ന്യൂഡൽഹി∙ അദാനി കമ്പനിയുടെ ഉപദേശകനെ പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ധ സമിതി പാനലിൽ ഉൾപ്പെടുത്തിയതിനെതിരെ വൻ പ്രതിഷേധം. അദാനി ഗ്രീൻ എനർജി ലിമിറ്റഡ് (എജിഇഎൽ) ഉപദേഷ്ടാവ് ജനാർദൻ ചൗധരിയെയാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം രൂപീകരിച്ച ഹൈഡ്രോ ഇലക്ട്രിസിറ്റി, റിവർ വാലി പദ്ധതികൾക്കുവേണ്ടിയുള്ള വിദഗ്ധ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ അദാനി കമ്പനിയുടെ ഉപദേശകനെ പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ധ സമിതി പാനലിൽ ഉൾപ്പെടുത്തിയതിനെതിരെ വൻ പ്രതിഷേധം. അദാനി ഗ്രീൻ എനർജി ലിമിറ്റഡ് (എജിഇഎൽ) ഉപദേഷ്ടാവ് ജനാർദൻ ചൗധരിയെയാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം രൂപീകരിച്ച ഹൈഡ്രോ ഇലക്ട്രിസിറ്റി, റിവർ വാലി പദ്ധതികൾക്കുവേണ്ടിയുള്ള വിദഗ്ധ സമിതിയുടെ ഏഴംഗങ്ങളിൽ ഒരാളായി നിയമിച്ചത്. സെപ്റ്റംബറിലായിരുന്നു സമിതി പുനഃക്രമീകരിച്ച് ചൗധരിയെ ഉൾപ്പെടുത്തിയത്. ‘ഭിന്ന താൽപര്യം’ എന്ന വാദം ഉയർത്തി പ്രതിപക്ഷം കേന്ദ്ര സർക്കാരിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

സെപ്റ്റംബറിൽ രൂപീകരിച്ച സമിതിയുടെ ആദ്യ യോഗം നടന്നത് ഒക്ടോബർ 17–18 തീയതികളിലാണ്. ഇന്ന് പരിഗണനയ്ക്കെടുത്ത പദ്ധതികളിലൊന്ന് അദാനിയുടേതായിരുന്നു. മഹാരാഷ്ട്രയിലെ സത്താറയിൽ എജിഇഎൽ നിർമിക്കുന്ന 1,500 മെഗാവാട്ട് തലാലി പമ്പിങ് സ്റ്റോറേജ് പദ്ധതിയായിരുന്നു പരിഗണനയ്ക്കു വന്നതെന്ന് പരിസ്ഥിതി മന്ത്രാലയത്തിന്റെ പോർട്ടലിൽ ലഭ്യമായ മിനിറ്റ്സിൽനിന്നു വ്യക്തമാകുന്നുവെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.

ADVERTISEMENT

∙ ‘യോഗത്തിൽ നിന്നു വിട്ടുനിന്നു’

അതേസമയം, ഒക്ടോബർ 17ന് നടന്ന യോഗത്തിൽ പങ്കെടുത്തെങ്കിലും എജിഇഎലിന്റെ പദ്ധതി പരിഗണിച്ചപ്പോൾ മാറിനിന്നുവെന്ന് ചൗധരി പിടിഐയോട് പറഞ്ഞു. എജിഇഎലിന്റെ ഉപദേഷ്ടാവായി പ്രവർത്തിക്കുന്നുണ്ടെങ്കിലും കമ്പനിയുടെ ശമ്പളം വാങ്ങുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എൻഎച്ച്പിസിയിൽ 36 വർഷം സേവനം ചെയ്ത ചൗധരി 2020 മാർച്ചിൽ ടെക്നിക്കൽ ഡയറക്ടർ ആയാണ് വിരമിച്ചത്. എജിഇഎലിൽ ചുമതലയേറ്റത് 2022 ഏപ്രിലിൽ ആണ്. വിദഗ്ധ സമിതിയിൽ ഉൾപ്പെടുന്നതിനു മുൻപുതന്നെ മന്ത്രാലയത്തെ നിലവിലെ ജോലിയെക്കുറിച്ച് അറിയിച്ചിരുന്നുവെന്നും ചൗധരി പറയുന്നു.

ADVERTISEMENT

∙ വിദഗ്ധ സമിതിയുടെ തീരുമാനം നിർണായകം

വിവിധ പദ്ധതികളുടെ പരിസ്ഥിതി അവലോകനവും അവ മൂലമുണ്ടാകുന്ന ആഘാതവും വിലയിരുത്തി പരിസ്ഥിതി മന്ത്രാലയത്തിനു ശുപാർശ നൽകുകയാണ് വിദഗ്ധ സമിതിയുടെ ചുമതല. ഈ ശുപാർശകളുടെ അടിസ്ഥാനത്തിൽ പദ്ധതിക്ക് ക്ലിയറൻസ് കൊടുക്കണോ അതോ തള്ളണോ എന്ന് മന്ത്രാലയം തീരുമാനമെടുക്കും.

English Summary:

Environment Ministry's Panel Faces Backlash Over Adani Advisor's Role