ഹമാസ്–ഇസ്രയേൽ യുദ്ധശേഷം ഗാസ ആരു ഭരിക്കും?; യുഎസിന്റെ ഇടപെടലും നെതന്യാഹുവിന്റെ തുറന്നുപറച്ചിലും
ജറുസലം∙ ഹമാസിനെ പൂർണമായി ഉൻമൂലനം ചെയ്യുമെന്ന പ്രഖ്യാപനവുമായി ഇസ്രയേൽ നടത്തുന്ന ആക്രമണം അവസാനിക്കുമ്പോൾ ഗാസ ഭരിക്കുന്നത് ആരാകും? പോരാട്ടം അഞ്ചാഴ്ച പിന്നിടുമ്പോൾ ഉയർന്നുവരുന്ന പ്രധാന ചോദ്യം ഇതാണ്. ഒക്ടോബർ ഏഴിന് ഇസ്രയേലിൽ ഹമാസ് നടത്തിയ മിന്നലാക്രമണത്തിനു പിന്നാലെയാണ് ഗാസയിൽ ഇസ്രയേലിന്റെ പ്രത്യാക്രമണം ആരംഭിച്ചത്. ഇസ്രയേലിന്റെ ആക്രമണത്തിൽ ഇതുവരെ ഗാസയിൽ 4505 കുട്ടികളടക്കം 11,078 പലസ്തീൻകാർ കൊല്ലപ്പെട്ടെന്നാണ് കണക്ക്. 2650 പേരെ കാണാതായി. യുദ്ധം ആരംഭിച്ചശേഷം നൂറിലേറെ ജീവനക്കാർ കൊല്ലപ്പെട്ടതായി യുഎൻ പലസ്തീൻ അഭയാർഥി ഏജൻസിയും (യുഎൻആർ ഡബ്യുഎ) അറിയിച്ചു.

25 ലക്ഷത്തോളം ജനങ്ങൾ പാർക്കുന്ന ഗാസ, 2007 മുതൽ ഹമാസിന്റെ ഭരണത്തിനു കീഴിലാണ്. പലസ്തീൻ അതോറിറ്റിയുമായുള്ള യുദ്ധത്തിലാണ് ഹമാസ് അധികാരം പിടിച്ചെടുത്തത്. ഗാസയുടെ നിയന്ത്രണം ഹമാസിൽനിന്ന് പലസ്തീൻ അതോറിറ്റി തിരിച്ചെടുക്കണമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ കഴിഞ്ഞ മാസം അവസാനം ആവശ്യപ്പെട്ടിരുന്നു.
ഇസ്രയേൽ അധിനിവേശ വെസ്റ്റ് ബാങ്കിൽ നിലവിൽ പലസ്തീൻ അതോറിറ്റിക്ക് ഭാഗികമായ ഭരണനിയന്ത്രണം ഉണ്ട്. എന്നാൽ വെസ്റ്റ് ബാങ്ക്, കിഴക്കൻ ജറുസലം, ഗാസ എന്നിവയുമായി ബന്ധപ്പെട്ട് പതിറ്റാണ്ടുകളായുള്ള ഇസ്രയേൽ-പലസ്തീൻ സംഘർഷത്തിന് സമഗ്രമായ രാഷ്ട്രീയ പരിഹാരം കണ്ടെത്തിയാൽ മാത്രമേ പലസ്തീൻ അതോറിറ്റിക്ക് ഗാസയിൽ അധികാരം ഏറ്റെടുക്കാൻ കഴിയൂ എന്നാണ് പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് ഈ മാസമാദ്യം ബ്ലിങ്കനുമായി നടത്തിയ കൂടിക്കാഴ്ചയിൽ വ്യക്തമാക്കിയത്. കഴിഞ്ഞ ബുധനാഴ്ച ബ്ലിങ്കൻ വീണ്ടും പലസ്തീൻ നേതൃത്വം നൽകുന്ന ഭരണത്തെക്കുറിച്ചും പലസ്തീൻ അതോറിറ്റിയുടെ കീഴിൽ വെസ്റ്റ് ബാങ്കുമായി ലയിക്കുന്ന ഗാസയെക്കുറിച്ചും സംസാരിച്ചിരുന്നു.
∙ നെതന്യാഹു പറയുന്നത്
പലസ്തീൻ അതോറിറ്റിയെ മാറ്റിനിർത്താൻ ദീർഘകാലം ശ്രമിച്ചിരുന്ന ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു, ഗാസ വീണ്ടും കൈവശപ്പെടുത്താൻ ഇസ്രയേൽ പദ്ധതിയിടുന്നില്ലെന്നാണ് കഴിഞ്ഞ ബുധനാഴ്ച പറഞ്ഞത്. 1967ൽ ഇസ്രയേൽ ഗാസ പിടിച്ചെടുത്തിരുന്നു. 2005ൽ അധികാരം പലസ്തീൻ അതോറിറ്റിക്ക് വിട്ടുകൊടുക്കുന്നതുവരെ അവർ അവിടെ തുടർന്നു.
‘‘ഞങ്ങൾ ഗാസ ഭരിക്കാൻ ശ്രമിക്കുന്നില്ല. ഞങ്ങൾ അതു കൈവശപ്പെടുത്താനും ശ്രമിക്കുന്നില്ല. പക്ഷേ ഞങ്ങൾക്കും ആ പ്രദേശത്തിനും നല്ലൊരു ഭാവി ഒരുക്കാനാണ് ശ്രമിക്കുന്നത്.’’ – നെതന്യാഹു പറഞ്ഞു. അവിടെയൊരു സിവിലിയൻ സർക്കാരിനെ കണ്ടത്തേണ്ടതുണ്ടെന്നുകൂടി നെതന്യാഹു പറഞ്ഞെങ്കിലും, അതിന് ആര് മുൻകൈ എടുക്കുമെന്ന് അദ്ദേഹം വിശദീകരിച്ചില്ല.
ഈ സാഹചര്യത്തിൽ ഗാസ ഭരിക്കാൻ ഒരാളും തയാറാകുമെന്ന് കരുതുന്നില്ലെന്നാണ് പലസ്തീൻ ലെജിസ്ലേറ്റീവ് കൗൺസിൽ ഡപ്യൂട്ടി സ്പീക്കർ ഹസൻ ക്രെയ്‌ഷെ പറഞ്ഞത്. 2007ൽ മുതൽ ഇതുവരെ ലെജിസ്ലേറ്റീവ് കൗൺസിൽ ഒരു യോഗം പോലും ചേർന്നിട്ടില്ല. ‘‘ഒരു പലസ്തീനിയും വിവേകമുള്ള ഒരു വ്യക്തിയും അമേരിക്കയുടെയോ ഇസ്രയേലിന്റെയോ ടാങ്കിൽ ഗാസയിലേക്ക് മടങ്ങാൻ തയാറാകില്ല.’’ – ക്രെയ്ഷെ പറഞ്ഞു.
∙ ഹമാസ് പറയുന്നത്
ഗാസയിൽ ഒരു ‘പാവ സർക്കാരിനെ’ അംഗീകരിക്കില്ലെന്നും പ്രദേശത്ത് തുടരുമെന്നുമാണ് ലെബനൻ ആസ്ഥാനമായുള്ള മുതിർന്ന ഹമാസ് ഉദ്യോഗസ്ഥൻ ഒസാമ ഹംദാൻ ഈയാഴ്ച ആദ്യം പറഞ്ഞത്. ‘‘അവർക്കും ഇസ്രയേലിന്റെ അധിനിവേശത്തിനും അനുയോജ്യമായ ഒരു ഭരണം സൃഷ്ടിക്കുന്നതിനുള്ള പദ്ധതികൾ അമേരിക്ക അടിച്ചേൽപ്പിക്കാൻ ഞങ്ങളുടെ ആളുകൾ അനുവദിക്കില്ല.’’– ഹംദാൻ പറഞ്ഞു.
ഹമാസിന്റെ ഭാവി പലസ്തീൻ ജനതയിൽനിന്നു വേർപെടുത്താൻ കഴിയില്ലെന്ന് ഹമാസിന്റെ നാടുകടത്തപ്പെട്ട രാഷ്ട്രീയകാര്യ ഉപമേധാവി സലേഹ് അൽ അരൂരി അഭിപ്രായപ്പെട്ടു. ഹമാസിന്റെ ഭാവിയെന്നത് പലസ്തീന്റെ ഭാവി തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. പ്രദേശത്തിന്മേൽ അടിച്ചേൽപ്പിക്കുന്ന ഏത് അധികാരത്തെയും എതിർക്കുമെന്ന് ഹമാസിനൊപ്പം പോരാടുന്ന പലസ്തീൻ ഗ്രൂപ്പായ ഇസ്‌ലാമിക് ജിഹാദും വ്യക്തമാക്കി. ‘‘ഗാസ ഭരിക്കാൻ ഒരു രാജ്യാന്തര സേനയെ വിന്യസിക്കുകയാണെങ്കിൽ പലസ്തീൻ ജനത അതിനെ അധിനിവേശ ശക്തിയായി കണക്കാക്കുകയും എതിർക്കുകയും ചെയ്യും.’’– ഇസ്‌ലാമിക് ജിഹാദ് ഡപ്യൂട്ടി സെക്രട്ടറി ജനറൽ മുഹമ്മദ് അൽ ഹിന്ദി പറഞ്ഞു.
ഗാസയുടെ നിയന്ത്രണം ഏറ്റെടുക്കാൻ പലസ്തീൻ അതോറിറ്റി സമ്മതിച്ചാലും ഹമാസുമായി കരാറിൽ എത്താതെ അതിനു സാധിക്കില്ലെന്ന് ഗാസയിലെ നയതന്ത്ര വിദഗ്ധനായ പ്രഫ. ജമാൽ അൽ-ഫാദി പറയുന്നു. പലസ്തീൻ അതോറ്റിയുടെ ഭരണം ആഭ്യന്തരയുദ്ധത്തിനുള്ള സാധ്യത വർധിപ്പിക്കുമെന്നും വാർത്താ ഏജൻസിയായ എഎഫ്പിയോട് അദ്ദേഹം പറഞ്ഞു.