വിഴിഞ്ഞം തുറമുഖം: ഒരു വിഭാഗത്തിന് നഷ്ടപരിഹാരം കിട്ടിയില്ലെന്ന് മത്സ്യത്തൊഴിലാളികൾ; മന്ത്രിയെ തടഞ്ഞു
തിരുവനന്തപുരം ∙ കോവളത്തു തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിലിനെ തടഞ്ഞ് മത്സ്യത്തൊഴിലാളികൾ. കോവളം അനിമേഷൻ സെന്ററിൽ പരിപാടിക്കെത്തിയപ്പോഴാണു മന്ത്രിയെ തടഞ്ഞത്. പൊലീസ് ബലം പ്രയോഗിച്ച്

തിരുവനന്തപുരം ∙ കോവളത്തു തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിലിനെ തടഞ്ഞ് മത്സ്യത്തൊഴിലാളികൾ. കോവളം അനിമേഷൻ സെന്ററിൽ പരിപാടിക്കെത്തിയപ്പോഴാണു മന്ത്രിയെ തടഞ്ഞത്. പൊലീസ് ബലം പ്രയോഗിച്ച് മത്സ്യത്തൊഴിലാളികളെ മാറ്റി. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ടു നൽകുന്ന നഷ്ടപരിഹാരം ഒരു വിഭാഗത്തിനു ലഭിച്ചില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.
വിഴിഞ്ഞം തുറമുഖ നഷ്ടപരിഹാര പാക്കേജ് വിതരണത്തിനാണു മന്ത്രി എത്തിയത്. പ്രതിഷേധക്കാരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി, തുടർന്ന് മന്ത്രിയുടെ വാഹനം കടത്തിവിട്ടു. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന സമയത്ത് 336 പേരുടെ പട്ടിക കൈമാറിയിരുന്നതായി മത്സ്യത്തൊഴിലാളികൾ പറഞ്ഞു. 120 പേർക്ക് 2 ലക്ഷം രൂപ വീതം കൊടുത്തു. 1500ൽ അധികം തൊഴിലാളികൾക്ക് നഷ്ടപരിഹാരം നൽകിയിട്ടില്ല. പ്രതിഷേധം ശക്തമാക്കുമെന്നും മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു.
കട്ടമര തൊഴിലാളികൾക്കാണ് ഇന്ന് നഷ്ടപരിഹാരം വിതരണം ചെയ്തത്. കട്ടമര തൊഴിലാളികൾക്ക് 4.20 ലക്ഷവും അനുബന്ധ തൊഴിലാളികൾക്ക് ഒരു ലക്ഷവുമാണു വിതരണം ചെയ്തത്.