കണ്ണൂരിൽ ക്ലാസ് മുറിയിൽ വിദ്യാർഥി പെപ്പർ സ്പ്രേ അടിച്ചു; 15 വിദ്യാർഥികള്‍ ആശുപത്രിയിൽ
പയ്യന്നൂർ (കണ്ണൂർ)∙ ക്ലാസ് മുറിയിൽ വിദ്യാർഥി പെപ്പർ സ്പ്രേ അടിച്ചതിനെ തുടർന്ന് ശ്വാസം മുട്ടൽ അനുഭവപ്പെട്ട 15 വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തായിനേരി എസ്എബിടിഎം ഹയർ സെക്കൻഡറി സ്കൂളിൽ ഇന്ന് രാവിലെ 9.15നാണ് സംഭവം. സ്കൂളിന്റെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന ഒൻപതാം ക്ലാസിലെ ഒരു ഡിവിഷനിലാണ് സംഭവം.

അധ്യാപിക ക്ലാസിൽ എത്തുമ്പോൾ ക്ലാസിൽ വല്ലാത്തൊരു ഗന്ധം അനുഭവപ്പെട്ടു. അധ്യാപിക കാര്യം തിരക്കുമ്പോഴേക്കും കുട്ടികൾ പലരും നിർത്താതെ ചുമയ്ക്കാൻ തുടങ്ങി. സംഭവം അറിഞ്ഞ് മറ്റു അധ്യാപകരും ക്ലാസ് മുറിയിലെത്തി. തുടർന്ന് കുട്ടികളെ താഴത്തെ ക്ലാസ് മുറിയിലേക്ക് മാറ്റി. പിന്നാലെ കുട്ടികളുടെ ബാഗ് പരിശോധിച്ചപ്പോഴാണ് ഒരു കുട്ടിയുടെ ബാഗില്‍നിന്ന് പെപ്പർ സ്പ്രേ കണ്ടെത്തിയത്.
സാധാരണ ബോഡി സ്പ്രേയാണെന്ന് കരുതിയാണ് ക്ലാസ് മുറിയിൽ സ്പ്രേ പ്രയോഗിച്ചതെന്ന് കുട്ടി അധ്യാപകരോട് പറഞ്ഞു. അസ്വസ്ഥത പ്രകടിപ്പിച്ച 15 വിദ്യാർഥികളെയും അധ്യാപകരാണ് ആശുപത്രിയിൽ എത്തിച്ചത്.
‘‘എല്ലാ വിദ്യാർഥികളെയും മറ്റൊരു ക്ലാസിലേക്ക് മാറ്റിയശേഷം വിദ്യാർഥികളുടെ ബാഗ് പരിശോധിച്ചു. ഒരു വിദ്യാർഥിയുടെ ബാഗിൽ പെപ്പർ സ്‌പ്രേ കണ്ടെത്തി. വിദ്യാർഥിയെ വിളിച്ചു ചോദിച്ചപ്പോൾ, അറിയാതെ ചെയ്തുനോക്കിയതാണെന്നു പറഞ്ഞു. അസ്വസ്ഥതയുണ്ടായ കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റി. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണ്’’– സ്കൂളിലെ അധ്യാപകൻ പറഞ്ഞു.