ഹമാസ് ശക്തികേന്ദ്രമായ തുരങ്കങ്ങളിലും ഇസ്രയേൽ സൈന്യത്തിന്റെ ആക്രമണം; ശൃംഖല ബോംബിട്ട് തകർക്കുന്നു
ഗാസ ∙ ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രയേലിൽ കടന്നുകയറി നടത്തിയ അപ്രതീക്ഷിത ആക്രമണത്തിനു തിരിച്ചടിയായി നടത്തുന്ന പ്രത്യാക്രമണം ഒരു മാസം പിന്നിടുമ്പോൾ, ഗാസ നഗരത്തിന്റെ ഹൃദയഭൂമിയിൽ കടന്ന് ഇസ്രയേൽ സൈന്യം. ഹമാസിനെ ഉൻമൂലനം ചെയ്യുക
ഗാസ ∙ ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രയേലിൽ കടന്നുകയറി നടത്തിയ അപ്രതീക്ഷിത ആക്രമണത്തിനു തിരിച്ചടിയായി നടത്തുന്ന പ്രത്യാക്രമണം ഒരു മാസം പിന്നിടുമ്പോൾ, ഗാസ നഗരത്തിന്റെ ഹൃദയഭൂമിയിൽ കടന്ന് ഇസ്രയേൽ സൈന്യം. ഹമാസിനെ ഉൻമൂലനം ചെയ്യുക
ഗാസ ∙ ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രയേലിൽ കടന്നുകയറി നടത്തിയ അപ്രതീക്ഷിത ആക്രമണത്തിനു തിരിച്ചടിയായി നടത്തുന്ന പ്രത്യാക്രമണം ഒരു മാസം പിന്നിടുമ്പോൾ, ഗാസ നഗരത്തിന്റെ ഹൃദയഭൂമിയിൽ കടന്ന് ഇസ്രയേൽ സൈന്യം. ഹമാസിനെ ഉൻമൂലനം ചെയ്യുക
ഗാസ ∙ ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രയേലിൽ കടന്നുകയറി നടത്തിയ അപ്രതീക്ഷിത ആക്രമണത്തിനു തിരിച്ചടിയായി നടത്തുന്ന പ്രത്യാക്രമണം ഒരു മാസം പിന്നിടുമ്പോൾ, ഗാസ നഗരത്തിന്റെ ഹൃദയഭൂമിയിൽ കടന്ന് ഇസ്രയേൽ സൈന്യം. ഹമാസിനെ ഉൻമൂലനം ചെയ്യുക എന്ന ലക്ഷ്യവുമായി നീങ്ങുന്ന ഇസ്രയേൽ സൈന്യം, ഗാസ നഗരത്തിന്റെ ഹൃദയഭാഗത്തെത്തിയതായി പ്രതിരോധമന്ത്രി യോവാവ് ഗാലന്റ് സ്ഥിരീകരിച്ചു. വ്യോമ, നാവിക, കര സേനകൾ സംയുക്തമായായാണ് മുന്നേറുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഗാസയിൽ ഇസ്രയേൽ സൈന്യത്തെ പ്രതിരോധിക്കാൻ ഹമാസ് സായുധ സംഘത്തെ പ്രാപ്തമാക്കുന്ന ഭൂഗർഭ തുരങ്ക ശൃംഖല തകർക്കാനുള്ള ശ്രമത്തിലാണ് ഇസ്രയേൽ. വടക്കൻ ഗാസയിൽ ഹമാസ് താവളം പിടിച്ചെടുത്തെന്നും ഭൂഗർഭ തുരങ്കത്തിലുള്ളവർക്കായി തിരച്ചിൽ നടത്തുകയാണെന്നും ഇസ്രയേൽ സേന അറിയിച്ചു.
വർഷങ്ങൾ നീണ്ട അധ്വാനത്തിലൂടെ ഗാസ നഗരത്തിൽ വ്യാപകമായി ഹമാസ് പണിതീർത്ത നൂറുകണക്കിനു കിലോമീറ്ററുകൾ നീളമുള്ള തുരങ്ക ശൃംഖലയാണ് ഇസ്രയേൽ സൈന്യം ഇപ്പോൾ ലക്ഷ്യമിടുന്നത്. ഇത് പൂർണമായി തകർക്കുന്നതിലൂടെ ഹമാസിന്റെ സമ്പൂർണ ഉൻമൂലനമെന്ന ലക്ഷ്യം ഒരു പരിധിവരെ കൈവരിക്കാനാകുമെന്നാണ് അവരുടെ പ്രതീക്ഷ. ഇസ്രയേൽ സൈന്യത്തിലെ എൻജിനീയറിങ് വിഭാഗം ഭൂഗർഭ തുരങ്കങ്ങൾ കണ്ടെത്തി സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് അവ തകർക്കാനാണ് ശ്രമം നടത്തുന്നതെന്ന് സൈനിക വക്താവ് വ്യക്തമാക്കി.
ഗാസ മുനമ്പിനെ വടക്കും തെക്കുമായി പകുത്ത് സൈന്യത്തെ വിന്യസിച്ച ഇസ്രയേൽ കഴിഞ്ഞ ദിവസമാണ് ഗാസ സിറ്റി പൂർണമായി വളഞ്ഞത്. കഴിഞ്ഞ മാസം ഏഴിന് ആരംഭിച്ച യുദ്ധത്തിൽ വൈദ്യുതി, വാർത്താവിനിമയ ബന്ധം വിച്ഛേദിച്ചാണ് കര, വ്യോമാക്രമണം തുടരുന്നത്.
ഹമാസ് താവളങ്ങൾ ലക്ഷ്യമിട്ട് ജനവാസകേന്ദ്രങ്ങളിൽ ഉടൻ ആക്രമണം തുടങ്ങുമെന്നാണ് റിപ്പോർട്ട്. ഗാസയിൽ മൂന്നിടത്ത് ഇസ്രയേൽ സേനയുമായി കനത്ത ഏറ്റുമുട്ടൽ നടക്കുന്നതായി ഹമാസിന്റെ അൽ ഖസം ബ്രിഗേഡ് അറിയിച്ചു. ഉടൻ തെക്കൻ ഗാസയിലേക്കു മാറാൻ നിർദേശം നൽകുന്ന ലഘുലേഖകൾ ഇസ്രയേൽ സൈന്യം വിതരണം ചെയ്തതു ജനങ്ങളെ പരിഭ്രാന്തരാക്കി. വൈദ്യുതി നിലച്ച മേഖലയിൽ ഇരുൾ വീണതോടെ സഞ്ചാരം പോലും അസാധ്യമായി ജനങ്ങൾ ബന്ദികളായ നിലയിലാണ്.
ഇതിനിടെ, ഈജിപ്തിലേക്കുള്ള വഴിയൊരുക്കി റാഫ അതിർത്തി വീണ്ടും തുറന്നു. ഗാസയിൽ ഇതുവരെ 192 ആരോഗ്യപ്രവർത്തകരാണ് കൊല്ലപ്പെട്ടത്. 37 ആംബുലൻസുകൾ തകർത്തു. വൈദ്യുതിയും മറ്റ് അവശ്യസൗകര്യങ്ങളും മുടങ്ങിയതുമൂലം 16 ആശുപത്രികളുടെ പ്രവർത്തനം നിലച്ചു. ഗാസയിലെ ഏക മാനസികാരോഗ്യകേന്ദ്രവും ആക്രമണത്തിൽ തകർന്നു. അർബുദബാധിതരായ കുട്ടികളുടെ ചികിത്സയ്ക്കായുളള ആശുപത്രിയുടെ ഒരു നില തകർന്നു. പാചകശാലകളും ബേക്കറികളും തകർന്നത് ഭക്ഷ്യക്ഷാമം രൂക്ഷമാക്കി.
അതേസമയം, അനിശ്ചിതകാലത്തേക്ക് ഗാസയുടെ നിയന്ത്രണം ഏറ്റെടുക്കുമെന്ന് യുഎസിലെ എബിസി ചാനലിനു നൽകിയ അഭിമുഖത്തിൽ നെതന്യാഹു വ്യക്തമാക്കി. പലസ്തീന്റെ ഭാഗമായ വെസ്റ്റ്ബാങ്കിൽ ഇസ്രയേൽ അധിനിവേശം തുടരുന്നതിനിടെയാണ് ഗാസയിലും സമാന നീക്കം നടത്തുമെന്ന് പ്രധാനമന്ത്രി വെളിപ്പെടുത്തിയത്. ഹമാസ് അല്ല ഗാസയുടെ കാര്യം നോക്കേണ്ടതെന്നും നെതന്യാഹു പറഞ്ഞു.