‘നാട്ടിൽ വ്യവസായം തുടങ്ങിയത് കമ്യൂണിസ്റ്റുകാരൻ ആയതുകൊണ്ട്; യൂണിയൻ പിൻബലമുണ്ടെങ്കിൽ എന്തും ആകാമെന്ന ധാർഷ്ട്യം, മന്ത്രി പറഞ്ഞിട്ടും കുലുക്കമില്ല’
കോട്ടയം∙ യൂണിയനുകളുടെ പിൻബലമുണ്ടെങ്കിൽ എന്തും ചെയ്യാമെന്ന ധാർഷ്ട്യമാണ് ചില സർക്കർ ഉദ്യോഗസ്ഥർക്കും പ്രാദേശിക നേതാക്കൾക്കും ഉള്ളതെന്ന് കെട്ടിടത്തിനു നമ്പർ അനുവദിച്ചു കിട്ടാത്തതിൽ നടുറോഡിൽ കിടന്നു പ്രതിഷേധിച്ച പ്രവാസി വ്യവസായി ഷാജിമോൻ ജോർജ്. വ്യവസായ മന്ത്രിയുടെ ഓഫിസിൽ ഉദ്യോഗസ്ഥർ എത്തി പലതവണ പരിശോധന നടത്തിയിട്ടും വിജിലൻസ് എസ്പി നേരിട്ട് വിളിപ്പിച്ച് മുന്നറിയിപ്പ് നൽകിയിട്ടും അതിലൊന്നും
കോട്ടയം∙ യൂണിയനുകളുടെ പിൻബലമുണ്ടെങ്കിൽ എന്തും ചെയ്യാമെന്ന ധാർഷ്ട്യമാണ് ചില സർക്കർ ഉദ്യോഗസ്ഥർക്കും പ്രാദേശിക നേതാക്കൾക്കും ഉള്ളതെന്ന് കെട്ടിടത്തിനു നമ്പർ അനുവദിച്ചു കിട്ടാത്തതിൽ നടുറോഡിൽ കിടന്നു പ്രതിഷേധിച്ച പ്രവാസി വ്യവസായി ഷാജിമോൻ ജോർജ്. വ്യവസായ മന്ത്രിയുടെ ഓഫിസിൽ ഉദ്യോഗസ്ഥർ എത്തി പലതവണ പരിശോധന നടത്തിയിട്ടും വിജിലൻസ് എസ്പി നേരിട്ട് വിളിപ്പിച്ച് മുന്നറിയിപ്പ് നൽകിയിട്ടും അതിലൊന്നും
കോട്ടയം∙ യൂണിയനുകളുടെ പിൻബലമുണ്ടെങ്കിൽ എന്തും ചെയ്യാമെന്ന ധാർഷ്ട്യമാണ് ചില സർക്കർ ഉദ്യോഗസ്ഥർക്കും പ്രാദേശിക നേതാക്കൾക്കും ഉള്ളതെന്ന് കെട്ടിടത്തിനു നമ്പർ അനുവദിച്ചു കിട്ടാത്തതിൽ നടുറോഡിൽ കിടന്നു പ്രതിഷേധിച്ച പ്രവാസി വ്യവസായി ഷാജിമോൻ ജോർജ്. വ്യവസായ മന്ത്രിയുടെ ഓഫിസിൽ ഉദ്യോഗസ്ഥർ എത്തി പലതവണ പരിശോധന നടത്തിയിട്ടും വിജിലൻസ് എസ്പി നേരിട്ട് വിളിപ്പിച്ച് മുന്നറിയിപ്പ് നൽകിയിട്ടും അതിലൊന്നും
കോട്ടയം∙ യൂണിയനുകളുടെ പിൻബലമുണ്ടെങ്കിൽ എന്തും ചെയ്യാമെന്ന ധാർഷ്ട്യമാണ് ചില സർക്കർ ഉദ്യോഗസ്ഥർക്കും പ്രാദേശിക നേതാക്കൾക്കും ഉള്ളതെന്ന് കെട്ടിടത്തിനു നമ്പർ അനുവദിച്ചു കിട്ടാത്തതിൽ നടുറോഡിൽ കിടന്നു പ്രതിഷേധിച്ച പ്രവാസി വ്യവസായി ഷാജിമോൻ ജോർജ്. വ്യവസായ മന്ത്രിയുടെ ഓഫിസിൽ ഉദ്യോഗസ്ഥർ എത്തി പലതവണ പരിശോധന നടത്തിയിട്ടും വിജിലൻസ് എസ്പി നേരിട്ട് വിളിപ്പിച്ച് മുന്നറിയിപ്പ് നൽകിയിട്ടും അതിലൊന്നും കൂസലില്ലാത്തത് യൂണിയൻ എപ്പോഴും സംരക്ഷിക്കും എന്ന അമിത ആത്മവിശ്വാസം ഉള്ളതുകൊണ്ടാണെന്നും ഷാജിമോൻ ജോർജ് പറഞ്ഞു.
കോട്ടയം മാഞ്ഞൂർ ബീസാ ക്ലബ് ഹൗസ് ഉടമയായ ഷാജിമോൻ ജോർജ്, ഇന്നലെയാണ് കെട്ടിടത്തിനു നമ്പർ അനുവദിച്ചു കിട്ടാത്തതിൽ എൽഡിഎഫ് ഭരണത്തിലുള്ള മാഞ്ഞൂർ പഞ്ചായത്തിനെതിരെ സമരം ചെയ്തത്. വ്യവസായ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സർക്കാരിന്റെ ഏകജാലക സംവിധാനമായ കെ സ്വിഫ്റ്റ് വഴി റജിസ്റ്റർ ചെയ്താണു ഷാജിമോൻ 25 കോടി രൂപ ചെലവിട്ട് ബിസിനസ് തുടങ്ങിയത്. 3 ഏക്കറോളം സ്ഥലത്ത് ഹോട്ടൽ, ടർഫുകൾ എന്നിവയടങ്ങിയ സ്പോർട്സ് വില്ലേജാണു സംരംഭം. ജൂലൈ 27നു മന്ത്രിമാരായ വി.എൻ.വാസവനും റോഷി അഗസ്റ്റിനും ചേർന്നാണ് ഉദ്ഘാടനം നിർവഹിച്ചത്. യുകെയിൽനിന്നു മടങ്ങിയെത്തിയാണു ഷാജിമോൻ സംരംഭം തുടങ്ങിയത്.
കെട്ടിട നമ്പറിനായി മൂന്നുമാസം മുൻപു പഞ്ചായത്തിൽ അപേക്ഷിച്ചെങ്കിലും ലഭിച്ചില്ലെന്നു ഷാജിമോൻ പറയുന്നു. കെട്ടിടനിർമാണം നടക്കുമ്പോൾ പഞ്ചായത്തിലെ അസിസ്റ്റന്റ് എൻജിനീയറും സെക്രട്ടറിയും ക്ലാർക്കും കൈക്കൂലി ചോദിച്ചു. അസിസ്റ്റന്റ് എൻജിനീയറെ കഴിഞ്ഞ ജനുവരിയിൽ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിനെ കൊണ്ടു പിടിപ്പിച്ചിരുന്നു. ഇതിനോടുള്ള പ്രതികാരമായിട്ടാണു കെട്ടിട നമ്പർ നൽകാൻ വിസമ്മതിച്ചതെന്നും ആവശ്യമില്ലാത്ത രേഖകൾ ആവശ്യപ്പെട്ടതെന്നും ഷാജിമോൻ പറയുന്നു.
ഇന്നലെ രാവിലെ ആദ്യം പഞ്ചായത്ത് ഓഫിസ് വളപ്പിൽ സമരം തുടങ്ങിയ ഷാജിമോനെ പൊലീസ് ബലംപ്രയോഗിച്ചു പുറത്താക്കി. അതോടെ ഓഫിസിനു മുന്നിലെ റോഡിൽ കിടന്നായി സമരം. മന്ത്രിമാരായ പി.രാജീവ്, വി.എൻ.വാസവൻ, എം.ബി.രാജേഷ് എന്നിവർ പിന്നാലെ ഇടപെട്ടു. തദ്ദേശസ്ഥാപനങ്ങളിലെ പരാതി പരിഹാരത്തിനുള്ള മൂന്നംഗ ജില്ലാതല സമിതി മാഞ്ഞൂരിലെത്തി ഷാജിമോനുമായി ചർച്ച നടത്തി. അഗ്നിരക്ഷാസേന, മലിനീകരണ നിയന്ത്രണ ബോർഡ് എന്നിവയുടെ നിരാക്ഷേപ പത്രവും സ്ട്രക്ചറൽ സ്റ്റെബിലിറ്റി സംബന്ധിച്ച രേഖകളും നൽകിയാലുടനെ കെട്ടിട നമ്പർ നൽകാമെന്നു തീർപ്പുണ്ടാക്കി. മോൻസ് ജോസഫ് എംഎൽഎയും ചർച്ചയിൽ പങ്കെടുത്തു. ഇന്നലെ രാവിലെ പത്തോടെ ആരംഭിച്ച സമരം, ഉച്ചയ്ക്ക് 1.40 മുതൽ മൂന്നര വരെ നടത്തിയ ചർച്ചയെത്തുടർന്ന് അവസാനിപ്പിച്ചു. ഷാജിമോൻ ജോർജ് മനോരമ ഓൺലൈനിനോട് സംസാരിക്കുന്നു.
∙ എന്നാണ് താങ്കൾ അപേക്ഷ സമർപ്പിച്ചത്? എന്തു കാരണം പറഞ്ഞാണ് വൈകിപ്പിച്ചത്?
മാസങ്ങളായി ഇതിനു പിന്നാലെ നടക്കുകയാണ്. ഓരോന്നും നൽകുമ്പോഴും അതു പ്രശ്നമാണ് മാറ്റിക്കൊണ്ടു വരാൻ പറയും. അതു ശരിയാക്കി ചെല്ലുമ്പോൾ അടുത്ത കാര്യം പറയും. പലപ്രാവശ്യം പഞ്ചായത്ത് കയറിയിറങ്ങി. ഓരോ തവണ അപേക്ഷ സമർപ്പിക്കുമ്പോഴും 25,000 രൂപയോളം ചെലവാണ്. ഫോട്ടോ കോപ്പി എടുക്കുന്നതിനു തന്നെ നല്ല ചെലവുണ്ട്. വലിയ ഷീറ്റുകളാണ് സമർപ്പിക്കേണ്ടത്. ഒരു കോപ്പിക്കു തന്നെ 500 രൂപയോളം ആകും. ഇങ്ങനെ കാൽലക്ഷം രൂപയോളം മുടക്കി പല തവണ അപേക്ഷ സമർപ്പിച്ചു.
രാഷ്ട്രീയത്തിന്റെ പേരിലല്ല ഈ നടപടി. ഞാൻ എസ്എഫ്ഐക്കാരനായിരുന്നു. 1996ൽ കുറവിലങ്ങാട് എസ്എഫ്ഐയുടെ എരിയ സെക്രട്ടറിയായിരുന്നു. പഠിക്കുന്ന കാലത്ത് കോളജ് യൂണിയൻ ചെയർമാൻ സ്ഥാനത്തേയ്ക്ക് എസ്എഫ്ഐക്കു വേണ്ടി മത്സരിച്ചതാണ്. പാർട്ടിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്നയാളാണ് ഞാൻ. കൈക്കൂലി ചോദിച്ചതിനു ഉദ്യോഗസ്ഥനെ വിജിലൻസിനെ കൊണ്ടു പിടിപ്പിച്ചതിനുള്ള പ്രതികാരമാണ് ഇത്. എന്തോ ഔദാര്യം ചെയ്തു തരുന്നതു പോലെയാണ് അവർക്ക്. ചെയ്തു തരേണ്ടത് അവരുടെ ഉത്തരവാദിത്തമല്ലേ. ഞാൻ കൃത്യമായി ഫീസ് അടച്ചാണ് അപേക്ഷ സമർപ്പിച്ചത്. വീണ്ടും അവർക്ക് കാശ് കൊടുക്കണമെന്ന് പറയുന്നത് എന്തു ന്യായമാണ്? അതുകൊണ്ടാണ് വിജിലൻസിനെ കൊണ്ടു പിടിപ്പിച്ചത്.
ആദ്യം ഒരു തവണ പൈസ കൊടുത്തു. അപ്പോൾ തന്നെ വിജിലൻസിൽ വിവരം അറിയിച്ചെങ്കിലും ഇനിയും ചോദിച്ചാൽ അറിയിക്കാൻ പറഞ്ഞു. പിന്നീട് അവരുടെ നിർദേശപ്രകാരം നീങ്ങിയാണ് ഒരു ഉദ്യോഗസ്ഥനെ കയ്യോടെ പൊക്കിയത്. എല്ലാവരും കൈക്കൂലി ചോദിക്കും. പത്ത് അവിടെ കൊടുത്തേക്ക്, അഞ്ച് ഇവിടെ കൊടുത്തേക്ക് എന്നിങ്ങനെ. എല്ലാവരെയും ഒരുമിച്ച് പിടിക്കാൻ പറ്റില്ലല്ലോ. അതുകൊണ്ടാണ് ഒരാളെ പിടിപ്പിച്ചത്.
∙ ഇങ്ങനെയൊരു സമരമുറ തിരഞ്ഞെടുക്കാനുള്ള കാരണം എന്തായിരുന്നു?
ഞാൻ യുകെ പൗരത്വം ഉള്ളയാളാണ്. 25 വർഷത്തിലേറെയായി അവിടെയാണ്. ഇന്നലെ തിരിച്ച് യുകെയിലേക്ക് പോകേണ്ടതായിരുന്നു. ഉച്ചയ്ക്ക് ഒന്നരയ്ക്കായിരുന്നു ഫ്ലൈറ്റ്. പോകുന്നതിനു മുൻപ് ഒരു തീരുമാനമുണ്ടാക്കുന്നതിനു വേണ്ടിയാണ് പഞ്ചായത്തിൽ എത്തിയത്. ഓരോ ദിവസം കഴിയുംതോറും പ്രതീക്ഷ നഷ്ടപ്പെടുകയായിരുന്നു. അവിടെ ചെന്നാലും സമാധാനം കിട്ടില്ല. ഇത്രയും പണം ഇവിടെ മുടക്കിയതല്ലേ? അമിത പൈസ ഉണ്ടായിട്ട് തുടങ്ങിയ ബിസിനസ് അല്ല. ഒരു ആഗ്രഹത്തിന്റെ പുറത്ത് ഉള്ളതെല്ലാം എടുത്ത് തുടങ്ങിയതാണ്. രണ്ടും കൽപിച്ചാണ് ഇന്നലെ പോയത്. തീരുമാനമായില്ലെങ്കിൽ അടച്ചുപൂട്ടിയിട്ട് പോകാം എന്നാണ് കരുതിയിരുന്നത്. കെട്ടിട നമ്പറൊന്നും ഇല്ലാതെ പ്രവർത്തിച്ചാൽ എന്താണെങ്കിലും അവർ പൂട്ടിക്കും. നമ്മൾ തന്നെ അങ്ങ് പൂട്ടിയാൽ കുഴപ്പമില്ലല്ലോ.
∙ ഇതിനു മുൻപ് പരാതി നൽകിയിരുന്നില്ലേ?
ഇങ്ങനെയൊരു പ്രശ്നമുണ്ടായപ്പോൾ തന്നെ വ്യവസായി മന്ത്രി പി.രാജീവിനെ കണ്ടിരുന്നു. മന്ത്രിയുടെ ഓഫിസിൽനിന്നു തന്നെ കെ സ്വിഫ്റ്റിന്റെ കാര്യങ്ങളൊക്കെ പറഞ്ഞു തരുകയും അവർ തന്നെ അപേക്ഷ സമർപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കുകയും. എനിക്ക് ഒരു കാര്യത്തിലും ബുദ്ധിമുട്ടുണ്ടായില്ല. മന്ത്രിയുടെ നിർദേശപ്രകാരം തന്നെയാണ് ജൂലൈയിൽ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചത്. അതിനുശേഷം കാര്യങ്ങൾ ശരിയാകും എന്നാണ് വിചാരിച്ചത്.
∙ മന്ത്രിയുടെ ഇടപെടൽ വരെ ഉണ്ടായിട്ടും എൽഡിഎഫ് ഭരണത്തിന് കീഴിലുള്ള ഒരു പഞ്ചായത്തിൽനിന്ന് ഇങ്ങനെയൊരു സമീപനം ഉണ്ടാകാനുള്ള കാരണം എന്താണ്?
അവിടെയുള്ള ഉദ്യോഗസ്ഥർക്കും നേതാക്കൾക്കുമെല്ലാം ധാര്‍ഷ്‌ട്യമാണ്. യൂണിയന്റെ പിൻബലമുണ്ടെങ്കിൽ എന്തും ചെയ്യാമെന്നാണ്. മന്ത്രിയുടെ ഓഫിസിൽനിന്നു തന്നെ എത്രതവണ പരിശോധന നടത്തി. വിജിലൻസ് എസ്പി വിളിപ്പിച്ച് മുന്നറിയിപ്പ് വരെ നൽകി. ഇവർക്കാരെയും പേടിയില്ല. എന്തു ചെയ്താലും യൂണിയൻ സംരക്ഷിക്കും എന്ന അമിത ആത്മവിശ്വാസമാണ്. ഉന്നത നേതാക്കളുടെ പ്രശ്നമല്ല, ചില പ്രാദേശിക നേതാക്കളാണ് പ്രശ്നം. ഉദ്യോസ്ഥരും ഈ നേതാക്കളും തമ്മിൽ അടുത്തബന്ധമാണ്. പ്രാദേശിക നേതാക്കൾക്ക് പണം ലഭിക്കണമെങ്കിൽ ഇവർ ബിൽ പാസാക്കി കൊടുക്കണം. ഇവർ തമ്മിൽ ഒരു ടൈഅപ്പ് ഉണ്ട്.
∙ യുകെ പൗരത്വം ലഭിച്ചിട്ടും നാട്ടിൽ ഇങ്ങനെയൊരു വ്യവസായം തുടങ്ങാൻ എന്താണ് കാരണം?
എന്തൊക്കെയാണെങ്കിലും ഞാൻ ഇവിടെയുള്ള ഒരാളാണ്. നാടിനോടും നമ്മുടെ സംസ്കാരത്തോടും സ്നേഹമുള്ളയാളാണ്. പിന്നെ പഴയൊരു കമ്യൂണിസ്റ്റ്കാരൻ അല്ലേ, അതുകൊണ്ടു കൂടിയാകാം.
∙ ഇനിയുള്ള നടപടികൾ എന്താണ്?
കലക്ടർ ഉൾപ്പെടെയുള്ളവരുമായി ചർച്ചയുണ്ട്. ഇന്നലെ നൽകിയ ഉറപ്പുകൾ, രേഖാമൂലം നൽകുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇന്നലെ തന്നെ റജിസ്റ്ററിൽ രേഖപ്പെടുത്തിയിരുന്നു. ഇനി ഓൺലൈൻ പോർട്ടലിൽ റജിസ്റ്റർ ചെയ്യണം. തദ്ദേശസ്ഥാപനങ്ങളിലെ പരാതി പരിഹാരത്തിനുള്ള മൂന്നംഗ ജില്ലാതല സമിതിയാണ് കാര്യങ്ങൾ നോക്കുന്നത്. ഇവർ ഓരോരത്തരും തങ്ങളുടെ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യണം. സാങ്കേതികമായി ചില നടപടിക്രമങ്ങൾ ഉണ്ട്. എന്തായാലും മുന്നോട്ടു പോകാൻ തന്നെയാണ് തീരുമാനം.