അഫ്ഗാനിൽ താലിബാൻ വന്ന ശേഷം പാക്കിസ്ഥാനിൽ ഭീകരപ്രവർത്തനം വർധിച്ചു: പാക് കെയർടേക്കർ പ്രധാനമന്ത്രി
ഇസ്‌ലാമാബാദ്∙ 2021ൽ അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരത്തിൽ എത്തിയ ശേഷം പാക്കിസ്ഥാനിൽ ഭീകരവാദ പ്രവർത്തനങ്ങൾ വർധിച്ചതായി കെയർ ടേക്കർ പ്രധാനമന്ത്രി അൻവർ ഉൽ ഹക്ക് കകാർ പറഞ്ഞു.

ഇസ്‌ലാമാബാദ്∙ 2021ൽ അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരത്തിൽ എത്തിയ ശേഷം പാക്കിസ്ഥാനിൽ ഭീകരപ്രവർത്തനങ്ങൾ വർധിച്ചതായി കെയർ ടേക്കർ പ്രധാനമന്ത്രി അൻവർ ഉൽ ഹക്ക് കകാർ പറഞ്ഞു. അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്ന നടപടി ഭീകരപ്രവർത്തനമല്ലെന്നും കകാർ ചൂണ്ടിക്കാട്ടി.
‘2021ൽ അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം പിടിച്ചെടുത്തപ്പോൾ ഞങ്ങൾക്കു വലിയ പ്രതീക്ഷ ഉണ്ടായിരുന്നു. തെഹരീഖ്– ഇ–താലിബാൻ പോലെ പാക്കിസ്ഥാന് എതിരായി പ്രവർത്തിക്കുന്ന സംഘടനകൾക്കെതിരെ താലിബാൻ ശക്തമായ നടപടിയെടുക്കുമെന്നാണ് ഞങ്ങൾ കരുതിയത്. നിർഭാഗ്യമെന്നു പറയട്ടെ അഫ്ഗാനിസ്ഥാനിൽ താലിബാന്‍ അധികാരത്തിലെത്തിയതോടെ ഭീകരപ്രവർത്തനങ്ങളിൽ 60 ശതമാനം വർധനയാണ് ഉണ്ടായിരിക്കുന്നത്. പാക്കിസ്ഥാനിൽ ചാവേറാക്രമണങ്ങളും വർധിച്ചു. പാക്കിസ്ഥാനെതിരെ അഫ്ഗാൻ മണ്ണ് ഉപയോഗിക്കാൻ അവരെ അനുവദിക്കില്ല.’–കകാർ പറഞ്ഞു.
രണ്ടുവർഷത്തിനിടെ വിവിധ ആക്രമണങ്ങളിലായി പാക്കിസ്ഥാനിൽ 2,267 പേർ കൊല്ലപ്പെട്ടെന്നും അൻവർ ഉൽ ഹക്ക് കകാർ ചൂണ്ടിക്കാട്ടി. തെഹരീഖ്–ഇ–താലിബാന്‍ പാക്കിസ്ഥാനാണ് ആക്രമണം നടത്തിയത്. ഭീകരവാദ പ്രവർത്തനങ്ങള്‍ക്കായി ടിടിപി അഫ്ഗാൻ മണ്ണ് ഉപയോഗപ്പെടുത്തിയതായും അദ്ദേഹം ആരോപിച്ചു. ‘ചാവേർ ആക്രമണങ്ങളിൽ പങ്കെടുത്തവരിൽ 15 പേർ അഫ്ഗാൻ പൗരന്മാരായിരുന്നു. പാക്കിസ്ഥാന്റെ ഭീകരവിരുദ്ധ ക്യാംപയ്നിന്റെ ഭാഗമായി നടന്ന ഏറ്റമുട്ടലുകളിൽ 64 അഫ്ഗാൻ പൗരന്മാർ കൊല്ലപ്പെട്ടു. ’– കകാർ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ആഴ്ച രാജ്യത്ത് ഭീകരാക്രമണങ്ങൾ വർധിച്ചതിനു തൊട്ടു പിന്നാലെയാണ് പാക് കെയർ ടേക്കർ പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ എന്നത് ശ്രദ്ദേയമാണ്. അഫ്ഗാനിസ്ഥാനിൽ ടിടിപി കേന്ദ്രങ്ങള്‍ വധിച്ചതായി അടുത്തിടെ യുഎൻ പുറത്തുവിട്ട റിപ്പോർട്ടിലും വ്യക്തമാക്കുന്നുണ്ട്. അഫ്ഗാൻ കേന്ദ്രീകരിച്ച് പാക്കിസ്ഥാൻ വിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നതായും റിപ്പോർട്ടുണ്ട്.