സനാതന ധർമം: എന്തു ഗവേഷണമാണ് ഉദയനിധി നടത്തിയതെന്ന് മദ്രാസ് ഹൈക്കോടതി
ചെന്നൈ∙ സനാതന ധർമത്തെക്കുറിച്ചു സംസാരിക്കാൻ എന്തു ഗവേഷണമാണു മന്ത്രി ഉദയനിധി സ്റ്റാലിൻ നടത്തിയതെന്ന ചോദ്യവുമായി മദ്രാസ് ഹൈക്കോടതി. ജാതിയുടെ അടിസ്ഥാനത്തിലുള്ള വിഭജനത്തെ സനാതന ധർമം സൂചിപ്പിക്കുന്നെന്ന് ഏതു ഗ്രന്ഥത്തിൽ നിന്നാണു മനസ്സിലാക്കിയതെന്നും ജസ്റ്റിസ് അനിത സുമന്ത് ചോദിച്ചു.

സനാതനധർമത്തെ പകർച്ചവ്യാധിയോട് ഉപമിച്ചിട്ടും ഉദയനിധി നിയമസഭാംഗമായി തുടരുന്നതിനെ ചോദ്യം ചെയ്തുള്ള ഹർജി പരിഗണിക്കവേയാണു ചോദ്യങ്ങൾ.
പെരിയോർ എന്ന ഇ.വി.രാമസാമിയുടെയും ബി.ആർ.അംബേദ്കറുടെയും പ്രസംഗങ്ങളുടെയും എഴുത്തുകളുടെയും അടിസ്ഥാനത്തിലാണ് മന്ത്രി അങ്ങനെ പറഞ്ഞതെന്ന് ഉദയനിധിയുടെ അഭിഭാഷകൻ പി.വിൽസൺ പറഞ്ഞു. ഹർജിക്കാരൻ പോലും ബനാറസിലെ സെൻട്രൽ ഹിന്ദു കോളജ് ബോർഡ് ഓഫ് ട്രസ്റ്റി പ്രസിദ്ധീകരിച്ച സനാതന ധർമ പുസ്തകത്തിന്റെ 1902ലെ പതിപ്പിനെയാണ് ആശ്രയിക്കുന്നതെന്ന് അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
ഇതിൽ, സനാതന ധർമം മനുസ്മൃതി ഉൾപ്പെടെയുള്ള 4 സ്മൃതികളെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് വ്യക്തമായി പറയുന്നു, അത് വർണങ്ങൾ അല്ലെങ്കിൽ ജനനം വഴി ജാതിയുടെ അടിസ്ഥാനത്തിൽ മനുഷ്യനെ വിഭജിക്കുന്നതാണെന്നു പറയുന്നുണ്ട്. ഈ പ്രസിദ്ധീകരണങ്ങളെ അടിസ്ഥാനമാക്കിയാണ് മന്ത്രിയുടെ പ്രസംഗമെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് ഇതേ പുസ്തകത്തിന്റെ പതിപ്പും മന്ത്രിയുടെ പ്രസംഗത്തിന്റെ വിഡിയോയും ഹാജരാക്കാൻ നിർദേശിച്ച കോടതി കേസ് മാറ്റിവച്ചു.