‘വിദ്യാസമ്പന്നയായ സ്ത്രീക്ക് ഭർത്താവിനെ നിയന്ത്രിക്കാം’; ജനസംഖ്യാ നിയന്ത്രണ പരാമർശത്തിൽ ക്ഷമാപണം നടത്തി നിതീഷ് കുമാർ
പട്‌ന∙ ജനസംഖ്യാ നിയന്ത്രണത്തെ കുറിച്ച് നിയമസഭയിൽ നടത്തിയ പരാമർശത്തിൽ ക്ഷമാപണം നടത്തി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ‘ഞാൻ ക്ഷമ ചോദിക്കുന്നു. എന്റെ വാക്കുകൾ ഞാൻ തിരിച്ചെടുക്കുന്നു. എന്റെ വാക്കുകൾ ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു’– അദ്ദേഹം പറഞ്ഞു. പരാമർശത്തിൽ നിതീഷിനെതിരെ കടുത്ത

പട്‌ന∙ ജനസംഖ്യാ നിയന്ത്രണത്തെ കുറിച്ച് നിയമസഭയിൽ നടത്തിയ പരാമർശത്തിൽ ക്ഷമാപണം നടത്തി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ‘ഞാൻ ക്ഷമ ചോദിക്കുന്നു. എന്റെ വാക്കുകൾ ഞാൻ തിരിച്ചെടുക്കുന്നു. എന്റെ വാക്കുകൾ ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു’– അദ്ദേഹം പറഞ്ഞു. പരാമർശത്തിൽ നിതീഷിനെതിരെ കടുത്ത വിമർശനം ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹം ക്ഷമാപണം നടത്തിയത്. ബിജെപിയും ദേശീയ വനിതാ കമ്മിഷൻ മേധാവി രേഖ ശർമയും നിതീഷ് കുമാർ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ബിഹാറിലെ ഫെർട്ടിലിറ്റി നിരക്ക് 4.2ൽ നിന്ന് 2.9 ശതമാനമായി കുറഞ്ഞതിന്റെ കാരണം നിയമസഭയിൽ വിശദീകരിക്കവെയാണ് അദ്ദേഹത്തിന്റെ പരാമർശമുണ്ടായത്. ജനസംഖ്യ നിയന്ത്രിക്കുന്നതിന് സ്ത്രീകൾക്കിടയിൽ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ഊന്നിപ്പറയുകയായിരുന്നു അദ്ദേഹം. വിദ്യാസമ്പന്നയായ സ്ത്രീക്ക് ലൈംഗികബന്ധത്തിനിടെ, ഭർത്താവിനെ നിയന്ത്രിക്കാനാവുമെന്നായിരുന്നു നിതീഷിന്റെ പരാമർശം.
ജനസംഖ്യാ നിയന്ത്രണത്തിന്റെ ഉത്തരവാദിത്തം സ്ത്രീകളുടെ മേൽ അടിച്ചേൽപ്പിക്കാനുള്ള ശ്രമമാണെന്ന് പരാമർശത്തിനെതിരെ വിമർശനം ഉയർന്നു. നിതീഷിനെ സ്ത്രീവിരുദ്ധനെന്ന് വിശേഷിപ്പിച്ച ബിജെപി അദ്ദേഹം രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ, നിതീഷ് കുമാറിനെ ന്യായീകരിച്ച ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, മുഖ്യമന്ത്രി സ്കൂളുകളിലെ ലൈംഗിക വിദ്യാഭ്യാസത്തെക്കുറിച്ചാണ് സംസാരിച്ചതെന്ന് അവകാശപ്പെട്ടു.