ന്യൂഡൽഹി∙ തന്റെ പേരിൽ ഡീപ് ഫേക്ക് വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിൽ പിന്നാലെ പ്രതികരണവുമായി നടി രശ്മിക മന്ദാന രംഗത്ത്. തികച്ചും വേദനപ്പെടുത്തുന്നതും ഭയപ്പെടുത്തുന്നതുമാണ് സംഭവമെന്ന് നടി എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. ‘‘ഓൺലൈനിൽ പ്രചരിക്കുന്ന എന്റെ ഡീപ്ഫേക്ക് വിഡിയോയെക്കുറിച്ച് സംസാരിക്കേണ്ടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ തന്റെ പേരിൽ ഡീപ് ഫേക്ക് വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിൽ പിന്നാലെ പ്രതികരണവുമായി നടി രശ്മിക മന്ദാന രംഗത്ത്. തികച്ചും വേദനപ്പെടുത്തുന്നതും ഭയപ്പെടുത്തുന്നതുമാണ് സംഭവമെന്ന് നടി എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.

‘‘ഓൺലൈനിൽ പ്രചരിക്കുന്ന എന്റെ ഡീപ്ഫേക്ക് വിഡിയോയെക്കുറിച്ച് സംസാരിക്കേണ്ടി വരുന്നതിൽ ശരിക്കും വേദനയുണ്ട്. സത്യസന്ധമായി പറഞ്ഞാൽ, ഇങ്ങനെയൊരു കാര്യം എനിക്ക് മാത്രമല്ല, സാങ്കേതികവിദ്യയുടെ ദുരുപയോഗം മൂലം ഇത്തരം അതിക്രമങ്ങൾക്ക് ഇരയാകുന്ന ഓരോരുത്തർക്കും അങ്ങേയറ്റം ഭയാനകമാണ്.

ADVERTISEMENT

ഇന്ന്, ഒരു സ്ത്രീ എന്ന നിലയിലും ഒരു അഭിനേതാവ് എന്ന നിലയിലും എനിക്ക് സംരക്ഷണവും പിന്തുണയും നൽകുന്ന എന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും അഭ്യുദയകാംക്ഷികൾക്കും നന്ദിയുണ്ട്. എന്നാൽ ഞാൻ സ്കൂളിലോ കോളജിലോ പഠിക്കുമ്പോഴാണ് എനിക്ക് ഇതു സംഭവിച്ചതെങ്കിൽ, ഇത് എങ്ങനെ നേരിടാൻ കഴിയുമെന്ന് എനിക്ക് ചിന്തിക്കാൻ പോലും സാധിക്കുന്നില്ല.

ഇത്തരം ഐഡന്റിറ്റി മോഷണം കൂടുതൽ പേരെ ബാധിക്കുന്നതിന് മുൻപ്, ഒരു സമൂഹമെന്ന നിലയിൽ അടിയന്തരമായി ഇതിനെ നമ്മൾ അഭിസംബോധന ചെയ്യേണ്ടതുണ്ട്.’’– രശ്മിക മന്ദാന കുറിച്ചു.

ADVERTISEMENT

ബ്രിട്ടിഷ്– ഇന്ത്യൻ ഇൻഫ്ലുവൻസറായ സാറ പട്ടേലിന്റെ വിഡിയോയാണ് രശ്മിക മന്ദാനയുടേത് എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. കറുത്ത വസ്ത്രം ധരിച്ച ഒരു സ്ത്രീ ലിഫ്റ്റിൽ കയറുന്നതാണ് വിഡിയോയിൽ ഉള്ളത്. എന്നാൽ സ്ത്രീയുടെ മുഖം രശ്മികയോട് സാമ്യമുള്ള തരത്തിൽ മോർഫ് ചെയ്ത് എഡിറ്റ് ചെയ്തിരിക്കുകയാണ്. വിഡിയോ വൈറലായതോടെ ഇതു വ്യാജമാണെന്ന് സൂചിപ്പിച്ച് നിരവധിപ്പേർ രംഗത്തെത്തി. കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ, ബോളിവുഡ് താരം അമിതാഭ് ബച്ചൻ ഉൾപ്പെടെയുള്ളവർ നടി നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.

യഥാർഥ വിഡിയോയിലെ ബ്രിട്ടിഷ്-ഇന്ത്യൻ വനിതയായ സാറ പട്ടേലിന് സമൂഹമാധ്യമങ്ങളിൽ നിരവധി ഫോളോവേഴ്സുണ്ട്. ഒക്‌ടോബർ 9നാണ് സാറ, രശ്മികയുടേതായി എഡിറ്റ് ചെയ്ത വിഡിയോ അപ്‌ലോഡ് ചെയ്‌തത്. ഒറ്റനോട്ടത്തിൽ എഡിറ്റിങ് നടന്നതായി കണ്ടെത്താൻ ബുദ്ധിമുട്ടാണെങ്കിലും സൂക്ഷ്മമായി നിരീക്ഷിച്ചാൽ, സ്ത്രീ ലിഫ്റ്റിൽ പ്രവേശിക്കുന്ന അതേസമയത്തു തന്നെ മുഖം രശ്മികയുടേതായി മാറുന്നത് കാണാം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഉപയോഗിച്ച് മുഖവും ശബ്ദവും വ്യാജമായി നിർമിക്കുന്ന ഫോട്ടോകളോ വിഡിയോകളോ ആണ് ഡീപ്ഫേക്കുകൾ.

English Summary:

Rashmika Mandanna Slams Viral Deepfake Video: "Extremely Scary"