3 ഭാര്യമാരുമായി സന്തോഷ ജീവിതം, ഉത്തമ രൂപമാകാൻ പ്ലാസ്റ്റിക് സർജറി; താരങ്ങളായി യുവതികളും യുവാവും
വാഷിങ്ടൻ ∙ ഒരു വീട്ടിൽ മൂന്നു ഭാര്യമാരുമായി സന്തോഷകരമായ കുടുംബജീവിതം നയിക്കുന്ന അസാധാരണക്കാരനായ അമേരിക്കക്കാരനെപ്പറ്റിയാണു സമൂഹമാധ്യമങ്ങളിലെ ചർച്ച. ‘ഉത്തമ രൂപം’ കിട്ടാനായി മൂന്നു ഭാര്യമാർക്കും പ്ലാസ്റ്റിക് സർജറി ചെയ്യാൻ പണം നൽകിയും ഇയാൾ വാർത്തകളിൽ ഇടംപിടിച്ചു. സംരംഭകനായ മാസയാ ആൻഡ്രൂസ് ആണ് കഥയിലെ നായകൻ. സ്റ്റെഫാനി, റോസ്, ഡെസറായ് എന്നിവരാണ് ഇദ്ദേഹത്തിന്റെ ഭാര്യമാർ.

ഒരേ സമയം ഒന്നിലധികം വ്യക്തികളോടു പരസ്പര സമ്മതത്തോടെ ലൈംഗികബന്ധം പുലർത്തുന്ന ‘പോളിമറസ്’ ബന്ധത്തിലേക്ക് അവിചാരിതമായാണ് എത്തിപ്പെട്ടതെന്നു മാസയാ പറയുന്നു. സ്റ്റെഫാനിയുമായുള്ള ബന്ധം ഉപേക്ഷിച്ചു റോസിനെ ഡേറ്റിങ് ചെയ്യാൻ മാസയാ ആരംഭിച്ചു. സ്റ്റെഫാനി തിരികെ വരികയും റോസിനെയും ഉൾപ്പെടുത്തി ഒരുമിച്ചു ജീവിക്കാമെന്നു തീരുമാനിക്കുകയുമായിരുന്നു. മൂന്നു പേരുടെയും സ്നേഹബന്ധം മുന്നോട്ടുപോകവെയാണു ഡെസറായ് ഇവരുടെ പങ്കാളിയായത്.
‘‘ഞങ്ങൾ വേർപിരിയാൻ തീരുമാനിച്ച ശേഷമാണു മറ്റൊരു സ്ത്രീയെ ജീവിതത്തിലേക്കു കൊണ്ടുവന്നത്. കാരണം സ്റ്റെഫാനി ബൈസെക്‌ഷ്വൽ (ആണിനോടും പെണ്ണിനോടും ലൈംഗികാർഷണമുള്ളയാൾ) ആണ്. പിന്നെ മറ്റൊരു പെൺസുഹൃത്തിനെക്കൂടി ആവശ്യമായതിനാൽ നാലാമത്തെയാളും ഞങ്ങളുടെ ഭാഗമായി’’– അഭിമുഖത്തിൽ മാസയാ പറഞ്ഞു. ‘സഹോദരി ഭാര്യമാർ’ എന്നാണു യുവതികൾ പരസ്പരം വിശേഷിപ്പിക്കുന്നത്.
ഭർത്താവുമായി ചെലവിടാനുള്ള സമയം മൂവരും കൃത്യമായി വിഭജിച്ചെടുത്തതിനാൽ വഴക്കുണ്ടാകാറില്ല. ഭർത്താവിനെ സന്തോഷിപ്പിക്കാനാണു പ്ലാസ്റ്റിക് സർജറി നടത്താൻ തീരുമാനിച്ചത്. ‘ഉത്തമ ശരീരമാതൃക’ മാസയാ വരച്ചു നൽകിയിട്ടുണ്ട്. അതുപോലെ ശരീരത്തെ മാറ്റിയെടുക്കാനുള്ള ശ്രമത്തിലാണു യുവതികൾ. നിലവിലെ ശരീരത്തിൽ സന്തോഷവും ആത്മവിശ്വാസവുമുണ്ടെങ്കിലും കോസ്മറ്റിക് സർജറി ചെയ്താൽ കൂടുതൽ അഴകുള്ളവരാകും എന്നാണ് ഇവരുടെ വാദം. ടിവി ഷോകളിൽ പ്രത്യക്ഷപ്പെടാറുള്ള നാൽവർ സംഘം സമൂഹമാധ്യമങ്ങളിലും താരങ്ങളാണ്.