ഹൈദരാബാദ്∙ നടനും ജനസേന പാർട്ടി അധ്യക്ഷനുമായ പവൻ കല്യാണുമായി വേദി പങ്കിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. തെലങ്കാന നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപിയുമായി ചേർന്ന് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചാണ് ഹൈദരാബാദിൽ നടന്ന പൊതുപരിപാടിയിൽ പവൻ കല്യാൺ മോദിക്കൊപ്പം പ്രത്യക്ഷപ്പെട്ടത്. ബിജെപിയുടെ ബിസി ആത്മ ഗൗരവ സഭ എന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൈദരാബാദ്∙ നടനും ജനസേന പാർട്ടി അധ്യക്ഷനുമായ പവൻ കല്യാണുമായി വേദി പങ്കിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. തെലങ്കാന നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപിയുമായി ചേർന്ന് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചാണ് ഹൈദരാബാദിൽ നടന്ന പൊതുപരിപാടിയിൽ പവൻ കല്യാൺ മോദിക്കൊപ്പം പ്രത്യക്ഷപ്പെട്ടത്. ബിജെപിയുടെ ‘ബിസി(ബാക്‌വേഡ് ക്ലാസ്) ആത്മ ഗൗരവ സഭ’ എന്ന പരിപാടിയിൽ പങ്കെടുക്കാനെത്തിയതാരുന്നു മോദി.  തിരഞ്ഞെടുപ്പിൽ എട്ടു സീറ്റിലാണ് ജൻ സേന പാർട്ടി മത്സരിക്കുന്നത്. 

സംസ്ഥാനത്ത് വലിയ മുന്നേറ്റങ്ങളുണ്ടാക്കാൻ പവൻ കല്യാണിന്റെ പാർട്ടിക്ക് സാധിച്ചിട്ടില്ലെങ്കിലും താരത്തിന്റെ വലിയ ആരാധകപിന്തുണയിലൂടെ നേട്ടം കൈവരിക്കാനാകുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ആകെയുള്ള 119 സീറ്റിൽ ഒരു സീറ്റു മാത്രം ലഭിച്ച ബിജെപി സംസ്ഥാനത്ത് കാലുറപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ജൻ സേവ പാർട്ടിയുമായി സഖ്യത്തിലേർപ്പെട്ടത്. 

ADVERTISEMENT

അതേസമയം ആന്ധ്ര പ്രദേശിൽ കെ.ചന്ദ്രബാബു നായിഡുവ‌ിന്റെ ടിഡിപിയ്ക്ക് പവൻ പിന്തുണ പ്രഖ്യാപിച്ചത് ബിജെപിയെ ചൊടിപ്പിച്ചിട്ടുമുണ്ട്. മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡിയുടെ വൈഎസ്ആർ കോൺഗ്രസ് പാർട്ടിക്കെതിരെ ആന്ധ്രയിൽ ടിഡിപിയുമായി സഖ്യമുണ്ടാക്കുമെന്നാണ് അഴിമതിക്കേസിൽ അറസ്റ്റിലായ ചന്ദ്രബാബു നായിഡുവിനെ ജയിലിലെത്തി സന്ദർശിച്ചതിനു പിന്നാലെ പവൻ കല്യാൺ അറിയിച്ചത്. എൻഡിഎ സഖ്യത്തിന്റെ ഭാഗമായിരുന്ന ടിഡിപി 2018ൽ അവരുമായുള്ള സഖ്യം അവസാനിപ്പിച്ചിരുന്നു. ഇനി അവരുമായി ഒരു കൂട്ടുകെട്ടിന് ബിജെപി തയാറാകില്ല എന്നാണ് രാഷ്ട്രീയ നിരീക്ഷകൾ പറയുന്നത്. 

എന്നാൽ ഇതൊന്നും ബിജെപിയുമായി സഖ്യമുണ്ടാക്കുന്നതിൽ പവൻ കല്യാണിനെ ബാധിച്ചിട്ടില്ല. ദേശീയ സുരക്ഷയിൽ മോദി എടുക്കുന്ന കർക്കശമായ തീരുമാനങ്ങളും തിരഞ്ഞെടുപ്പ് നേട്ടം നോക്കാതെയുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളും തന്നെ മോദിയിലേക്ക് ഏറെ അടുപ്പിച്ചെന്നാണ് പവൻ കല്യാണ്‍ ഹൈദരാബാദിലെ പരിപാടിയിൽ പറ‍ഞ്ഞത്. തെലങ്കാന സംസ്ഥാനത്തിനായുള്ള പോരാട്ടത്തിൽ ജലം, തൊഴിൽ, തെലങ്കാനയ്ക്കായി ഫണ്ട് എന്നിവയായിരുന്നു മുദ്രാവാക്യങ്ങൾ. എന്നാൽ സംസ്ഥാനം രൂപീകൃതമായിട്ടും ഇതൊന്നും നടപ്പായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 

ADVERTISEMENT

‘‘പ്രധാനമന്ത്രി നരേന്ദ്ര മോദി തിരഞ്ഞെടുപ്പു നേട്ടം നോക്കിയാണ് തീരുമാനങ്ങൾ എടുത്തിരുന്നത് എങ്കിൽ ആർട്ടിക്കിൾ 370 റദ്ദാക്കില്ലായിരുന്നു, മുത്തലാഖ് നിരോധിക്കില്ലായിരുന്നു, രാമക്ഷേത്രം നിർമിക്കില്ലായിരുന്നു. രാജ്യത്തിന്റെ വികസനവും ആഭ്യന്തരസുരക്ഷയുമാണ് പ്രധാനം. അതുകൊണ്ടാണ് എനിക്ക് മോദിയെ ഇഷ്ടം. ഇനി ഒരിക്കൽ കൂടി മോദി സർക്കാർ’’– പവൻ കല്യാൺ പറഞ്ഞു. നവംബർ 30നാണ് തെലങ്കാനയിൽ നിയമസഭ തിരഞ്ഞെടുപ്പ്. ഡിസംബർ 3നാണ് വോട്ടെണ്ണൽ.

English Summary:

In Telangana, PM Modi Shares Stage with Pawan Kalyan