ദുരിതാശ്വാസനിധി ദുർവിനിയോഗം ചെയ്തെന്ന ഹർജി: ലോകായുക്ത വിധി തിങ്കളാഴ്ച
തിരുവനന്തപുരം∙ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുർവിനിയോഗം ചെയ്തെന്ന ഹർജിയിൽ ലോകായുക്ത ഫുൾബെഞ്ച് തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30ന് വിധി പറയും. മൂന്നംഗ ബെഞ്ചാണു വിധി പറയുക. ചട്ടം ലംഘിച്ചു ദുരിതാശ്വാസ ഫണ്ട് വകമാറ്റിയതിൽ

തിരുവനന്തപുരം∙ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുർവിനിയോഗം ചെയ്തെന്ന ഹർജിയിൽ ലോകായുക്ത ഫുൾബെഞ്ച് തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30ന് വിധി പറയും. മൂന്നംഗ ബെഞ്ചാണു വിധി പറയുക. ചട്ടം ലംഘിച്ചു ദുരിതാശ്വാസ ഫണ്ട് വകമാറ്റിയതിൽ മുഖ്യമന്ത്രിയെയും ഒന്നാം പിണറായി വിജയൻ സർക്കാരിലെ 18 മന്ത്രിമാരെയും എതിർകക്ഷികളാക്കി 2018 സെപ്റ്റംബർ ഏഴിനാണു ഹർജി ഫയൽ ചെയ്തത്.
ആർ.എസ്. ശശികുമാറാണ് ഹർജിക്കാരൻ. പരാതിയിൽ തീരുമാനമെടുക്കുന്നതിനായി മൂന്നംഗ ബെഞ്ചിന് മാർച്ച് 31ന് ലോകായുക്ത ഡിവിഷൻ ബെഞ്ച് വിടുകയായിരുന്നു. ഡിവിഷൻ ബെഞ്ചിലുണ്ടായ ഭിന്നവിധിയെ തുടർന്നായിരുന്നു ഇത്. വിധി പറയുന്നതിൽ നിന്നും ഉപലോകായുക്തമാരായ ജസ്റ്റിസ് ഹാറൂൺ അൽ റഷീദിനെയും ബാബു മാത്യു പി.ജോസഫിനെയും ഒഴിവാക്കണമെന്ന ഹർജിയിലും വിധി പറയും.
എൻസിപി നേതാവ് ഉഴവൂർ വിജയന്റെ കുടുംബത്തിന് 25 ലക്ഷം രൂപയും ചെങ്ങന്നൂർ മുൻ എംഎൽഎ കെ.കെ.രാമചന്ദ്രൻ നായരുടെ വായ്പ വീട്ടാൻ എട്ടര ലക്ഷം രൂപയും സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അകമ്പടി പോകുന്നതിനിടെ അപകടത്തിൽപെട്ട പൊലീസുകാരന്റെ കുടുംബത്തിന് 20 ലക്ഷം രൂപയും ദുരിതാശ്വാസ നിധിയിൽനിന്ന് അനുവദിച്ചതു സ്വജനപക്ഷ പാതമാണെന്ന് ആരോപിച്ചാണു പരാതി.