ADVERTISEMENT

കോട്ടയം∙ കോട്ടയം ലോക്സഭാ സീറ്റിൽ ആരു മത്സരിക്കുമെന്നത് സംബന്ധിച്ച് യുഡിഎഫിൽ തർക്കങ്ങളില്ലെന്ന് കേരള കോൺഗ്രസ് നേതാവ് പി.ജെ. ജോസഫ്. കോട്ടയം സീറ്റിൽ കേരളാ കോൺഗ്രസ് മത്സരിക്കും. അനൗദ്യോഗിക ചർച്ചകൾ നടക്കുകയാണ്. കോട്ടയം സീറ്റ് കോൺഗ്രസ് ഏറ്റെടുക്കുമെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്നും പി.ജെ. ജോസഫ് പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള ഒരുക്കങ്ങളുടെ ഭാഗമായാണ് കോട്ടയം പാലായിൽ ജോസഫ് വിഭാഗം ക്യാംപ് സംഘടിപ്പിച്ചത്. 

‘‘പാർട്ടി ബൂത്തുതലത്തിൽ സംഘടിപ്പിക്കാനുള്ള ക്യാംപാണ് വച്ചിരിക്കുന്നത്. സീറ്റിനെ സംബന്ധിച്ച് സംശയങ്ങളൊന്നുമില്ല. മറ്റു കാര്യങ്ങളിലേക്കു കടക്കും. കോട്ടയം സീറ്റിനെച്ചൊല്ലി തർക്കങ്ങളൊന്നുമില്ല. കോട്ടയം സീറ്റ് തന്നെ വേണം. മറ്റുകാര്യങ്ങൾ അടിസ്ഥാനരഹിതമാണ്. സീറ്റ് സംബന്ധിച്ച ചർച്ചകൾ ഔദ്യോഗികമായി തുടങ്ങിയിട്ടില്ല. പക്ഷേ സംശയങ്ങളൊന്നുമില്ല’’ – ക്യാംപിനു പുറത്ത് മാധ്യമങ്ങളോടു സംസാരിക്കവെ ജോസഫ് വ്യക്തമാക്കി. 

കോട്ടയം സീറ്റിൽ ജോസഫിന് ശക്തരായ സ്ഥാനാർഥികളില്ലെന്നാണ് കോൺഗ്രസ് ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തൽ. ഇതിന്റെ പശ്ചാത്തലത്തിലാണ് മണ്ഡലം വിട്ടുകൊടുക്കില്ലെന്ന നിലപാട് ജോസഫ് നടത്തിയത്.

English Summary:

Kerala Congress to Contest Kottayam Lok Sabha Seat: No Dispute, Says Joseph

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com