ഹരിയാനയിൽ വ്യാജമദ്യ ദുരന്തത്തിൽ 19 മരണം; 7 പേർ അറസ്റ്റിൽ, മറ്റു പ്രതികൾക്കായി അന്വേഷണം
ചണ്ഡീഗഡ്∙ ഹരിയാനയിലുണ്ടായ വ്യാജമദ്യ ദുരന്തത്തിൽ 19 മരണം. ഇന്നലെ രാത്രി മദ്യം കഴിച്ചവരാണ് മരിച്ചത്. യമുനാനഗറിലെ മണ്ഡേബാരി, പജ്‌ട്ടോ കാ മർജാ, ഫൂസ്ഗഡ്, സാരൻ എന്നീ ഗ്രാമങ്ങളിലേയും സമീപ ജില്ലയായ അംബാലയിലെയും ആളുകളാണ് മരിച്ചത്. വ്യാഴാഴ്ച ഉത്തർപ്രദേശിൽ നിന്നുള്ള 2 അതിഥി തൊഴിലാളികളും മദ്യം കഴിച്ചതിനെ തുടർന്ന് മരിച്ചിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് 7 പേരെ പൊലീസ് അറസ്റ്റു ചെയ്തു. മദ്യക്കച്ചവടക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ടു നടന്ന ജനകീയ പ്രക്ഷോഭത്തെ തുടർന്നാണ് പ്രതികളെ പിടികൂടിയത്. കോൺഗ്രസ് നേതാവിന്റെയും ജനനായക് ജനതാ പാർട്ടി (ജെജെപി) നേതാവിന്റെയും മക്കൾ ഉൾപ്പെടെയുള്ളവരാണ് അറസ്റ്റിലായത്.
അതേസമയം, വ്യാജമദ്യ ദുരന്തവുമായി ബന്ധപ്പെട്ട് മനോഹർ ലാൽ ഖട്ടർ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തി. മദ്യദുരന്തങ്ങളിൽനിന്ന് സർക്കാർ പാഠം പഠിച്ചില്ലെന്ന് പ്രതിപക്ഷം വിമർശിച്ചു. സംഭവത്തിൽ ഉൾപ്പെട്ട കൂടുതൽ പ്രതികളെ കണ്ടെത്തുന്നതിനായി അന്വേഷണം പുരോഗമിക്കുകയാണ്.
ഇതിനിടെ പൊലീസ് പരിശോധനയിൽ 200 കുപ്പി മദ്യവും 14 ഡ്രമ്മുകളും മദ്യം നിർമ്മിക്കുന്നതിനായി ഉപയോഗിക്കുന്ന വസ്തുക്കളും അംബാല ജില്ലയിലെ ഉപേക്ഷിക്കപ്പെട്ട ഫാക്‌ടറിയിൽനിന്ന് കണ്ടെത്തി. മദ്യവ്യാപാരികളെ ഭയന്നാണ് അവർക്കെതിരെ സംസാരിക്കാത്തതെന്ന് നാട്ടുകാർ പറഞ്ഞു. വ്യാജ മദ്യദുരന്തവുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കുന്നതിനായി പ്രത്യേക പൊലീസ് സംഘം രൂപീകരിച്ചു.