു തെളിവെടുക്കണമെന്നും പൊലീസ് കോടതിയിൽ പറഞ്ഞു. സ്ഫോടകവസ്തുക്കൾ വാങ്ങാനുള്ള പണം മാർട്ടിന് എവിടെനിന്നു ലഭിച്ചു തുടങ്ങിയ കാര്യങ്ങൾ ചോദിച്ചറിയണമെന്നും പൊലീസ് വിശദീകരിച്ചു. തനിക്ക് അഭിഭാഷകൻ വേണ്ടെന്ന് പ്രതി കോടതിയിൽ ആവർത്തിച്ചു. പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽനിന്നും എആർ ക്യാംപിലെത്തിച്ചു മാർട്ടിനെ വിശദമായി ചോദ്യംചെയ്യും.
വെള്ളിയാഴ്ച വൈകിട്ടു മജിസ്ട്രേട്ടിന്റെ സാന്നിധ്യത്തിൽ കാക്കനാട് ജില്ലാ ജയിലിൽ നടന്ന തിരിച്ചറിയൽ പരേഡിൽ പ്രതി ഡൊമിനിക് മാർട്ടിനെ സാക്ഷികൾ തിരിച്ചറിഞ്ഞിരുന്നു. മാർട്ടിന്റെ അത്താണിയിലെ ഫ്ലാറ്റിലെ താമസക്കാരനും സ്ഫോടന സമയത്തു കൺവൻഷൻ സെന്ററിൽ ഉണ്ടായിരുന്ന രണ്ടു പേരുമാണു പ്രതിയെ തിരിച്ചറിഞ്ഞതെന്നാണു വിവരം. താൻ മാത്രമാണു പ്രതി എന്നു ഡൊമിനിക് മാർട്ടിൻ പറയുന്നുണ്ടെങ്കിലും എല്ലാ തെളിവുകളും ശേഖരിച്ച ശേഷം മാത്രം ഈ നിഗമനത്തിന് അടിവരയിടാനാണു പൊലീസിന്റെ ശ്രമം. സ്ഫോടനമുണ്ടായ കൺവൻഷനിൽ പങ്കെടുത്തവരെ പറ്റിയും വിശദമായി അന്വേഷണം നടക്കുന്നുണ്ട്.
ഒക്ടോബർ 29നു രാവിലെ ഒമ്പതരയോടെ യഹോവയുടെ സാക്ഷികളുടെ കൺവൻഷൻ നടന്ന സാമ്ര ഇന്റർനാഷനൽ കൺവൻഷൻ സെന്ററിലെ ഹാളിലാണ് സ്ഫോടനമുണ്ടായത്. സ്ഫോടനം നടക്കവേ രണ്ടായിരത്തിലധികം പേർ ഹാളിലുണ്ടായിരുന്നു. ഹാളിന്റെ മധ്യത്തിലാണ് സ്ഫോടനം നടന്നത്. പ്രാർഥന തുടങ്ങി അഞ്ച് മിനിറ്റിനുള്ളിൽ തന്നെ സ്ഫോടനം നടക്കുകയായിരുന്നു.