കോഴിക്കോട്∙ നയതന്ത്ര ബാഗേജ് സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറും യുഎഇ കോൺസുലേറ്റിലെ 2 മുൻ നയതന്ത്ര ഉദ്യോഗസ്ഥരടക്കം 44 പ്രതികൾക്ക് ആകെ 66.60 കോടി രൂപ പിഴ ചുമത്തിയ സംഭവത്തിൽ പ്രതികരണവുമായി കെ.ടി. ജലീൽ എംഎൽഎ. ഈ കേസുമായി ബന്ധപ്പെട്ട് തന്നെ വേട്ടയാടിയവർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ നയതന്ത്ര ബാഗേജ് സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറും യുഎഇ കോൺസുലേറ്റിലെ 2 മുൻ നയതന്ത്ര ഉദ്യോഗസ്ഥരടക്കം 44 പ്രതികൾക്ക് ആകെ 66.60 കോടി രൂപ പിഴ ചുമത്തിയ സംഭവത്തിൽ പ്രതികരണവുമായി കെ.ടി. ജലീൽ എംഎൽഎ. ഈ കേസുമായി ബന്ധപ്പെട്ട് തന്നെ വേട്ടയാടിയവർ സ്വയമൊന്ന് പശ്ചാത്തപിക്കുകയെങ്കിലും വേണ്ടേയെന്ന് ജലീൽ ഫെയ്സ്ബുക്കിൽ കുറിച്ചു. അവർ മാപ്പു പറയണമെന്ന് ആവശ്യപ്പെടുന്നില്ല. വിശുദ്ധ ഖുർആനെയും റംസാൻ കിറ്റിനെയും ഈന്തപ്പഴത്തെയും സ്വർണ്ണക്കടത്തിലേക്കു വലിച്ചിഴച്ച് തന്നെ അപമാനിക്കാൻ ശ്രമിക്കുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു വരെ കത്തെഴുതുകയും ചെയ്തവർ നെഞ്ചത്ത് കൈവെച്ച് ഒന്നാലോചിക്കുന്നത് നന്നാകുമെന്നും ജലീൽ കുറിച്ചു.

‘‘കണ്ണിൽ കരട് പോയതിന് ചെവിയിൽ ഊതിയവരോട് ഒരു വാക്ക്. നയതന്ത്ര സ്വർണക്കള്ളക്കടത്ത് കേസിലെ 44 പ്രതികൾക്ക് 66.60 കോടി രൂപ, കസ്റ്റംസ് പിഴ ചുമത്തിയതായുള്ള വാർത്ത ഏതാണ്ടെല്ലാ ചാനലുകളിലും കണ്ടു. എന്റെ രക്തത്തിനും ഒരു റാത്തൽ ഇറച്ചിക്കുമായി വട്ടമിട്ടു പറന്ന ‘കഴുകൻമാർ’ മാപ്പ് പറയണമെന്നു ഞാൻ പറയുന്നില്ല. അവർ സ്വയമൊന്ന് പശ്ചാത്തപിക്കുകയെങ്കിലും വേണ്ടേ? വിശുദ്ധ ഖുർആനെയും റംസാൻ കിറ്റിനെയും ഈന്തപ്പഴത്തെയും സ്വർണ്ണക്കടത്തിലേക്കു വലിച്ചിഴച്ച് എന്നെ അപമാനിക്കാൻ ശ്രമിക്കുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു വരെ കത്തെഴുതുകയും ചെയ്തവർ നെഞ്ചത്ത് കൈവെച്ച് ഒന്നാലോചിക്കുന്നത് നന്നാകും!

ADVERTISEMENT

‘‘എന്നെ വഴിതടഞ്ഞും ചീമുട്ടയെറിഞ്ഞും അപായപ്പെടുത്താൻ ശ്രമിച്ചവരും, അതിനവർക്ക് എന്റെ സഞ്ചാര വഴികൾ യഥാസമയം നൽകി സഹായിച്ചവരും അവർ ചെയ്ത കൊടുംപാപത്തിന്റെ കറ കഴുകിക്കളയാൻ ഏതു വിശുദ്ധ നദികളിലാണാവോ മുങ്ങിക്കുളിക്കുക? എന്നെ കളളക്കടത്തുകാരനും അവിഹിത സമ്പാദ്യക്കാരനുമാക്കാൻ ദിവസങ്ങളോളം അന്തിച്ചർച്ചകൾ നടത്തിയ മാധ്യമ സുഹൃത്തുക്കൾ അതിന്റെ പത്തിലൊന്നു സമയമെങ്കിലും ഞാൻ കുറ്റക്കാരനല്ലെന്നു പറയാൻ ‘സൻമനസ്’ കാണിക്കുമോ? സത്യമേവ ജയതേ!’ – ജലീൽ കുറിച്ചു.

കേസുമായി ബന്ധപ്പെട്ട് പ്രതികൾക്ക് പിഴ ചുമത്തി കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ രാജേന്ദ്രകുമാറാണ് ഉത്തരവിട്ടത്. എം.ശിവശങ്കർ 50 ലക്ഷം രൂപയും സ്വപ്ന സുരേഷ് 6 കോടി രൂപയും പിഴയടയ്ക്കണമെന്നാണ് നിർദ്ദേശം. 44 പ്രതികൾക്കുമായി ആകെ ചുമത്തിയത് 66.60 കോടി രൂപ പിഴയാണ്. 2020 ജൂലൈ 5നു തിരുവനന്തപുരം കാർഗോ കോംപ്ലക്സിൽനിന്നു 14.82 കോടി രൂപ വിലവരുന്ന 30.245 കിലോഗ്രാം കള്ളക്കടത്തു സ്വർണം പിടിച്ചെടുത്ത കേസിലെ കസ്റ്റംസ് നടപടിക്രമത്തിന്റെ ഭാഗമായാണ് ഉത്തരവ്.

English Summary:

KT Jaleel MLA Demands Repentance from Those Who Accused Him in Gold Smuggling Case